Vikram Movie OTT: സുരാജ് വെഞ്ഞാറമൂടും വിക്രമും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രമാണ് Veera Dheera Sooran. പൃഥ്വിരാജിന്റെ Empuraan ചിത്രത്തിന്റെ അതേ ദിവസമാണ് തമിഴ് സിനിമയും തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഈ വാരം എമ്പുരാൻ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഇപ്പോഴിതാ വീര ധൂര സൂരന്റെ ഒടിടി റിലീസിന് എത്തി.
ചിത്ത സിനിമയുടെ സംവിധായകൻ എസ് യു അരുൺകുമാറാണ് വീര ധൂര സൂരനും ഒരുക്കിയിരിക്കുന്നത്. ചിയാൻ വിക്രത്തിന്റെ തമിഴ് ചിത്രം ഒടിടിയിൽ ഈ മാസം തന്നെ വരുന്നുണ്ട്. ഏപ്രിൽ 24 മുതലാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചത്. ഇതേ ദിവസം തന്നെയാണ് മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനും ഒടിടി റിലീസ് ചെയ്തത്.
വീര ധൂര സൂരൻ ആമസോൺ പ്രൈമിലൂടെയാണ് ഡിജിറ്റൽ റിലീസിനെത്തിയത്. തമിഴ് കൂടാതെ മറ്റ് ഭാഷകളിലും സിനിമ ഓൺലൈനിൽ കാണാനാകും. തെലുഗു, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും സിനിമ സ്ട്രീം ചെയ്യുന്നു.
എമ്പുരാൻ എന്ന സിനിമയേക്കാളും തമിഴ് നാട്ടിൽ വീരധൂര സൂരന് കൂടുതൽ കളക്ഷൻ കിട്ടിയിരുന്നു. ആക്ഷൻ മൂഡിൽ മികച്ചൊരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ പ്രൈമിലൂടെ ചിത്രം കാണാം.
സുരാജ് വെഞ്ഞാറമൂട് ആദ്യമായി തമിഴ് സിനിമയിൽ സാന്നിധ്യമറിയിക്കുന്ന ചിത്രമാണിത്. തെന്നിന്ത്യയുടെ പ്രിയതാരം എസ് ജെ സൂര്യയും ചിത്രത്തിലുണ്ട്. വീര ധൂര സൂരനിൽ വിക്രമിന്റെ ജോഡിയായി എത്തിയിരിക്കുന്നത് ദുഷാര വിജയനാണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് ചിത്രം നിർമിച്ചത്.
Also Read: OMG! India 5G-യിൽ കറങ്ങുമ്പോൾ നമ്മുടെ അയൽക്കാർ 10G-യിൽ കുതിക്കുന്നു…
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ സിനിമയാണ് എമ്പുരാൻ. ലൂസിഫർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മാർച്ച് 27-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ബിഗ് ബജറ്റ് സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടു. ജിയോഹോട്ട്സ്റ്റാർ വഴിയാണ് സിനിമ ഡിജിറ്റൽ റിലീസ് ചെയ്തു. ഏപ്രിൽ 24 മുതൽ എമ്പുരാൻ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു.