HIGHLIGHTS
ഇപ്പോൾ ആമസോൺ പ്രൈംമിൽ കാണാവുന്ന പുതിയ സിനിമകൾ
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി Twenty One Grams ഇപ്പോൾ കാണാം
ബോളിവുഡിൽ നിന്നും പുതിയ റിലീസുകൾ എത്തിയിരിക്കുന്നു .ഏപ്രിൽ 29നു തിയറ്ററുകളിൽ എത്തിയ Heropanti 2 എന്ന സിനിമയാണ് ഇപ്പോൾ OTT യിൽ റിലീസ് ചെയ്തിരിക്കുന്നത് .ബോളിവുഡിലെ യുവതാരം Tiger Shroff നായകനായി എത്തിയ സിനിമ കൂടിയായിരുന്നു ഇത് .2014 ൽ പുറത്തിറങ്ങിയ Heropanti എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത് .2014 ൽ തിയറ്ററുകളിൽ എത്തിയ Heropanti എന്ന സിനിമ ഒരു വലിയ ബോക്സ് ഓഫീസ് വിജയം ആയിരുന്നു കൈവരിച്ചിരുന്നത് .
Surveyമുടക്കുമുതലിന്റെ രണ്ടിരട്ടിയായിരുന്നു Heropanti തിയറ്ററുകളിൽ നിന്നും നേടിയിരുന്നത് .എന്നാൽ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ സിനിമ ഇറങ്ങിയതും പോയതും അറിഞ്ഞില്ല എന്ന് തന്നെ പറയാം .തിയറ്ററുകളിൽ നിന്നും വൻ പരാജയം ഏറ്റു വാങ്ങിയിരുന്നു Heropanti 2 എന്ന സിനിമ.എന്നാൽ ഇപ്പോൾ ഇതാ ഈ സിനിമ ആമസോൺ പ്രൈംമിൽ റിലീസ് ചെയ്തിരിക്കുന്നു .
മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ ഈ ആഴ്ചയിൽ എത്തുന്നു .അതിൽ എടുത്തു പറയേണ്ടത് Twenty One Grams എന്ന ചിത്രമാണ് .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു Twenty One Grams എന്ന ചിത്രത്തിന് ലഭിച്ചിരുന്നത് .കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറക്കി മികച്ച വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത് .
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി തിയറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിൻ കൃഷ്ണയാണ് .ഇപ്പോൾ ഇതാ ഈ ചിത്രം OTT യിൽ പുറത്തിറങ്ങുന്നു .ഇന്ന് മുതൽ ഈ ചിത്രം OTT പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ OTT റിലീസ് ട്രെയിലറുകൾ പുറത്തുവിട്ടിരുന്നു .