Prithviraj Bollywood Movie OTT: ആക്ഷയ് കുമാർ- പൃഥ്വിരാജ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചു
വേറിട്ട വില്ലൻ വേഷത്തിൽ Prithviraj അഭിനയിച്ച Bollywood Movie ഒടിടിയിലേക്ക്. ഈദിന് തിയേറ്ററുകളിലെത്തിയ Bade Miyan Chote Miyan ഒടിടി റിലീസിനൊരുങ്ങുന്നു. സിനിമ ഈ വാരം ഒടിടി സ്ട്രീമിങ് ആരംഭിക്കും.
അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവരാണ് മുഖ്യതാരങ്ങൾ. പൃഥ്വിരാജിന്റെ പ്രളയ് എന്ന വില്ലൻ കഥാപാത്രം മലയാളികളിൽ ആകാംക്ഷയുണർത്തിയിരുന്നു. സിനിമ തിയേറ്ററിൽ നിന്ന് 95 കോടി കളക്ഷനാണ് നേടിയത്. 300 കോടി രൂപയിൽ നിർമിച്ച ഹിന്ദി ചിത്രത്തിന് പ്രതീക്ഷ വിജയം കണ്ടെത്താനായില്ല. എന്നാൽ സിനിമ ഇതാ ഒടിടി റിലീസിനായി വരുന്നു.
ബോളിവുഡിലെ ആക്ഷൻ ത്രില്ലർ ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാൻ. ക്യാപ്റ്റൻ ഫിറോസായി അക്ഷയ് കുമാർ വേഷമിടുന്നു. ക്യാപ്റ്റൻ രാകേഷായി ടൈഗർ ഷ്രോഫും അഭിനയിച്ചിരിക്കുന്നു. ഡോ. കബീറായി പൃഥ്വിരാജ് സുകുമാരനും നിർണായക വേഷത്തിൽ എത്തി.
മാനുഷി ഛില്ലർ, സോനാക്ഷി സിൻഹ, റോണിത് റോയ് എന്നിവരാണ് മറ്റ് താരങ്ങൾ. അലി അബ്ബാസ് സഫർ ആണ് ആക്ഷൻ ചിത്രത്തിന്റെ സംവിധായകൻ. ഷാഹിദ് കപൂറിന്റെ ബ്ലഡി ഡാഡി എന്ന ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം. തിരക്കഥ സൂരജ് ഗിയാനിയും അലി അബ്ബാസ് സഫയും ചേർന്ന് ഒരുക്കിയിരിക്കുന്നു.
ഹിമാൻഷു കിഷൻ മെഹ്‌റ, ദീപ്‌ശിഖ ദേശ്മുഖ് എന്നിവരാണ് നിർമാതാക്കൾ. വാഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, അലി അബ്ബാസ് സഫർ എന്നിവരും നിർമാണത്തിൽ പങ്കാളികളാണ്. AAZ ഫിലിംസിന്റെയും പൂജാ എന്റർടൈൻമെന്റ്സിന്റെയും ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാർസിൻ ലാസ്‌കാവിക് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സ്റ്റീവൻ എച്ച് ബെർണാഡ് ആണ് എഡിറ്റർ.
Read More: ICC T20 World Cup: ലൈവ് സ്ട്രീമിങ് Free ആയി കാണാം! JioCinema-യിൽ അല്ല, പിന്നെ എവിടെ?
ബഡേ മിയാൻ ചോട്ടെ മിയാൻ OTT റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ 6-ന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലാണ് ഹിന്ദി ചിത്രം സ്ട്രീം ചെയ്യുന്നത്. ഹിന്ദിയിൽ മാത്രമല്ല ചിത്രം പ്രദർശനത്തിന് എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം കാണാം. തിയേറ്ററിലും പാൻ ഇന്ത്യ ചിത്രമായാണ് ബഡേ മിയാൻ ചോട്ടെ മിയാൻ പുറത്തിറക്കിയത്.