Summer Sale 2024: ഈ വർഷത്തെ സമ്മർ Shopping മാമാങ്കം തീയതി പുറത്തുവിട്ടു, Amazon തട്ടകത്തിൽ വമ്പൻ ഓഫറുകൾ!

Updated on 02-May-2024
HIGHLIGHTS

Amazon Summer Sale 2024 പ്രഖ്യാപിച്ചു

ബാങ്ക് ഓഫറുകളും ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്

മെയ് 2ന് ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ ആരംഭിക്കും

Amazon 2024-ലേക്കുള്ള Summer Sale പ്രഖ്യാപിച്ചു. പുതിയ ഫോൺ, ലാപ്ടോപ്പ്, വസ്ത്രങ്ങൾ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്ക് ഇത് സുവർണാവസരം. വീട്ടിനെ സ്മാർട്ഹോമാക്കാനും ഏറ്റവും ലാഭത്തിൽ ഷോപ്പിങ് നടത്താം. ഈ വേനൽച്ചൂടിൽ നിന്ന് ആശ്വാസം തരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും സെയിലിലുണ്ടാകും. Amazon Summer Sale 2024-ൽ നിങ്ങളെ കാത്തിരിക്കുന്ന സർപ്രൈസുകൾ എന്തെല്ലാമെന്നോ!

Amazon Great Summer Sale 2024

AC, ടെലിവിഷൻ, എയർ കൂളറുകൾ, ഫാനുകൾ, റഫ്രിജറേറ്റർ എന്നിവയ്ക്കെല്ലാം ഓഫറുകളുണ്ട്. വീട്ടിലേക്ക് വാഷിങ് മെഷീൻ, ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവയും ആമസോണിലുണ്ടാകും. വസ്ത്രം, മേക്കപ്പ് തുടങ്ങി നിങ്ങൾ ഏറെ നാളായി വാങ്ങാൻ പ്ലാനിട്ടവയെല്ലാം വാങ്ങാം.

Amazon

Amazon Summer Sale 2024 എപ്പോൾ?

ഇനി Summer Sale-നായി ഒരുപാട് കാത്തിരിക്കേണ്ട. കാരണം, 48 മണിക്കൂറിനുള്ളിൽ ഈ സ്പെഷ്യൽ സെയിൽ ആരംഭിക്കുകയാണ്. ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഓഫറുകളുണ്ടാകും. പോരാതെ, ബാങ്ക് ഓഫറുകളും ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്.

ആമസോൺ ഔദ്യോഗികമായി സെയിൽ തീയതി പ്രഖ്യാപിച്ചു. മെയ് 2ന് ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത് ഈ വ്യാഴാഴ്ച, ഉച്ചയ്ക്ക് 12 മണിമുതലാണ് സെയിൽ തുടങ്ങുന്നത്.

Amazon Summer Sale 2024

പ്രൈം മെമ്പർമാർക്ക് സ്പെഷ്യൽ സെയിൽ

ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ വിൽപ്പനയാണ് നടക്കാറുള്ളത്. ഡിമാൻഡ് അനുസരിച്ച് ഓഫറുകളിലും ചിലപ്പോഴൊക്കെ വ്യത്യാസം വരാം. പതിവുപോലെ ആമസോൺ തങ്ങളുടെ പ്രൈം അംഗങ്ങൾക്കും പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ഇവർക്ക് ഫാസ്റ്റ് ഡെലിവറി സൌകര്യം മാത്രമല്ല ലഭിക്കുന്നത്.

സമ്മർ സെയിലിന് 12 മണിക്കൂർ മുമ്പ് പ്രൈം ഡേ സെയിൽ തുടങ്ങും. ബുധനാഴ്ച അർധരാത്രി 12 മണിക്ക് പ്രൈം അംഗങ്ങൾക്കുള്ള സ്പെഷ്യൽ സെയിലാണ്. ഇതിന് ശേഷമാണ് 2ന് ഉച്ചയ്ക്ക് 12 മണിക്ക് എല്ലാവർക്കും വേണ്ടിയുള്ള സെയിലും നടക്കുക. ഫോണുകളും മറ്റും സ്പെഷ്യൽ ഡിസ്കൌണ്ടിൽ പ്രൈം ഡേ സെയിലിൽ ലഭിക്കും. എന്നാലിത് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമാണെന്നത് ഓർക്കുക.

ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുക്കുമ്പോൾ പ്രൈം ലൈറ്റ് എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

എന്തെല്ലാം ഓഫറിൽ?

സെയിലിലെ ഓഫറുകൾ ഡിജിറ്റ് മലയാളം വരുംദിവസങ്ങളിൽ വായനക്കാരിലേക്ക് എത്തിക്കുന്നതാണ്. ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ സ്മാർട്ഫോണുകളെല്ലാം വിലക്കിഴിവിൽ വിൽക്കുന്നു. ഐഫോൺ 13, iQOO Z9 എന്നീ ഫോണുകളെല്ലാം വൻവിലക്കിഴിവിൽ വാങ്ങാനാകും. വൺപ്ലസ് നോർഡ് സീരീസുകൾ, റെഡ്മി നോട്ട് 13 Pro ഫോണുകൾക്കും ഓഫറുണ്ടാകും.

READ MORE: 11000 രൂപ മുതൽ വാങ്ങാം 50MP ക്യാമറ, 45W ഫാസ്റ്റ് ചാർജിങ് Realm Narzo 70 ഫോണുകൾ, First Sale ഇതാ….

ഹോണർ, Lenovo, HP ലാപ്ടോപ്പുകൾക്കും ഡിസ്കൌണ്ട് ലഭിക്കും. സോണി, റെഡ്മി സ്മാർട് ടിവികൾക്ക് വിലക്കിഴിവുണ്ടാകും. 24,000 രൂപയ്ക്ക് വരെ ബ്രാൻഡഡ് സ്മാർട് ടിവികൾ വാങ്ങാവുന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :