Sookshmadarshini OTT: ദുരൂഹത അഴിച്ച് പ്രിയദർശിനി, തിയേറ്ററുകളെ ത്രില്ലടിപ്പിച്ച സൂക്ഷ്മദർശിനി സ്ട്രീമിങ്| Latest in OTT

Updated on 11-Jan-2025
HIGHLIGHTS

കാത്തിരിപ്പിനൊടുവിൽ മലയാളികളുടെ പ്രിയപ്പെട്ട ചിത്രം Sookshmadarshini OTT-യിലെത്തി

നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ക്രിസ്മസ് കഴിഞ്ഞും നിറഞ്ഞോടുകയായിരുന്നു

സിനിമ ഈ അർധരാത്രി മുതൽ സ്ട്രീമിങ് ആരംഭിച്ചു

കാത്തിരിപ്പിനൊടുവിൽ മലയാളികളുടെ പ്രിയപ്പെട്ട ചിത്രം Sookshmadarshini OTT-യിലെത്തി. ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവർ മുഖ്യകഥാപാത്രങ്ങളായ ചിത്രമാണിത്. അപ്രതീക്ഷിത പ്രമേയത്തിലാണ് എംസി ജിതിൻ സിനിമ ഒരുക്കിയിരിക്കുന്നത്. നോൺസെൻസ് എന്ന സിനിമയിലൂടെ ആദ്യസംവിധാന സംരഭം കുറിച്ച സംവിധായകനാണ് അദ്ദേഹം.

Sookshmadarshini OTT റിലീസിൽ

നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ക്രിസ്മസ് കഴിഞ്ഞും നിറഞ്ഞോടുകയായിരുന്നു. ഇതുതന്നെയായിരിക്കും സിനിമ ഒടിടിയിൽ എത്താൻ വൈകിയതും. തിയേറ്ററുകളിലെ ത്രില്ലിങ് ചൂട് കൈവിടാതെ, ഉടനെ സൂക്ഷ്മദർശിനി ഒടിടി റിലീസിലുമെത്തി. ഈ വാരാന്ത്യം ആഘോഷിക്കാൻ നിങ്ങൾ കാത്തിരുന്ന ചിത്രവും എത്തുകയാണ്.

Sookshmadarshini OTT

Sookshmadarshini: Latest in OTT

ബേസിൽ – നസ്രിയ ചിത്രം ഇപ്പോൾ ഒടിടിയിലുണ്ട്. സിനിമ ഈ അർധരാത്രി മുതൽ സ്ട്രീമിങ് ആരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സൂക്ഷ്മദർശിനി സ്ട്രീമിങ് നടത്തുന്നത്. സിനിമ മലയാളത്തിന് പുറമെ കന്നഡ, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലും കാണാം. ഹിച്ച് കോക്ക് സ്റ്റൈലിൽ ഒരു ത്രില്ലർ നിങ്ങൾക്ക് ഒടിടിയിൽ ആസ്വദിക്കാം.

പ്രിയദർശിനിയുടെ സൂക്ഷ്മദർശിനി

അതുൽ രാമചന്ദ്രനും ലിബിൻ ടി.ബിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പ്രിയദര്‍ശിനി, മാനുവൽ എന്നീ അയൽക്കാരായാണ് ബേസിലും നസ്രിയയും എത്തിയത്. 54.25 കോടി രൂപയാണ് സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയത്. കേരളത്തിൽ നിന്ന് മാത്രം 25 കോടിയലധികം കളക്ഷൻ സ്വന്തമാക്കി.

ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, , അഭിറാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്റെയും എവിഎ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളിലാണ് സിനിമ നിർമിച്ചത്. സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവരാണ് ചിത്രം നിർമിച്ചത്. ക്രിസ്റ്റോ സേവ്യറാണ് സൂക്ഷ്മദർശിനിയ്ക്കായി സംഗീതം ഒരുക്കിയത്. ശരൺ വേലായുധൻ ആണ് ക്യാമറാമാൻ. ചമൻ ചാക്കോ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.

Also Read: ആടുജീവിതം OSCAR അവാർഡിന് തൊട്ടരികെ! റസൂൽ പൂക്കുട്ടിയ്ക്ക് വീണ്ടും ഓസ്കാറോ! OTT വിശേഷങ്ങളും…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :