Tourist Family OTT
Tourist Family OTT: രാജമൗലി വരെ പുകഴ്ത്തിയ തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് ആണ് സിനിമ സംവിധാനം ചെയ്തത്. മെയ് ഒന്നിനാണ് സിനിമ ബിഗ് സ്ക്രീനിലെത്തിയെങ്കിലും, ഇപ്പോഴും ബോക്സ് ഓഫീസ് നിറഞ്ഞോടുകയാണ്.
ശശികുമാറിന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. മെച്ചപ്പെട്ട ജീവിതം നയിക്കാൻ തമിഴ്‌നാട്ടിലേക്ക് എത്തുന്ന ഒരു ശ്രീലങ്കൻ അഭയാർഥി കുടുംബത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഹ്യൂമറും, ഇമോഷന്‍സും, ഡ്രാമയും കോർത്തിണക്കിയാണ് അബിഷൻ ജിവിന്ത് സിനിമ ഒരുക്കിയത്.
ആവേശം ഫെയിമും മലയാളിയുമായ മിഥുൻ ജയ് ശങ്കറാണ് ടൂറിസ്റ്റ് ഫാമിലിയിലെ മൂത്ത പുത്രൻ. യോഗി ബാബു, കമലേഷ്, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, എം ഭാസ്‌കര്‍, ശ്രീജ രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമയുടെ ഒടിടി അവകാശം ജിയോഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയത്.
ജിയോഹോട്ട്സ്റ്റാറാണ് ടൂറിസ്റ്റ് ഫാമിലി പോസ്റ്റ്-തിയറ്റർ സ്ട്രീമിങ് റിലീസ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകരോ, ഒടിടി പ്ലാറ്റ്ഫോമോ റിലീസ് തീയതിയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
മാത്രമല്ല, ഇപ്പോൾ പുതിയൊരു അപ്ഡേറ്റ് കൂടി വരുന്നുണ്ട്. ടൂറിസ്റ്റ് ഫാമിലി മെയ് 31-ന് സ്ട്രീം ചെയ്യുമെന്നായിരുന്നു മിക്ക മാധ്യമങ്ങളും അറിയിച്ചിരുന്നത്. എന്നാൽ ഈ തീയതിയിൽ ഡിജിറ്റൽ റിലീസ് പ്രതീക്ഷിക്കണ്ട.
മെയ് അവസാനം ചിത്രത്തിന്റെ OTT റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സിനിമ ഇപ്പോഴും തിയേറ്റുകളിൽ പ്രദർശനം തുടരുന്നു. അതും സർപ്രൈസ് ഹിറ്റായാണ് ടൂറിസ്റ്റ് ഫാമിലി മുന്നേറുന്നത്. തിയേറ്ററുകളിൽ നേടിയ വിജയം കാരണം ഒടിടിയിൽ വൈകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ ജൂൺ 9-നോ, രണ്ടാം വാരമോ മാത്രം ടൂറിസ്റ്റ് ഫാമിലിയെ പ്രതീക്ഷിച്ചാൽ മതി.
മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസിന്റെയും MRP എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെയും ബാനറിലാണ് സിനിമ നിർമിച്ചത്. സംവിധായകൻ അബിഷന്‍ ജിവിന്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷോണ്‍ റോള്‍ഡന്‍ ആണ് സംഗീതജ്ഞൻ. അരവിന്ദ് വിശ്വനാഥന്‍ ചിത്രത്തിന്റെ ക്യാമറയും, ഭരത് വിക്രമന്‍ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.