Su From So OTT release, Su From So movie,
കന്നഡയിൽ ചെറുതായി റിലീസ് ചെയ്ത് ഹൌസ്ഫുള്ളായി പിന്നീട് കേരളവും ഏറ്റെടുത്ത ചിത്രമാണ് Su From So. 2023-ൽ പുറത്തിറങ്ങിയ രോമാഞ്ചം സിനിമ പോലെ ഹൊററും കോമഡിയും ചേർത്താണ് സു ഫ്രം സോ നിർമിച്ചത്. ജെ പി തുമിനാട് രചിച്ച് സംവിധാനം ചെയ്ത ഈ ബോക്സ് ഓഫീസ് ചിത്രം ഇപ്പോൾ ഒടിടിയിൽ കാണാം. മലയാളത്തിൽ സിനിമയുടെ തിയേറ്റർ റിലീസ് ഏറ്റെടുത്തത് ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസായിരുന്നു. മലയാളത്തിലും Houseful ആയ സു ഫ്രം സോ ഒടിടിയിൽ എവിടെ കാണാമെന്ന് അറിയണ്ടേ?
കന്നഡ, മലയാളം, തെലുഗു ഭാഷകളിൽ സിനിമ ഒടിടിയിലെത്തി. സംവിധായകൻ ജെ പി തുമിനാട്, ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരാണ് സിനിമയിലെ അഭിനേതാക്കൾ. രാജ് ബി ഷെട്ടിയും ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവരും ചേർന്നാണ് ചിത്രം നിർമിച്ചത്. സു ഫ്രം സോയുടെ ഒടിടി റിലീസ് സ്വന്തമാക്കിയത് ജിയോഹോട്ട്സ്റ്റാറിലാണ്. സിനിമ നിങ്ങൾക്ക് കന്നഡയിലും തമിഴിലും തെലുഗിലും കാണാം.
കെജിഎഫ്, കാന്താര എന്നീ സിനിമകൾക്ക് ശേഷം മലയാളികൾ ഏറ്റെടുത്ത കന്നഡ ചിത്രമാണ്. എന്നാൽ സു ഫ്രം സോ മറ്റ് രണ്ട് സിനിമകളേക്കാൾ ചെറിയ ബജറ്റിലാണ് നിർമിച്ചത്. 4.5 കോടി രൂപയ്ക്കാണ് ഹോറർ കോമഡി നിർമിച്ചത്. കേരളത്തിൽ നിന്ന് മാത്രം അഞ്ച് കോടിക്ക് മുകളിൽ കളക്ഷൻ നേടാൻ സു ഫ്രം സോയ്ക്ക് സാധിച്ചു. ആഗോളതലത്തിൽ 120 കോടി രൂപയാണ് കന്നഡ ചലച്ചിത്രം സ്വന്തമാക്കിയത്.
നിതിൻ ഷെട്ടിയാണ് സു ഫ്രം സോയുടെ എഡിറ്റർ. സന്ദീപ് തുളസിദാസ് ആണ് സിനിമയുടെ ബാക്ക് ഗ്രൌണ്ട് മ്യൂസിക് ചെയ്തത്. ക്ലൈമാക്സിൽ പോലും രസകരമാക്കിയ സംഘട്ടനം ഒരുക്കിയത് അർജുൻ രാജാണ്.