ജിയോയുടെ ചോട്ടാ ഡാറ്റ പായ്ക്കിന് പിന്നാലെ എയർടെൽ 149 പായ്ക്ക്

HIGHLIGHTS

പുതിയ ഓഫറുകളുമായി എയർടെൽ

ജിയോയുടെ ചോട്ടാ ഡാറ്റ പായ്ക്കിന് പിന്നാലെ എയർടെൽ 149 പായ്ക്ക്

എയർടെൽ അവരുടെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ എയർടെൽ വന്നിരിക്കുന്നത് വെറും 149 രൂപയുടെ ഡാറ്റ പായ്ക്കുകളും ആയിട്ടാണ് .149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതായത് 28 ദിവസത്തേക്ക് 28 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .എന്നാൽ ഇതേ ഓഫറുകൾ വൊഡാഫോൺ നൽകുന്നത് 198 രൂപയുടെ റീച്ചാർജിലാണ് .198 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് .

കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .എയർടെൽ ഇങ്ങനെ ഒരു ഓഫർ പുറത്തിറക്കിയത് തീർച്ചയായും വൊഡാഫോണും കുറഞ്ഞ നിരക്കിൽ ഓഫറുകൾ പുറത്തിറക്കും എന്നകാര്യത്തിൽ സംശ്യംവേണ്ട .എല്ലാത്തിനും ജിയോയ്ക്ക് നന്ദി എന്ന് പറയാം .

Experienced Social Media And Content Marketing Specialist View Full Profile