ബേസിൽ തകർത്തു, തിമർത്തു! Ponman Movie Review, ഒടിടിയിൽ സൂപ്പർ ഹിറ്റ്

Updated on 16-Mar-2025
HIGHLIGHTS

Basil Joseph തന്റെ ക്ലീഷേ സ്റ്റൈൽ വിട്ട് അഭിനയിച്ച ചിത്രമാണ് Ponman

ഒടിടിയിൽ മലയാളചിത്രം ഗംഭീര പ്രശംസ നേടുകയാണ്

കൊല്ലം പശ്ചാത്തലമായി സ്ത്രീധനവും വിവാഹവും പ്രമേയമാക്കിയാണ് പൊന്മാൻ ഒരുക്കിയത്

Basil Joseph തന്റെ ക്ലീഷേ സ്റ്റൈൽ വിട്ട് അഭിനയിച്ച ചിത്രമാണ് Ponman. ഒടിടിയിൽ മലയാളചിത്രം ഗംഭീര പ്രശംസ നേടുകയാണ്. തിയേറ്ററിൽ കാര്യമായ ഓളമുണ്ടാക്കാതെ പോയ ചിത്രമാണ് പൊന്മാൻ. എന്നാൽ ഒടിടിയിൽ സിനിമ മികച്ച പ്രതികരണം നേടുന്നു. കൊല്ലം പശ്ചാത്തലമായി സ്ത്രീധനവും വിവാഹവും പ്രമേയമാക്കിയാണ് പൊന്മാൻ ഒരുക്കിയത്. സിനിമയുടെ ഒടിടി റിലീസിന് ശേഷവും സമൂഹമാധ്യമങ്ങളിൽ ചിത്രം ട്രെൻഡിങ്ങാകുന്നു.

Ponman ഹിറ്റ്, Basil Joseph സൂപ്പർ ഹിറ്റ്

മികച്ച തിരക്കഥയ്ക്കും സംവിധാനത്തിനും മാത്രമല്ല പൊന്മാൻ പ്രശംസ നേടുന്നത്. ചിത്രത്തിൽ ബേസിലിന്റെ അഭിനയമികവിനെയും പ്രേക്ഷകർ വാഴ്ത്തുന്നു. ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ തുടങ്ങിയ സിനിമയിൽ കണ്ട ബേസിലല്ല ഇത്. ബേസിൽ ജോസഫ് ശരിക്കും വേറെ റേഞ്ച് അഭിനയമാണ് പുറത്തെടുക്കുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

“ഒരു ഫോണ്‍ കോൾ ചെയ്താ ഈ മുറിയിൽ ഇപ്പൊ ലക്ഷങ്ങൾ വരും, അതാ ക്യാരക്റ്റർ. വിശ്വാസം, അത് കുത്തുപാളയിൽ നിന്ന് അജേഷ് ഒണ്ടാക്കിയെടുത്തതാടാ. അതാ ഇല്ലാതായത്.” തുടങ്ങിയ ഡയലോഗുകൾ ഫേസ്ബുക്ക് പോസ്റ്റുകളിലും നിറയുകയാണ്.

ബേസിലിന് മാത്രമല്ല, ചിത്രത്തിൽ മരിയോയായി അഭിനയിച്ച സജിൻ ഗോപുവിനും, സംവിധായകൻ ജ്യോതിഷ് ശങ്കറിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

Ponman ഒടിടിയിൽ എവിടെ?

ജിയോഹോട്ട്സ്റ്റാറിലാണ് പൊന്മാൻ ഇപ്പോൾ സ്ട്രീം ചെയ്യുന്നത്. ചിത്രം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒടിടിയിൽ റിലീസായത്. തിയേറ്ററുകളിൽ എന്തുകൊണ്ട് ചിത്രം ഇത്രയും ഹിറ്റായില്ലെന്നാണ് ഒടിടി പ്രേക്ഷകർ ചോദിക്കുന്നത്.

നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. ഒരു യഥാർത്ഥ സംഭവമാണ് ജി ആർ ഇന്ദുഗോപൻ നോവൽ രചിച്ചത്. പൊന്മാൻ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ജി ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യു ചേർന്നാണ്.

സമൂഹത്തിലെ സ്ത്രീധനമെന്ന വില്ലനെയാണ് സിനിമ പശ്ചാത്തലമാക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് സിനിമ നിർമിച്ചത്. ദീപക് പറമ്പോല്‍, രാജേഷ് ശർമ്മ, ലിജോ മോൾ, സന്ധ്യ രാജേന്ദ്രൻ, മജു അഞ്ചൽ, വൈഷ്ണവി കല്യാണി എന്നിവരാണ് മറ്റ് താരങ്ങൾ.

തൊട്ടത് പൊന്നാക്കുന്ന Basil Joseph

ബേസിൽ ജോസഫ് മലയാളത്തിലെ ജനപ്രിയ താരമായി വളരുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലും യൂട്യൂബ് ട്രോൾ വീഡിയോകളിലും ബേസിൽ തരംഗമാണ്. സംവിധാനം ചെയ്ത 3 ചിത്രങ്ങളും വമ്പൻ ഹിറ്റായി. ഇപ്പോൾ അഭിനയിക്കുന്ന സിനിമകളെല്ലാം വൻ വിജയമാകുന്നുണ്ട്.

ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി, ഫാലിമി സിനിമകളിൽ കണ്ട ബേസിലിനെയല്ല സൂക്ഷ്മദർശിനിയിൽ കണ്ടത്. പൊന്മാനിൽ മറ്റൊരു റേഞ്ചിലുള്ള ബേസിൽ ജോസഫാണുള്ളത്.

Also Read: Hello Mummy ഹൊറർ കോമഡി മുതൽ നീരജ് മാധവന്റെ വെബ് സീരീസും സംക്രാന്തികി വസ്തുനം ഹിറ്റ് ചിത്രം വരെ…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :