Rifle Club OTT Update: വെടി, പുക, മാസ്! റൈഫിൾ ക്ലബ്ബ് ഇതാ ഒടിടിയിൽ എത്തി

Updated on 17-Jan-2025
HIGHLIGHTS

മാർകോ, ബറോസിനൊപ്പം റിലീസായിട്ടും ബോക്സോഫീസിൽ ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു

വിജയരാഘവൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ് തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രത്തിലുള്ളത്

ഇപ്പോഴിതാ ഈ ആക്ഷൻ ത്രില്ലർ ഒടിടിയിലും എത്തിയിരിക്കുന്നു

സാഹസികത ഇഷ്ടപ്പെടുന്നവർ മിസ്സാക്കരുതാത്ത ചിത്രമാണ് ആഷിഖ് അബുവിന്റെ Rifle Club. നീണ്ട ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം താരനിബിഡമാണ്. വിജയരാഘവൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ് തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രത്തിലുള്ളത്. ഇപ്പോഴിതാ ഈ ആക്ഷൻ ത്രില്ലർ ഒടിടിയിലും എത്തിയിരിക്കുന്നു.

Rifle Club ഇപ്പോൾ കാണാം

സിനിമ തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്നു. ജനുവരി 16 മുതൽ സിനിമയുടെ സ്ട്രീമിങ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത്രയും വേഗം ഒടിടിയിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. മാർകോ, ബറോസിനൊപ്പം റിലീസായിട്ടും ബോക്സോഫീസിൽ ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. ഇനി സുൽത്താൻ ബത്തേരിയിലെ Rifle Club OTT-യിൽ കാണാം.

Rifle Club OTT Update

Rifle Club OTT Update

റൈഫിൾ ക്ലബ്ബ് ജനുവരി 16 മുതൽ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ഇന്ത്യയിലെ വമ്പൻ റിലീസുകൾ നടക്കുന്ന പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ നിങ്ങൾക്കിനി റൈഫിൾ ക്ലബ്ബ് ആസ്വദിക്കാം. മലയാളത്തിൽ മാത്രമല്ല ചിത്രം സ്ട്രീം ചെയ്യുന്നത്. കന്നഡ, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ സിനിമ കാണാം.

മലയാളത്തിന്റെ പല തലമുറയിൽ ഉൾപ്പെട്ടവരാണ് റൈഫിൾ ക്ലബ്ബിലുള്ളത്. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ചിത്രത്തിന്റെ താരനിരയിലുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. വിഷ്ണു അഗസ്ത്യ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ, പ്രശാന്ത് മുരളി തുടങ്ങി വമ്പൻ താരനിരയാണ് റൈഫിൾ ക്ലബ്ബിൽ അണിനിരന്നിട്ടുള്ളത്.

തോക്കുകളുടെ ക്ലബ്ബ്

സിനിമ ഇത്രയധികം താരസമ്പന്നമാണെങ്കിലും, തോക്കുകളാണ് ശരിക്കും കേന്ദ്രതാരങ്ങൾ. തോക്കുകൾ നിത്യജീവിതത്തിലെ സാധാരണ കാര്യമെന്ന പോലെയാണ് റൈഫിൾ ക്ലബ്ബിലെ ആളുകൾ ഉപയോഗിക്കുന്നത്. സിനിമയുടെ കഥ നടക്കുന്നത് 90-കളുടെ പശ്ചാത്തലത്തിലാണ്.

ഗൺഫൈറ്റിലൂടെ മാസും ആക്ഷനും കോർത്തിണക്കിയാണ് ആഷിഖ് അബു ചിത്രം ഒരുക്കിയിട്ടുള്ളത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ഒ പി എം സിനിമാസിന്‍റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവരാണ് സിനിമ നിർമിച്ചത്.

Also Read: Realme 14 Pro Launched: ഫോണൊരു അത്ഭുതമായി തോന്നും! ചൂടിലും തണുപ്പിലും നിറം മാറുന്ന SMART ഫോണുകൾ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :