10 Friendship Day Best Gifts: ഫ്രണ്ട്ഷിപ്പ് ഡേയിൽ കൂട്ടുകാർക്ക് എന്ത് സമ്മാനം നൽകും എന്നാലോചിച്ച് തലപുകയ്ക്കുകയാണോ? എങ്കിൽ പതിവ് സമ്മാന രീതികളിൽ നിന്ന് മാറി ഇത്തവണ കുറച്ച് ‘വെറൈറ്റി’ പരീക്ഷിക്കാം. നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാർക്ക് നിത്യജീവിതത്തിൽ ഏറെ ഉപകാരപ്പെടുന്നതുമായ ഒന്നാണ് ഗാഡ്‌ജെറ്റുകൾ. അവരുടെ ദൈനംദിനം ജീവിതത്തിൽ ഉപയോഗിക്കാവുന്ന, കൂടുതൽ പ്രയോജനകരമായ സമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിർദേശങ്ങൾ പിന്തുടരാം. കിടിലൻ ബ്ലൂടൂത്ത് സ്പീക്കറുകളും ഇയർബഡ്സുകളും മുതൽ ഓർമ്മകൾ ഉടൻ പ്രിന്റ് ചെയ്ത് സൂക്ഷിക്കാനുള്ള ഇൻസ്റ്റന്റ് ക്യാമറ വരെ ഇതിലുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്ലിയും അതേസമയം ട്രെൻഡിംഗുമായ മികച്ച 10 ഗാഡ്‌ജെറ്റ് ഗിഫ്റ്റ് ഐഡിയകൾ പരിചയപ്പെടാം.
SurveyFriendship Day Best Gifts
- Earbuds
മ്യൂസിക് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. യാത്രകളിലും വർക്കൗട്ട് ചെയ്യുമ്പോഴും റീൽസ് കാണുമ്പോഴുമെല്ലാം ഇന്ന് എല്ലാവർക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വയർലെസ് ഇയർബഡ്സുകൾ എല്ലാവരും ഉപയോഗിക്കാറുണ്ട്. ഇവർക്കായി 1000 രൂപ മുതൽ 2000 രൂപ വരെയുള്ള ബജറ്റ് ഫ്രണ്ട്ലി ഇയർബഡ്ഡുകൾ പരിഗണിക്കാം. ടച്ച് കൺട്രോൾ, വാട്ടർ റെസിസ്റ്റൻസ് പോലുള്ള സ്മാർട്ട് ഫീച്ചറുകളും സ്റ്റൈലിഷ് ഡിസൈനുമുളള ഇയർപോഡുകളാണ് തെരഞ്ഞെടുക്കേണ്ടത്.
- Smart Watch
യുവാക്കളുടെ കൈകളിൽ ഏറ്റവും കൂടുതൽ കാണുന്ന ഒരു ട്രെൻഡി ഗാഡ്‌ജെറ്റാണല്ലോ സ്മാർട്ട് വാച്ചുകൾ! വെറുമൊരു വാച്ച് എന്നതിലുപരി, സ്റ്റൈലിനും ഒപ്പം ഫിറ്റ്‌നസിനും പ്രാധാന്യം നൽകുന്ന ഇത്തരം സ്മാർട്ട് ഗാഡ്ജെറ്റുകളും കൂട്ടുകാർക്ക് സമ്മാനമായി പരിഗണിക്കാം. Fire-Boltt Ninja, boAt Wave, Noise ColorFit എന്നിവയിൽ നിന്നും 1000 രൂപ മുതൽ വിലയാകുന്ന ബജറ്റ് വാച്ചുകൾ ലഭിക്കും.
Also Read: പവറിലും ക്യാമറയിലും രാജാവ് ഇവൻ തന്നെ! Vivo V70 FE ഇപ്പോൾ വൻ വിലക്കുറവിൽ ആമസോണിൽ
- Gadget Organizer Pouch
പവർ ബാങ്ക്, ചാർജറുകൾ, ഡാറ്റാ കേബിളുകൾ, ഇയർഫോണുകൾ, പെൻഡ്രൈവുകൾ എന്നിവയെല്ലാം കൃത്യമായും സുരക്ഷിതമായും സൂക്ഷിക്കാൻ ഗാഡ്ജെറ്റ് ഓർഗനൈസർ പൗച്ചുകൾ പ്രയോജനകരമാണ്. വാട്ടർ റെസിസ്റ്റന്റ് മെറ്റീരിയൽ കൊണ്ട് നിർമ്മിച്ച പൗച്ചുകൾ തന്നെ നോക്കി വാങ്ങുക. ടെക് ഉപകരണങ്ങൾ മറന്നുപോകാതിരിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ട്രാവൽ പാർട്നറായും ഇവ ഉപയോഗിക്കാം.

- Instant Camera
യാത്രകളും പാർട്ടികളും ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തിന് അവരുടെ ഓർമകൾ ഫ്രെയിം ചെയ്യാൻ ഏറ്റവും മികച്ച സമ്മാനം വേറെയില്ല. ക്രെഡിറ്റ് കാർഡിന്റെ വലിപ്പത്തിലുള്ള ക്രെഡിറ്റ് പ്രിന്റുകളായി ഫോട്ടോകൾ കൈയിൽ കിട്ടും. Fujifilm Instax Mini 11, Instax Mini 12 തുടങ്ങിയ ഇൻസ്റ്റന്റ് ക്യാമറകൾ ഇതിനായി പർച്ചേസ് ചെയ്യാം.

- Portable Bluetooth Speaker
യാത്രകളിലും കൂട്ടായ്മകളിലും മ്യൂസിക് ആഘോഷമാക്കാൻ
പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകൾ ഉപകാരപ്പെടും. ബാഗിലോ പോക്കറ്റിലോ കൊണ്ടുപോകാനാകുന്ന കോംപാക്റ്റ് ഡിസൈനിലുള്ള ബ്ലൂടൂക്ക് സ്പീക്കറുകൾ തന്നെ പർച്ചേസ് ചെയ്യൂ. IPX റേറ്റിങ്ങുള്ളവ നോക്കി വാങ്ങിയാൽ വാട്ടർ റെസിസ്റ്റൻസി ഫീച്ചറും ലഭിക്കും.
- Laptop & Phone Stand
വർക്ക് ഫ്രം ഹോം ചെയ്യുന്നവരോ, ഓഫീസ് ജോലികളിലോ ഉള്ളവരായാലും ലാപ്ടോപ്പ് സ്റ്റാൻഡുകളും ഫോൺ സ്റ്റാൻഡുകളും പ്രയോജനകരമാകും.
ലാപ്ടോപ്പും ഫോണും ഒരേ സമയം ശരിയായ പൊസിഷനിൽ വെക്കാൻ ഇങ്ങനെയുള്ള സ്മാർട്ട് ഗാഡ്ജെറ്റുകൾക്ക് സാധിക്കും. സ്ക്രീൻ നമ്മുടെ കണ്ണിന്റെ നേരെ വരുന്ന രീതിയിൽ ഉയരം അഡ്ജെസ്റ്റ് ചെയ്യാനും, നടുവേദനയുള്ളവർക്കും ശരിയായ രീതിയിൽ ഇരുന്ന് ജോലി ചെയ്യാനും ലാപ്ടോപ്പ്, ഫോൺ സ്റ്റാൻഡുകൾ ഏറെ ഗുണകരമാണ്.
- Bluetooth Tracker JioTag
ചാവി, വാലറ്റ് എല്ലാം മറന്നുപോയാലും ഈസിയായി കണ്ടുപിടിക്കാനുള്ള കുട്ടി ഗാഡ്‌ജെറ്റാണ് ജിയോടാഗ്, ആപ്പിൾ ടാഗ് എന്നിവ. നമ്മുടെ സാധനങ്ങൾ എവിടെയാണ് ഇരിക്കുന്നത് എന്ന് ശബ്ദം കേട്ട് കണ്ടെത്താൻ ഈ ടാഗുകളിലൂടെ സാധിക്കും.
- Amazon Echo Pop
പാട്ടുകൾ കേൾക്കാൻ മാത്രമല്ല, കൂട്ടുകാരന് കാര്യങ്ങൾ ഓർമ്മിപ്പിക്കാനും അലാറം വെക്കാനും കാലാവസ്ഥ അപ്ഡേറ്റിനും വാർത്തകൾക്കുമെല്ലാം ആമസോൺ എക്കോ പോപ്പ് സഹായിക്കും. നിങ്ങളുടെ കൂട്ടുകാരന് മനോഹരമായ സമ്മാനം നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ അലക്സ വോയിസ് സപ്പോർട്ടുള്ള ഇത്തരം ഗാഡ്ജെറ്റുകൾ ഉപയോഗിക്കാം.
- Rechargeable Keychain Flashlight
കീചെയിൻ വലിപ്പത്തിലുള്ള അടിപൊളി ഗാഡ്‌ജെറ്റാണ് റീചാർജ്ജബിൾ കീചെയിൻ ഫ്ലാഷ്‌ലൈറ്റ്. എൽ.ഇ.ഡി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയിൽ ശക്തകമായ പ്രകാശവും അപകട സമയങ്ങളിൽ സഹായം അഭ്യർത്ഥിക്കാനുള്ള ഫ്ലാഷും ലഭ്യമാണ്. ക്യാമ്പിങ്ങിലും മറ്റും ഏറെ പ്രയോജനകരമാകുന്ന ഗാഡ്ജെറ്റാണിത്.
- Budget Smartphone
പഴയ ഫോൺ ഉപയോഗിക്കുന്ന സുഹൃത്തിന് നൽകാവുന്ന മികച്ച സമ്മാനമാണിത്. വലിയ തുക മുടക്കാതെ തന്നെ, 6000 മുതൽ 9000 രൂപ വരെയുള്ള വിലയിൽ വിവിധ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ ഇന്ന് ലഭ്യമാണ്.
Disclaimer: ഇതിൽ ആമസോൺ അനുബന്ധലിങ്കുകൾ നൽകിയിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
