Rifle Club OTT Release: ഇവിടെ ആണുങ്ങൾ ആരുമില്ലേ..! മലയാളത്തിന്റെ ലേഡി ആക്ഷൻ ക്വീനും ആ സ്വാഗും!
Rifle Club OTT Release ആയതിന് പിന്നാലെ സിനിമയുടെ പല മാസ് രംഗങ്ങളും ശ്രദ്ധ നേടുകയാണ്. ഹിന്ദി സംവിധായകൻ അനുരാഗ് കശ്യപിന്റെ വില്ലനിസം മാത്രമല്ല, സിനിമയിൽ വന്നുപോകുന്ന ഓരോരുത്തരും പ്രേക്ഷകരെ കുലുക്കുന്നുണ്ട്.
ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് കഴിഞ്ഞ വാരമാണ് ഒടിടിയിലെത്തിയത്. മലയാളത്തിന് പുറത്തുനിന്നും വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. പോരാഞ്ഞിട്ട് മലയാളത്തിന്റെ 90-കളിലെയും മറ്റും താരങ്ങളും ചിത്രത്തിൽ മുഖ്യ ആകർഷകമാകുന്നു.
സിനിമാതാരം ഷാജഹാനായി എത്തുന്ന വിനീത് കുമാറും, നടി വാണി വിശ്വനാഥും തിരിച്ചുവരവ് ഗംഭീരമാക്കി. ഇരുവരും മാസ് രംഗങ്ങളിൽ ഒടിടി പ്രേക്ഷകരെ ഞെട്ടിച്ചുവെന്നാണ് അഭിപ്രായം. എന്നാൽ സോഷ്യൽ മീഡിയയിൽ ഷോർട്സുകളിലെല്ലാം നിറയുന്നത് വാണി വിശ്വനാഥാണ്.
മലയാളത്തിന്റെ മാസ് ആക്ഷൻ ക്വീനാണ് എപ്പോഴും വാണി വിശ്വനാഥ്. പൊലീസായും നായകനും വില്ലനുമെതിരെ വരെ ചങ്കൂറ്റത്തിന്റെ പെൺകരുത്തായും സിനിമയിൽ നിറഞ്ഞ നടി. മാസും ആക്ഷനും വെടിയും പുകയും ചേർത്തൊരുക്കിയ ആഷിഖ് അബു ചിത്രത്തിലെ താരത്തിന്റെ സീനുകളും ഫയറാവുകയാണ്.
തോക്കെടുത്ത രണ്ട് പേർ നേർക്കുനേർ വന്നാൽ ആരായിരിക്കും വിജയി? അത് ആണോ, പെണ്ണോ ആകട്ടെ, ചങ്കൂറ്റവും ആത്മവിശ്വാസവുമുള്ളവർക്കാണ് വിജയം. ഇങ്ങനെയൊരു സീനാണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സോഷ്യൽ മീഡിയയിലും ട്രെൻഡാകുന്നത്.
ഇവിടെ ആണുങ്ങൾ ആരുമില്ലേ..! എന്ന് ചോദിച്ചുവരുന്ന ഹനുമാൻകൈൻഡിനോട് ഉശിരോടെ പ്രതികരിക്കുന്ന വാണി സീൻ. “ഞാനാണെന്ന് വച്ചോടാ, ദേ തെളിവ്” എന്ന് പറഞ്ഞ് തോക്ക് സ്ലാഗിൽ ചൂണ്ടുന്ന വാണി വിശ്വനാഥ്.
ഇന്നും താരത്തിന്റെ പഴയ സിനിമകളിലെ മാസ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഫയറായി പ്രചരിക്കാറുണ്ട്. അപ്പോഴാണ് ഇട്ടിയാനം എന്ന കഥാപാത്രത്തിലൂടെ വാണി വീണ്ടും മാസായി എത്തുന്നത്. താരത്തിന്റെ സ്ലാഗും സ്റ്റൈലും ചേർന്ന മാസ് ഡയലോഗ് സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നു. ഒടിടി റിലീസിന് ശേഷം റൈഫിൾ ക്ലബ്ബിൽ നിന്ന് ശ്രദ്ധ നേടുന്ന വലിയ സീനും ഇതുതന്നെയാണ്.
ദിലീഷ് പോത്തൻ, വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, റംസാൻ എന്നിവരാണ് മറ്റ് മുഖ്യ താരങ്ങൾ. വാണി വിശ്വനാഥ്, ഉണ്ണിമായ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് പെൺപടയിലെ കരുത്തർ.
റൈഫിൾ ക്ലബ്ബ് ജനുവരി 16 മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് സിനിമ ഡിജിറ്റൽ റിലീസ് ചെയ്തിരിക്കുന്നത്.
Also Read: Hotstar ലിസ്റ്റിൽ മോഹൻലാലിന്റെ Barroz എത്തി, OTT Streaming തീയതിയും വിവരങ്ങളും