Apple Event 2026: ഇത്തവണ മാറ്റങ്ങൾ; iPhone ഫോൾഡ് വന്നാലും പുറത്തിറങ്ങാത്തവർ ആരൊക്കെ?

ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷിക്കളോടെ കാത്തിരിക്കുന്ന Apple Event 2026 ഇന്ന് അരങ്ങേറും. ഇന്ത്യൻ സമയം രാത്രി 10.30 നാണ് ആപ്പിളിന്റെ സർപ്രൈസ് ആൻഡ് ഷൈൻ ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജോൺ ടെർണസിന്റെ നേതൃത്വത്തിൽ കാലിഫോർണിയയിലെ ക്യൂപ്പർട്ടിനോയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്ത് വച്ചാണ് ഇവന്റ്. ആപ്പിളിന്റെ കന്നി ഫോൾഡബിൾ ഫോണായ iPhone Fold മോഡലും, അത്യാധുനിക ഫീച്ചറുകളോടെ എത്തുന്ന iPhone 18 Pro മോഡലുകളും ഇവന്റിൽ അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാൽ പതിവിന് വിപരീതമായി ചില ജനപ്രിയ ആപ്പിൾ പ്രൊഡക്റ്റുകൾ ഇത്തവണ ലോഞ്ച് ചെയ്യില്ലെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ ഇവന്റിൽ ഇത്തവണ വരുന്ന മാറ്റങ്ങളെ കുറിച്ച് കൂടുതലറിയാം.

Apple Event 2026: പ്രധാന ലോഞ്ചുകൾ

ഐഫോൺ അൾട്രാ, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയാണ് ഇവന്റിലെ ഫോണുകൾ. സർപ്രൈസ് ആൻഡ് ഷൈൻ ഇവന്റിൽ എയർപോഡ്സ് 5, ആപ്പിൾ വാച്ച് അൾട്രാ 5, വാച്ച് സീരീസ് 12 മോഡലുകൾ അവതരിപ്പിക്കും. ഇത്തവണ ഐഫോൺ 18 എന്ന ബേസിക് മോഡൽ ലോഞ്ച് ചെയ്യില്ല. ഇതിനൊപ്പം മറ്റ് ചില ആപ്പിൾ പ്രൊഡക്റ്റുകളും വന്നേക്കില്ല. ഇവ എന്തൊക്കെയാണെന്ന് നോക്കാം.

Apple Event 2026: ലോഞ്ച് ചെയ്യാത്തവ ഏതെല്ലാം?

റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാൻഡേർഡ് iPhone 18 ഈ സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുന്നില്ല. ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Also Read: ആപ്പിൾ പ്രേമികൾ ഇനി കാത്തിരിക്കേണ്ട! iPhone 18 Pro, Pro Max, Ultra മോഡലുകൾ വിപണിയിലേക്ക്, വിലയോ?

കഴിഞ്ഞ വർഷം ഏറ്റവും മെലിഞ്ഞ ഐഫോണായ ഐഫോൺ എയർ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ ഇവന്റിന്റെ ലൈം ലൈറ്റിൽ ഐഫോൺ എയർ 2 ഉൾപ്പെട്ടേക്കില്ല. പരിപാടിയുടെ മുഴുവൻ ഹൈലൈറ്റും ഐഫോൺ ഫോൾഡിലേക്കും പ്രോ ഡിവൈസുകളിലേക്കും തിരിക്കാനാണോ ഇതെന്ന് അറിയില്ല.

Apple Watch SE 4 ഈ വർഷം പുറത്തിറങ്ങാൻ സാധ്യത കുറവാണെന്ന് റിപ്പോർട്ടുകളുണ്ട്. സെപ്തംബർ 2025 ലാണ് Watch SE 3 അവസാനം പുറത്തിറങ്ങി. 2026 ൽ ഇതിന്റെ പിൻഗാമി വരുമോ എന്ന് ഇനിയും റിപ്പോർട്ടുകൾ വന്നിട്ടില്ല.

ഇന്നത്തെ ലോഞ്ച് ഇവന്റിൽ പുതിയ Mac മോഡലുകൾ അവതരിപ്പിക്കാൻ സാധ്യത കുറവാണ്. ഇവയെല്ലാം ഈ വർഷം അവസാനമെങ്കിലും ലോഞ്ച് ചെയ്യുമോ എന്നതും കണ്ടറിയാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :