Happy Diwali 2025 Wishes in Malayalam
Happy Diwali 2025 Wishes in Malayalam: ഇന്ത്യയുടെ പ്രിയപ്പെട്ട ദീപോത്സവമാണ് ദീപാവലി. 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമായാണ് ദീപാവലി ഉത്തരേന്ത്യയിൽ കൊണ്ടാടുന്നത്. നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ചതിന്റെയും ഓർമ്മയ്ക്കായും ദീപാവലി ആഘോഷിക്കുന്നു.
ലക്ഷ്മി ദേവി പാലാഴിയിൽ നിന്ന് പ്രത്യക്ഷമായ ദിവസമായും വിശ്വാസമുണ്ട്. ബംഗാളിൽ കാളി പൂജയായി ഇത് ആചരിക്കുന്നു. ജൈനമതക്കാർ ഈ ദിവസം മഹാവീരന്റെ നിർവാണ ദിനമായാണ് അനുഷ്ഠിക്കുന്നു.
ദീപാവലി “ദീപങ്ങളുടെ ഉത്സവ”മാണ്. മധുരം പങ്കുവച്ചും, ദീപശോഭയിൽ വീട് അലങ്കരിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു. ഈ സുദിനത്തിൽ പ്രിയപ്പെട്ടവരെയും നമ്മുടെ ആഘോഷത്തിൽ ചേർക്കാം. വാട്സ്ആപ്പ് വഴി നിങ്ങൾക്ക് സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും അയക്കാവുന്ന ദീപാവലി ആശംസ സന്ദേശങ്ങളും ചിത്രങ്ങളും ഇതാ…
ദീപാവലി ആശംസകൾ! ദീപങ്ങൾ പോലെ പ്രകാശപൂരിതമാകട്ടെ നിങ്ങളുടെ ഈ സുവർണദിനവും🎆🥳
സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും ശുഭാശംസകൾ നേരുന്നു. 🥳Happy Deepavali!🥳
ഈ ദീപാവലി ദീപശോഭയോടെ ആഘോഷിക്കാം. സന്തോഷത്തോടെ മധുരം പങ്കുവയ്ക്കാം. സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു💛
💛Happy Deepavali!💛 ആരോഗ്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു.
ഇരുട്ടിനെ തുടച്ചുനീക്കുന്ന പ്രകാശത്താൽ ശോഭിക്കട്ടെ നിങ്ങളുടെ ഈ വർഷം. ഏവർക്കും ദീപാവലി ആശംസകൾ!🪔💛
Happy Diwali! പ്രകാശത്തെ അലങ്കരിക്കുന്ന വിളക്കുകൾ പോലെ തിളങ്ങട്ടെ നിങ്ങളുടെ ജീവിതവും.
ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ദിവ്യമായ അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എല്ലായ്പ്പോഴും ശോഭിക്കട്ടെ, സ്നേഹം നിറഞ്ഞ 🎆ദീപാവലി ആശംസകൾ!🎆
മത്താപ്പ്, പൂത്തിരി, പടക്കങ്ങളുടെ ഉച്ചത്തിൽ നിങ്ങളുടെ ദീപാവലിയും ആഘോഷമാകട്ടെ, Happy Diwali!
Happy Diwali! ദയ നിങ്ങളുടെ വർഷത്തെ പ്രകാശപൂരിതമാക്കട്ടെ. 🪔
സന്തോഷം നിറഞ്ഞ, കഷ്ടതകളെ അതിജീവിക്കുന്ന, സ്നേഹം സുസ്ഥിരമായ ദീപാവലി ആശംസിക്കുന്നു.
ദീപാവലി ആശംസകൾ! ജീവിതത്തിലെ ഓരോ അധ്യായത്തിലും നിങ്ങളുടെ വിജയഗാഥ തിളങ്ങട്ടെ.🪔
പ്രകാശം നിറഞ്ഞ, സന്തോഷം നിറഞ്ഞ ദീപാവലി നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആശംസിക്കുന്നു. Happy Diwali!
നിങ്ങളുടെ സമാധാനം നിങ്ങളുടെ ഏറ്റവും വലിയ സമ്പത്തായി മാറുന്ന ഒരു ദീപാവലി ആശംസിക്കുന്നു.🪔
തിന്മയുടെ മേൽ നന്മ നേടിയ വിജയം. ഇരുട്ടിനെ അകറ്റി വെളിച്ചം ജനിച്ച സുവർണദിനം. ഏവർക്കും ദീപാവലി ആശംസകൾ🪔
മനസ്സിലെ തിന്മയെ അതിജീവിച്ച്, നന്മയെ വരവേൽക്കാനുള്ള ദിനമാണ് ദീപാവലി. ഏവർക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നു…
ദീപാവലിയുടെ സത്വത്തെ സ്വീകരിക്കൂ, നിങ്ങളുടെ ജീവിതത്തിൽ സ്നേഹവും സന്തോഷവും തഴച്ചുവളരട്ടെ. നിങ്ങൾക്കും കുടുംബത്തിനും ഹൃദയപൂർവ്വമായ ദീപാവലി ആശംസകൾ!🎊
Happy Diwali! നന്മയുടെ പ്രകാശം നിങ്ങളുടെ ജീവിതത്തിലും മനസ്സിലും ദീപശോഭ പരക്കട്ടെ, വിജയത്തിന്റെ സുദിനങ്ങൾ പിറക്കട്ടെ.🥳🎊🪔
Also Read: 31000 രൂപ ഡിസ്കൗണ്ടിൽ 200MP ക്യാമറ Samsung 5G പ്രീമിയം സ്മാർട്ഫോൺ ആമസോണിൽ