1tb snapdragon processor redmi pad se tablet
14000 രൂപയ്ക്ക് താഴെ Redmi Pad SE വാങ്ങാനായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസറും 8,000mAh ബാറ്ററിയുമുള്ള Budget Tablet ആണിത്. ഈ വെക്കേഷന് പുതിയ ടാബ്ലെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പ്രയോജനപ്പെടും. പ്രത്യേകിച്ച് പഠന ആവശ്യങ്ങൾക്ക് ടാബ് വാങ്ങണമെന്ന് ആലോചിക്കുന്നുണ്ടെങ്കിൽ 14000 രൂപയ്ക്ക് താഴെ റെഡ്മി പാഡ് വാങ്ങാം.
20000 രൂപയ്ക്ക് അടുത്ത് വിലയാകുന്ന ടാബ്ലെറ്റാണ് റെഡ്മിയുടെ ഈ മോഡൽ. 13,999 രൂപയ്ക്ക് ആമസോൺ വമ്പിച്ച കിഴിവാണ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. 128GB സ്റ്റോറേജിലുള്ള റെഡ്മി പാഡ് എസ്ഇ നിങ്ങൾക്ക് ഇത്രയും വിലക്കുറവിൽ വാങ്ങാമെന്നത് അപൂർവ്വ നേട്ടമാണ്.
630.34 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും റെഡ്മി പാഡ് എസ്ഇ ഫോണിന് ലഭിക്കും. 300 രൂപയുടെ ബാങ്ക് കിഴിവും ഇപ്പോൾ ലഭിക്കും. അതിനാൽ തന്നെ നല്ല ബജറ്റ് ഫോൺ നോക്കുന്നവർ ഈ ഡീൽ വിട്ടുകളയണ്ട.
മാറ്റ് ഫിനിഷുള്ള വൃത്തിയുള്ള അലുമിനിയം യൂണിബോഡി ഡിസൈനിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ഫോണിന്റെ മുൻവശത്ത്, 11 ഇഞ്ച് ഡിസ്‌പ്ലേ പ്ലാസ്റ്റിക് എൻക്ലോഷറിൻ കൊടുത്തിട്ടുണ്ട്. ഡിസ്‌പ്ലേ എല്ലാ വശങ്ങളിലും ബെസലുകളാൽ ഡിസൈൻ ചെയ്തിരിക്കുന്നു.
റെഡ്മി പാഡ് എസ്ഇയിൽ 90Hz റിഫ്രഷ് റേറ്റാണുള്ളത്. ഓഡിയോ വിഭാഗത്തിലേക്ക് വന്നാൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ക്വാഡ്-സ്പീക്കർ സിസ്റ്റമുണ്ട്. ഇതിൽ ഒരു മഫൾഡ് ശബ്‌ദ ഔട്ട്‌പുട്ട് സൃഷ്ടിക്കാൻ കഴിയും. 3.5mm ഓഡിയോ ജാക്കാണ് റെഡ്മി പാഡ് എസ്ഇയിലുള്ളത്.
ഈ റെഡ്മി ടാബിൽ 5MP ഫ്രണ്ട് ക്യാമറയും, 8 മെഗാപിക്സലിന്റെ പിൻ ക്യാമറയുമുണ്ട്. പിൻ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകൾ വളരെ വ്യക്തമുള്ളതാണ്. ഇത് ഡോക്യുമെന്റുകളുടെ ചിത്രങ്ങൾ പകർത്താൻ വളരെ മികച്ചതുമാണ്.
നേരത്തെ പറഞ്ഞ പോലെ ശക്തമായ ബാറ്ററി ലൈഫ് തരുന്ന രീതിയിൽ 8000mAh ബാറ്ററി ഇതിലുണ്ട്. 10W ചാർജിങ്ങിനെയും ഈ റെഡ്മി ടാബ് സപ്പോർട്ട് ചെയ്യുന്നു. പാഡ് എസ്ഇ മൾട്ടിടാസ്കിങ്ങിന് അനുയോജ്യമാകുന്ന രീതിയിൽ സ്നാപ്ഡ്രാഗൺ 680 ചിപ്പ് കൊടുത്താണ് നിർമിച്ചിട്ടുള്ളത്. ഇത് ഏറ്റവും ശക്തമായ പ്രോസസർ ആണെന്ന് പറയാനാവില്ല. എന്നാലും ദൈനംദിന ജോലികൾ കൈകാര്യം ചെയ്യുന്നതിൽ മികവ് പുലർത്തുന്നു.
Also Read: April 2025: ഇപ്പോൾ വാങ്ങാൻ 15000 രൂപയ്ക്ക് താഴെ Best Samsung Phones