Amazon Prime Price Cut: പ്രൈം മെമ്പറാകാം, 200 രൂപ ഫീസ് കുറച്ച് Amazon

Updated on 22-Dec-2023
HIGHLIGHTS

തുച്ഛമായ വിലയ്ക്ക് Amazon മെമ്പർഷിപ്പ് എടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്

Amazon Prime മെമ്പർഷിപ്പിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്

ആമസോൺ പ്രൈം ലൈറ്റ് മെമ്പർഷിപ്പിന്റെ വില 200 രൂപ കുറച്ചു

Amazon Prime Offer: ഇതാ ക്രിസ്മസ് സമ്മാനവുമായി ആമസോൺ എത്തി. Amazon Prime മെമ്പർഷിപ്പിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ തുച്ഛമായ വിലയ്ക്ക് മെമ്പർഷിപ്പ് എടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

Amazon Prime ഓഫർ

ആമസോൺ പ്രൈം ലൈറ്റ് മെമ്പർഷിപ്പിന്റെ വില 200 രൂപ കുറച്ചു. 999 രൂപ വിലയുള്ള പ്ലാൻ ഇനി 799 രൂപയ്ക്ക് ലഭിക്കും. ഒരുപാട് ഓഫറുകൾ ഉൾപ്പെടുന്നതാണ് ആമസോൺ പ്രൈം ലൈറ്റ്. ആമസോണിൽ ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 2 ദിവസം ഡെലിവറി ലഭിക്കുന്നു. ഓർഡർ ചെയ്ത് അതിവേഗം ഉൽപ്പന്നം വാങ്ങാനും അംഗങ്ങൾക്ക് സാധിക്കും. കൂടാതെ, ഷെഡ്യൂൾഡ് ഡെലിവറി ഓപ്ഷനും ലഭ്യമാണ്.

Amazon Prime ഓഫർ

Amazon Prime Lite മെമ്പർഷിപ്പ് ആനുകൂല്യങ്ങൾ

എന്നാൽ ആമസോൺ പ്രൈം മ്യൂസിക് ഓഫർ ലഭ്യമല്ല. ഈ പ്രൈം ലൈറ്റ് മെമ്പർഷിപ്പ് വെറും 2 ഫോണുകളിൽ മാത്രമാണ് ലഭിക്കുക. എന്നാൽ ഇതിന്റെ നോ-കോസ്റ്റ് ഇഎംഐ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നു. 6 മാസത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് ഓപ്ഷനും ലഭിക്കും.

സാധാരണ ആമസോൺ പ്രൈം മെമ്പർഷിപ്പിൽ നിന്ന് ലൈറ്റ് വേർഷൻ വ്യത്യസ്തമാണ്. കാരണം, ഇതിൽ ഒരു ദിവസം ഡെലിവറി ഉണ്ടായിരിക്കില്ല. അൺലിമിറ്റഡ് പ്രൈം വീഡിയോയും മോർണിങ് ഡെലിവറിയും ലഭ്യമല്ല. അതുപോലെ, 4K റെസല്യൂഷൻ വീഡിയോ ആസ്വദിക്കാനാവില്ല. 999 രൂപയുടെ പ്ലാനിൽ മാത്രമാണ് ഓഫർ. മറ്റ് പ്രൈം മെമ്പർഷിപ്പുകൾക്ക് ഓഫർ ലഭ്യമല്ല.

എങ്കിലും ആമസോൺ പ്രൈമിലെ കണ്ടന്റുകൾ ഫോണിൽ ആസ്വദിക്കാം. 720p റെസല്യൂഷനിലാണ് ആമസോൺ പ്രൈം ലൈറ്റിൽ വീഡിയോ ആസ്വദിക്കാനാകുന്നത്.
6 മാസങ്ങൾക്ക് മുമ്പാണ് ഇ-കൊമേഴ്സ് കമ്പനി പ്രൈം ലൈറ്റ് പ്ലാനുകൾ അവതരിപ്പിച്ചത്.

മറ്റ് ആമസോൺ പ്രൈം ഓഫറുകൾ

ഒരു മാസത്തേക്ക് 299 രൂപയ്ക്കാണ് ആമസോൺ പ്രൈം മെമ്പർഷിപ്പ്. 3 മാസത്തേക്കുള്ള അംഗത്വം 599 രൂപയാണ്. ആമസോണിന്റെ വാർഷിക പ്ലാൻ 1,499 രൂപയ്ക്ക് ലഭിക്കും.

READ MORE: BSNL Kerala: ശബരിമലയിൽ BSNL ഫ്രീ വൈഫൈ സേവനം!

ആമസോൺ പ്രൈമിനായി നിരവധി ഓഫറുകൾ ടെലികോം കമ്പനികളും വാഗ്ദാനം ചെയ്യുന്നു. ജിയോയും എയർടെലും ഒന്നിലധികം പ്ലാനുകൾ ഓഫർ ചെയ്തിട്ടുണ്ട്. ഇവയെല്ലാം ബജറ്റിൽ ഒതുങ്ങുന്ന പ്ലാനുകളും വാർഷിക പ്ലാനുകളുമാണ്. ഇപ്പോൾ വോഡഫോൺ ഐഡിയയും ഇത്തരത്തിൽ പ്ലാനുകൾ അവതരിപ്പിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :