Gold Price Update: ഇന്നത്തെ സ്വർണ വില ആശ്വാസം, കുറഞ്ഞത് 1520 രൂപ

Gold Price Update: കുതിച്ചുയർന്ന സ്വർണവില ഇന്ന് വീണ്ടും തിരിച്ചിറങ്ങി. കേരളത്തില്‍ സ്വര്‍ണനിരക്കിൽ വലിയ കുറവുണ്ടായി. ഒരു ഗ്രാമിന് 190 രൂപയും ഒരു പവന് 1520 രൂപയുമാണ് കുറഞ്ഞത്. ഇന്ന് സംസ്ഥാനത്ത് സ്വർണ വില ഒരു ഗ്രാമിന് 13,965 രൂപയിലെത്തി. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്.

ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില 1,11,720 രൂപയാണ്. ആഗോള വിപണിയിലും സ്വർണനിരക്ക് വൻ തോതിൽ കുറഞ്ഞിട്ടുണ്ട്.

അതേ സമയം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 91,800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 11,475 രൂപയാണ് വിലയാകുന്നത്. ജനുവരിയിൽ റെക്കോഡിട്ട സ്വർണം പിടിച്ചാൽ കിട്ടാത്ത നിരക്കിലാണ് ഉയർന്നത്. എന്നാൽ ഫെബ്രുവരിയിൽ സ്വർണ നിരക്ക് കുറവാണ് രേഖപ്പെടുത്തുന്നത്.

ഫെബ്രുവരിയിലെ Gold Price Update

ഫെബ്രുവരി മാസത്തെ 22 കാരറ്റ് സ്വർണ നിരക്ക് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഫെബ്രുവരി 1: 117760 രൂപ

ഫെബ്രുവരി 2: 1,11,120 രൂപ (രാവിലെ), 1,07,920 രൂപ (ഉച്ചയ്ക്ക്), 1,09,920 രൂപ (വൈകുന്നേരം), 1,12,320 രൂപ (വൈകുന്നേരം)

ഫെബ്രുവരി 3: 1,11,280 രൂപ (രാവിലെ), 1,12,880 രൂപ (ഉച്ചയ്ക്ക്)

ഫെബ്രുവരി 4: 1,17,720 രൂപ (രാവിലെ), 1,16,920 (വൈകുന്നേരം)

ഫെബ്രുവരി 5: 1,13,240 രൂപ

ഫെബ്രുവരി 6: 1,11,720 രൂപ

ഇവയെല്ലാം ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടുത്താതെയുള്ള വിലയാണ്. സ്വർണം വാങ്ങാൻ പ്ലാനുള്ളവർക്ക് ജിഎസ്ടി, പണിക്കൂലിയും കൊടുക്കേണ്ടിവരും. ജനുവരി 29-ന് പവന് 1.31 ലക്ഷം രൂപയിൽ സ്വർണനിരക്ക് റെക്കോഡിട്ടിരുന്നു. എന്നാൽ ഇതിൽ നിന്നും അടുത്ത ദിവസങ്ങളിൽ സ്വർണവില നന്നായി കുറഞ്ഞു. ഡോളർ മൂല്യം കുതിക്കുന്നതാണ് സ്വർണവില കുറയാൻ കാരണം.

More From Digit: Realme P4 Power 5G സ്മാർട്ട്ഫോൺ വിൽപ്പന തുടങ്ങി, 10001mAh ബാറ്ററി, 50MP ക്യാമറയും

Silver Price Today

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റങ്ങളുണ്ടായി. വെള്ളി വിലയിൽ ഗ്രാമിന് 275 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. എന്തായാലും വിവാഹ ആവശ്യങ്ങൾക്ക് സ്വർണം നോക്കുന്നവർ ഇപ്പോൾ വാങ്ങാൻ അനുയോജ്യമായ സമയമാണ്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രാവിലെയുള്ള നിരക്കിൽ നിന്ന് വ്യത്യസ്തമായി വൈകുന്നേരവും ഉച്ചയ്ക്കും സ്വർണനിരക്കിൽ വ്യത്യാസം വരുന്നുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :