പുതുവത്സരത്തിൽ 90 ജിബി ഡാറ്റയുമായി എയർടെൽ എത്തി

HIGHLIGHTS

ഹുവാവെയുടെ പുതിയ ഹോണർ 7X ,വില 12999 മുതൽ

പുതുവത്സരത്തിൽ 90 ജിബി ഡാറ്റയുമായി എയർടെൽ എത്തി

എയർടെൽ നിലവിൽ പുറത്തിറക്കിയിരിക്കുന്ന ഓഫറുകളിൽ മികച്ച ഒരു ഓഫർ ആണ് ഹുവാവെയുടെ ഹോണർ 7X മോഡലുകൾക്ക് ഒപ്പം പുറത്തിറക്കിയിരിക്കുന്നത് .ഇത് എയർടെൽ പോസ്റ്റ്പെയ്ഡ് കൂടാതെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .90ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .6മാസത്തെ വാലിഡിറ്റിയിൽ മാസം 15ജിബി ഡാറ്റ വീതം ആണ് ലഭിക്കുന്നത് .എന്നാൽ ഇതിൽ എയർടെൽ പറയുന്ന കുറച്ചു T&C കൂടിയുണ്ട് .

Digit.in Survey
✅ Thank you for completing the survey!

349 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍  പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 15ജിബി 3ജി/ 4ജി ഡാറ്റ ആറു റീച്ചാര്‍ജ്ജുകളിലായി ഹോണര്‍ 7X വാങ്ങുമ്പോള്‍ എയര്‍ടെല്‍ ആമസോണ്‍ എക്‌സ്‌ക്ലൂസീവ് ഓഫറായി നല്‍കുന്നു. കൂടാതെ പോസ്റ്റ്‌പെയ്ഡ് ഉപഭോതാക്കൾക്ക്  എയര്‍ടെല്‍ ആമസോണ്‍ എക്‌സ്‌ക്ലൂസീവ് ഓഫര്‍ 15ജിബി 3ജി/ 4ജി ഡാറ്റയുടെ അധിക ആനുകൂല്യം 6 മാസത്തേക്ക്  499ന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ ലഭിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ്ങ് വെബ് സൈറ്റ് ആയ ആമസോണിൽ ഹോണർ 7X ലഭ്യമാകുന്നു .

5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo