തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച 14 ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ഉപയോഗിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയ 14 മെസഞ്ചർ മൊബൈൽ ആപ്ലിക്കേഷനുകൾക്കെതിരെയാണ് നടപടി.
കശ്മീരിലെ ഭീകരവാദഗ്രൂപ്പുകൾ രാജ്യത്തെ അണികളുമായി ബന്ധപ്പെടാൻ ആശയവിനിമയം നടത്താൻ ഈ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുവെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയത്. എന്നാൽ, ഈ ആപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ഇതിന്റെ അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്നും സർക്കാരിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
https://twitter.com/ani_digital/status/1652898532402118656?ref_src=twsrc%5Etfw
Crypviser, Enigma,Mediafire, Briar, BChat, Nandbox, Conion, IMO, Element, Second line, Zangi, Threema, Safeswiss, Wickrme എന്നീ ആപ്പുകളെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായിട്ടുള്ള, അതുപോലെ ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതുമായ ഈ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയും, ഈ ലിസ്റ്റ് കേന്ദ്ര മന്ത്രാലയത്തിന് നൽകുകയും ചെയ്തു. തുടർന്ന് 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരം ഈ ആപ്പുകൾ ബ്ലോക്ക് ചെയ്‌തതായും ഉദ്യോഗസ്ഥ പ്രതിനിധികൾ അറിയിച്ചു.