Twist! അംബാനിയ്ക്കിട്ട് ടെക്കി കൊടുത്ത പണി, JioHotstar വാങ്ങാതെ കേസാക്കി Reliance| TECH NEWS

Updated on 24-Oct-2024
HIGHLIGHTS

JioHotstar വാങ്ങാതെ ഡൊമൈൻ ഉടമയ്ക്കെതിരെ നിയമനടപടിയുമായി റിലയൻസ്

ജിയോയുടെ Disney+ Hotstar ലയനം മുൻകൂട്ടി കണ്ടാണ് ഡൊമൈൻ സൃഷ്ടിച്ചത്

2023 തുടക്കത്തിലാണ് jiohotstar.com എന്ന ഡൊമെയ്ൻ സ്വന്തമാക്കിയത്

Hotstar+Jio ലയനം നടക്കുന്ന പശ്ചാത്തലത്തിൽ വെട്ടിലായി JioHotstar ഉടമ. ഡൽഹി ആസ്ഥാനമായുള്ള ഡെവലപ്പർ 2023 തുടക്കത്തിലാണ് jiohotstar.com എന്ന ഡൊമെയ്ൻ സ്വന്തമാക്കിയത്. ഇപ്പോൾ ഹോട്ട്സ്റ്റാറും റിലയൻസും ഒന്നിക്കാൻ ആലോചിക്കുന്ന പശ്ചാത്തലത്തിൽ ഡൊമെയ്ൻ വിറ്റ് കാശാക്കാമെന്ന് കരുതി. എന്നാലോ Ambani-യുടെ റിലയൻസുമായി നിയമ തർക്കത്തിലാണ് സംഭവം കലാശിക്കുന്നത്.

Ambani vs JioHotstar

റിലയൻസ് ജിയോയുടെ Disney+ Hotstar ലയനം മുൻകൂട്ടി കണ്ടാണ് ഇയാൾ ഡൊമൈൻ സൃഷ്ടിച്ചത്. ഇരു ടെക് കമ്പനികളുടെ ലയനത്തിന്റെ സമയത്ത് ഇത് റിലയൻസിന് വിറ്റ് കാശാക്കാമെന്ന് അയാൾ കരുതി. തന്റെ ചിരകാല സ്വപ്നമായ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പഠനത്തിനുള്ള ഫണ്ടാക്കാമെന്നാണ് തീരുമാനിച്ചത്. എന്നാൽ ജിയോഹോട്ട്സ്റ്റാർ.കോം ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് റിലയൻസിന്റെ തീരുമാനം.

ambani vs jiohotstar reliance

നിയമസഹായവുമായി JioHotstar ഉടമ

റിലയൻസിന്റെ പുതിയ നീക്കത്തിനെതിരെ പ്രൊഫണൽ സഹായം തേടിയിരിക്കുകയാണ് ടെക്കി ഇപ്പോൾ. താൻ ട്രേഡ്മാർക്കിൽ ലംഘനം നടത്തിയിട്ടില്ലെന്നും റിലയൻസ് തന്റെ ആവശ്യം വീണ്ടും കണക്കിലെടുക്കണമെന്നും ടെക്കി പറയുന്നു.

ഇത്രയും വലിയ കമ്പനിയായ റിലയൻസിന് എതിരെ നിൽക്കാനുള്ള ത്രാണിയില്ല. വരുന്ന മണിക്കൂറുകൾക്കുള്ളിൽ തന്നിൽ നിന്ന് ജിയോഹോട്ട്സ്റ്റാർ നഷ്ടമായേക്കും. ഇതിനെ പറ്റി ഗൌരവമായി അറിയുന്നവർ സഹായിക്കണമെന്നാണ് ടെക്കി ഡെവലപ്പർ സോഷ്യൽ മീഡിയ വഴി അഭ്യർഥിച്ചത്.

ഡൊമെയ്‌നിനായി ഡെവലപ്പർ 93,345 പൗണ്ട് ആണ് റിലയൻസിനോട് ആവശ്യപ്പെട്ടത്. എന്നാൽ അംബാനിയുടെ റിലയൻസും ഇത് നിരസിച്ചു. 2023-ൽ താൻ ഡൊമൈൻ പർച്ചേസ് ചെയ്യുന്ന സമയത്ത് ലയനം നിലവിലില്ലായിരുന്നു.

സഹായം തേടി ഡൊമൈൻ ഉടമ

ടെക്കിയും അംബാനിയും… ഇനി എന്താവും?

അതുകൊണ്ട് തന്നെ വ്യാപാരമുദ്ര ലംഘനം നടന്നിട്ടില്ലെന്നാണ് ഡവലപ്പർ അവകാശപ്പെടുന്നതും. റിലയൻസിനെതിരെ നിസ്സാര ഒരു ടെക്കി വിദ്യാർഥിയാണ് നിൽക്കുന്നത്. എന്നാലും ഇത് ടെക് ലോകത്തും ടെലികോം മേഖലയിലും വലിയ വാർത്തയായി കഴിഞ്ഞു. എന്തായാലും വരും മണിക്കൂറുകളിലോ, അടുത്ത ദിവസങ്ങളിലോ Ambani vs jiohotstar എന്താകുമെന്നതിൽ വ്യക്തത ലഭിക്കും.

Also Read: Ambani കൈവിട്ടത് ഒരു കോടിയിലധികം വരിക്കാരെ, ഇതൊരു നഷ്ടമേയല്ലെന്ന് Reliance Jio! Latest News

ഡൽഹിയിൽ സ്വന്തമായി സ്റ്റാർട്ട് അപ്പ് കമ്പനി നടത്തുന്ന ആപ്പ് ഡെവലപ്പറാണ് ഇയാൾ. സോഷ്യൽ മീഡിയയിലൊന്നും പേര് വ്യക്തമാക്കിയിട്ടില്ല. സാവന്‍ എന്ന മ്യൂസിക് കമ്പനിയെ ജിയോ ഏറ്റെടുത്ത് ജിയോസാവൻ ആക്കി. അന്ന് സോഷ്യൽ മീഡിയയിൽ ജിയോ-ഹോട്ട്സ്റ്റാർ ലിങ്കിങ്ങിനെ കുറിച്ചും സൂചനകൾ പ്രചരിച്ചു. ഇത് മുന്നിൽ കണ്ടാണ് ജിയോഹോട്ട്സ്റ്റാർ ഡൊമൈൻ ഇയാൾ സ്വന്തമാക്കിയത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :