Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ Sale 2023: ഓപ്പോ മുതൽ ഐഫോൺ വരെ, Prime അംഗങ്ങൾക്ക് ഒരു ദിവസം മുമ്പേ തുടങ്ങാം

Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ Sale 2023: ഓപ്പോ മുതൽ ഐഫോൺ വരെ, Prime അംഗങ്ങൾക്ക് ഒരു ദിവസം മുമ്പേ തുടങ്ങാം
HIGHLIGHTS

ആമസോണിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള വിൽപ്പന ആരംഭിക്കുന്നു

ഐഫോൺ, സാംസങ്, വിവോ, ഓപ്പോ തുടങ്ങിയ വമ്പൻ കമ്പനികളുടെ സ്മാർട് ഫോണുകൾ വാങ്ങാം

ഫോണുകൾ മാത്രമല്ല, ടിവി, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ എല്ലാം ഇനി ഓഫറിൽ വാങ്ങാം

Amazon Great Republic Day Sale 2023: പ്രമുഖ ഇ-കൊമേഴ്‌സ് platformയ ആമസോൺ ഇന്ത്യ- Amazon India റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ആദായ വിൽപ്പന (Discount) പ്രഖ്യാപിച്ചു. 2023ലെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 15 മുതൽ ജനുവരി 22 വരെ ആയിരിക്കും. ഈ സ്പെഷ്യൽ സെയിൽ ഓഫറുകളിൽ നിങ്ങൾക്ക് ഐഫോൺ, സാംസങ്, വിവോ, ഓപ്പോ തുടങ്ങിയ വമ്പൻ കമ്പനികളുടെ സ്മാർട് ഫോണുകളും (Snmartphones offer) ഇലക്‌ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവയും മികച്ച കിഴിവിൽ വാങ്ങാവുന്നതാണ്. നാല് ദിവസം നീണ്ടു നിൽക്കുന്ന Amazon Great Republic Day Sale 2023യിലൂടെ ലഭിക്കുന്ന ഓഫറുകൾ വിശദമായി തന്നെ അറിയാം.

ആമസോൺ Republic Dayയോട് അനുബന്ധിച്ച് തങ്ങളുടെ ഉപയോക്താക്കൾക്കായി ഐഫോൺ- iPhone, വൺപ്ലസ്- OnePlus, സാംസങ്- Samsung, റിയൽമി- Realme, ഷവോമി- Xiaomi, വിവോ- Vivo, ഒപ്പോ- Oppo തുടങ്ങിയ വലിയ ബ്രാൻഡഡ് ഫോണുകൾക്ക് മികച്ച ഡീലുകൾ നൽകുന്നു.
എന്നാൽ, നിങ്ങൾ പ്രൈം അംഗങ്ങളാണെങ്കിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിൽപ്പനയുടെ ആനുകൂല്യങ്ങൾ നേടാവുന്നതാണ്.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ദിന വിൽപ്പന 2023; വിശദ വിവരങ്ങൾ

ജനുവരി 15-ന് ആരംഭിക്കാൻ പോകുന്ന ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഉപഭോക്താക്കൾ ഏറ്റവും കൂടുതലായി കാത്തിരിക്കുന്ന വിൽപ്പനകളിലൊന്നാണ് എന്ന് പറയാം. ടിവികൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ വൻ കിഴിവുകൾ ലഭിക്കാൻ ഇതിലൂടെ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2023 കിഴിവ്

എസ്ബിഐ കാർഡ് ഉപയോക്താക്കൾക്ക് ആമസോണിൽ നിന്നും പ്രത്യേക കിഴിവ് ലഭിക്കും. ഇ-കൊമേഴ്‌സ് കമ്പനി എസ്ബിഐ ബാങ്കുമായി സഹകരിച്ച് ഈ വരാനിരിക്കുന്ന വിൽപ്പനയിൽ "എസ്ബിഐ ക്രെഡിറ്റ് കാർഡിനും ഇഎംഐ ഇടപാടുകൾക്കും 10% തൽക്ഷണ കിഴിവ്" നൽകുന്നു. എന്നിരുന്നാലും, നിബന്ധനകളും വ്യവസ്ഥകളും ബാധകമാകും.

പ്രൈം അംഗങ്ങൾക്കായ്…

ആമസോൺ പ്രൈം അംഗങ്ങൾക്കായി 24 മണിക്കൂർ മുമ്പ് വിൽപ്പന ആരംഭിക്കും. സൗജന്യവും വേഗത്തിലുള്ളതുമായ ഡെലിവറിക്ക് പുറമേ, ജനുവരി 14 മുതൽ ആരംഭിക്കുന്ന കിഴിവുകളിലേക്ക് നിങ്ങൾക്ക് നേരത്തെ ആക്സസ് ലഭിക്കുന്നതാണ്. നിങ്ങൾക്ക് ആമസോൺ പ്രൈമിന്റെ ആക്സസ് ഇല്ലെങ്കിൽ, പ്രതിമാസം 179 രൂപ നൽകി അംഗത്വം നേടാവുന്നതാണ്.

നിലവിൽ, ആമസോൺ കിഴിവ് ശതമാനത്തെയും ഓഫറുകളെയും കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇനിയും കാത്തിരിക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് ഇപ്പോഴും തത്സമയം നടക്കുന്ന Prime Phone Party വിൽപ്പനയിൽ നിന്നും ആകർഷകമായ ചില സ്മാർട്ട്‌ഫോൺ ഡീലുകൾ കണ്ടെത്താനാകും. പ്രൈം ഫോൺ പാർട്ടി സെയിലിൽ Samsung, Realme, Xiaomi, Vivo, OnePlus, Oppo, Tecno എന്നിവ ഉൾപ്പെടെ നിരവധി മുൻനിര ബ്രാൻഡുകൾക്ക് 40% വരെ കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു.

പ്രൈം ഫോൺ പാർട്ടിയിലെ ആകർഷകമായ ചില ഓഫറുകൾ

1. സാംസങ് ഗാലക്സി M13 (മിഡ്‌നൈറ്റ് ബ്ലൂ)
14,999 രൂപ
11,999 രൂപ ഓഫർ വിലയിൽ ലഭിക്കുന്നു
അതായത്, 20% കിഴിവ്
4GB, 64GB സ്റ്റോറേജാണ് ഫോണിനുള്ളത്.

2. റെഡ്മി 11 പ്രൈം 5 ജി (ക്രോം സിൽവർ)
15,999 രൂപ
12,999 ഓഫർ വിലയിൽ ലഭ്യം
19% കിഴിവ് ലഭിക്കുന്നു
4 ജിബി RAM, 64 ജിബി റോം സ്റ്റോറേജ്

3. ഓപ്പോ A77 (സൺസെറ്റ് ഓറഞ്ച്)
19,999 രൂപ
15,998 രൂപ ഓഫർ വിലയിൽ ലഭ്യം 
20% കിഴിവിൽ ലഭിക്കുന്നു
4GB RAM, 128 സ്റ്റോറേജ് 

4. ടെക്നോ ഫാന്റം X2 5G (മൂൺലൈറ്റ് സിൽവർ)
51,999 രൂപ
39,999 രൂപ ഓഫർ വിലയിൽ ലഭിക്കുന്നു
23% കിഴിവ് 
8GB RAM, 256GB സ്റ്റോറേജ്

5. റിയൽമി നാർസോ 50 (സ്പീഡ് ബ്ലാക്ക്)
15,999 രൂപ 
12,999 ഓഫർ വിലയിൽ ലഭിക്കും
19% കിഴിവ്
4GB RAM +64GB സ്റ്റോറേജ്

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo