ഇന്ത്യയിലെ ഏറ്റവും വലിയ കോളേജ് ഇ-സ്‌പോർട്‌സ് ടൂർണമെന്റായ SKOAR! ബിജിഎംഐ ചാമ്പ്യന്മാരായി കിരീടം ചൂടി W2R. ടൈംസ് നെറ്റ്‌വർക്കും ഡിജിറ്റും അവതരിപ്പിച്ച കോളേജ് തലത്തിലുള്ള ഗെയിമിങ് ടൂർണമെന്റായിരുന്നു ഇത്. വി2ആർ ജേതാവായ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായത് ടീം അക്വിലയാണ്. മത്സരങ്ങളിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ടീം ഇൻവിൻസിബിൾ രണ്ടാം സ്ഥാനം നേടി.
വി2ആർ ചാമ്പ്യൻഷിപ്പ് ട്രോഫി ഉയർത്തിയതോടെ മണിക്കൂറുകൾ നീണ്ട തീവ്രമായ BGMI LAN ഫിനാലെയ്ക്ക് തിരശ്ശീല വീണു. ആദ്യ ദിവസത്തെ പോരാട്ടത്തെ കുറിച്ചും, വിജയികളുടെ പൂർണ്ണ വിവരങ്ങളും വിശദമായി അറിയാം.
ഡൽഹി, നോയിഡ മേഖലകളിലെ മികച്ച കോളേജ് BGMI ടീമുകളിൽ പതിനാറ് ടീമുകളാണ് പോരട്ടത്തിൽ ചേർന്നത്. ആദ്യ മത്സരത്തിൽ ആത്മവിശ്വാസത്തോടെ വിജയിച്ച ടീം അക്വില തുടക്കത്തിൽ തന്നെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് റെഡ്‌ലൈൻ തുടർന്നു. മൂന്നാം മത്സരത്തിൽ, കാണികളെ ആവേശഭരിതരാക്കുന്ന ക്ലാസിക് വിജയം ടീം BORG സ്വന്തമാക്കി. ഒടുവിൽ അവസാന മത്സരത്തിൽ ഗംഭീര പോരാട്ടം കാഴ്ചവച്ച് വി2ആർ വിന്നർ വിന്നർ ചിക്കൻ ഡിന്നർ ടൈറ്റിൽ കിരീടം നേടി.
വ്യക്തിഗത ടീമുകൾക്ക് നിരവധി യശസ്സുയർത്തുന്ന നിമിഷങ്ങൾ സ്കോർ ടൂർണമെന്റിൽ കാഴ്ചവച്ചു. എന്നാൽ സ്ഥിരതയുള്ള പ്രകടനം നിലനിർത്തി വിജയിയുടെ ട്രോഫി ഉയർത്തിയത് ടീം W2R ആണ്. ഇതിന് കാരണം മത്സരങ്ങളിലുടനീളം സ്ഥിരത പുലർത്തുന്നവരാണ് ശരിക്കും ചാമ്പ്യന്മാരാകുന്നത്.
മത്സരങ്ങൾ കൂടാതെ, വിദ്യാർത്ഥികൾക്കായി പ്രത്യേക ‘SKOAR Zone’ ക്യാമ്പസിൽ ഒരുക്കിയിരിക്കുന്നു. കാണികൾക്കും കളിക്കാർക്കും ഒരുപോലെ പുതുമയുള്ള അനുഭവം ഇതിൽ ലഭിക്കും. ഗെയിമിംഗ് സംസ്കാരവും ക്യാമ്പസ് ഊർജ്ജവും ഒത്തുചേരുന്ന ഇടമാണിത്.
Also Read: SKOAR! BGMI ഗ്രാൻഡ് ഫിനാലെ പോരട്ടത്തിൽ മാറ്റുരച്ച് കോളജ് വിദ്യാർഥികൾ
കൂറ്റൻ സ്‌ക്രീനുകൾ സ്കോർ ടൂർണമെന്റിനായി സജ്ജീകരിച്ചിട്ടുണ്ട്. ഇത് ലൈവ് സ്ട്രീമിങ് നടത്തുന്നതിനാൽ കളിക്കളത്തിലെ ഓരോ തന്ത്രപരമായ നീക്കങ്ങളും കാണികൾക്ക് ഒട്ടും ചോരാതെ ആസ്വദിക്കാനാകും. ഡിജിറ്റ് യൂട്യൂബിൽ ലൈവ് സ്ട്രീമിങ്ങും ലഭ്യമാണ്. അനൗൺസർമാരും കമന്റേറ്റർമാരും കൃത്യമായ വിശകലനം തരുമ്പോൾ ശരിക്കും ഒരു ടൂർണമെന്റ് അനുഭവം തന്നെ ലഭിക്കും.
ഗ്രേറ്റർ നോയിഡയിലെ ബെന്നറ്റ് യൂണിവേഴ്സിറ്റിയിലാണ് സ്കോർ ഗ്രാൻഡ് ഫിനാലെ. ആദ്യ ദിവസം BGMI LAN ഫിനാലെയാണ് നടന്നത്. ഇതിൽ വി2ആർ കിരീടം നേടിയെങ്കിലും, ആക്ഷൻ ഇതുവരെ അവസാനിച്ചിട്ടില്ല.
ഫെബ്രുവരി 20 ന്, അടുത്ത കടുത്ത മത്സരം നടക്കും. ഇനി പോരാട്ടം വലോറന്റിൽ (Valorant) ആണ്. Riot Games ജനപ്രിയ ഷൂട്ടിങ് ഗെയിമാണ് വെള്ളിയാഴ്ച അരങ്ങേറുന്നത്.
ആദ്യ ദിവസത്തെ ആവേശപ്പോരാട്ടം, വെള്ളിയാഴ്ച നടക്കുന്ന വാലറന്റ്റ് ഫിനാലെയ്ക്ക് കൂടുതൽ ഹൈപ്പ് നൽകുന്നു. ഇനി SKOAR! കോളേജ് കപ്പ് ഡൽഹി എഡിഷൻ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ മറ്റൊരു ട്രോഫിയും മറ്റൊരു ചാമ്പ്യനും ആവേശപ്പോർക്കളവും പ്രതീക്ഷിക്കാം. കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.