ഈ വർഷത്തെ വലിയ പരാജയ സിനിമ;100 കോടിയ്ക്ക് മുകളിൽ നഷ്ട്ടം

HIGHLIGHTS

ഈ വർഷത്തെ ഏറ്റവും വലിയ പരാജയ സിനിമകളിൽ ഒന്ന്

പ്രഭാസ് നായകനായി എത്തിയ രാധേ ശ്യാം എന്ന സിനിമ

ഈ വർഷത്തെ വലിയ പരാജയ സിനിമ;100 കോടിയ്ക്ക് മുകളിൽ നഷ്ട്ടം

ഈ വർഷത്തെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരുന്നു പ്രഭാസ് നായകനായി മാർച്ച് മാസ്സത്തിൽ പുറത്തിറങ്ങിയ രാധേ ശ്യാം എന്ന സിനിമ .ഏകദേശം 300 കോടിയ്ക്ക് മുകളിൽ ബഡ്ജറ്റിൽ പുറത്തിറക്കിയ സിനിമ കൂടിയായിരുന്നു രാധേ ശ്യാം .എന്നാൽ ബോക്സ് ഓഫീസിൽ വലിയ ദുരന്തം ആയി തീർന്ന ഒരു സിനിമ ആയിരുന്നു ഇത് .

Digit.in Survey
✅ Thank you for completing the survey!

റിലീസ് ചെയ്തു ആദ്യ രണ്ടു ദിവസ്സങ്ങളിൽ തന്നെ ഈ സിനിമ ബോക്സ് ഓഫീസിൽ മൂക്കുംകുത്തി വീഴുകയായിരുന്നു എന്ന് തന്നെ പറയാം .100 കോടിയ്ക്ക് അടുത്ത് കേരള ബോക്സ് ഓഫീസിൽ നിന്നും കളക്ഷൻ വാരിക്കൂട്ടിയിരുന്നു പ്രഭാസിന്റെ ബാഹുബലി 2 എന്ന സിനിമ .എന്നാൽ കേരള ബോക്സ് ഓഫീസിൽ നിന്നും 1 കൊടിപോലും കളക്ഷൻ നേടുവാൻ രാധേ ശ്യാമിന് സാധിച്ചിരുന്നില്ല എന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

അതുപോലെ തന്നെ 100 കോടിയ്ക്ക് മുകളിൽ നഷ്ടം സംഭവിച്ചിരിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് .തിരക്കഥയുടെ അഭാവം തന്നെയാണ് ഈ സിനിമയെ ഒരു വലിയ പരാജയം ആകുന്നതിൽ എത്തിച്ചത് എന്ന് തന്നെ പറയാം .ബാബുബലി 2നു  ശേഷം പുറത്തിറങ്ങുന്ന പ്രഭാസിന്റെ രണ്ടാമത്തെ സിനിമകൂടിയാണിത് .

ബാബുബലി 2നു ശേഷം പുറത്തിറങ്ങിയ സാഹോ എന്ന സിനിമയും ഒരു പരാജയം ആയിരുന്നു .എന്നാൽ ബാഹുബലി 2 ഉണ്ടാക്കിയ ഒരു ഓളത്തിൽ സാഹോ ബോക്സ് ഓഫീസിൽ പിടിച്ചുനിന്നിരുന്നു .നോർത്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും പ്രഭാസിന്റെ സാഹോ എന്ന സിനിമയ്ക്ക് മികച്ച കളക്ഷൻ നേടുവാൻ സാധിച്ചിരുന്നു . എന്നാൽ രാധേ ശ്യാമിന് അത് സാധിച്ചിരുന്നില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo