Painkili OTT Release: അംബാനും മരിയോയ്ക്കും ശേഷം സജിൻ ഗോപുവിന്റെ ‘പൈങ്കിളി’ക്കഥ! ഉടൻ സ്ട്രീമിങ്, എവിടെ കാണാം?

Updated on 26-Mar-2025
HIGHLIGHTS

സജിൻ ഗോപു ആദ്യമായി നായക വേഷം അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവനാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചത്

ഫെബ്രുവരിയിൽ വാലന്റൈൻസ് ഡേ റിലീസായാണ് പൈങ്കിളി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി

Painkili OTT Release: സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘പൈങ്കിളി’. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത കോമഡി റൊമാൻസ് ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. സജിൻ ഗോപു ആദ്യമായി നായക വേഷം അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Painkili OTT Release പ്രഖ്യാപിച്ചു

രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവനാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചത്. ജിതു മാധവന്റെ ആവേശത്തിൽ അംബാനായി തിളങ്ങിയ സജിൻ ഗോപുവാണ് പൈങ്കിളിയുടെ നായകൻ. ഫെബ്രുവരിയിൽ വാലന്റൈൻസ് ഡേ റിലീസായാണ് പൈങ്കിളി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. ചിത്രമിനി ഒരു മാസം പിന്നിട്ടതിനാൽ ഒടിടിയിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

Painkili OTT Release

Painkili OTT റിലീസ് എവിടെ കാണാം?

മനോരമ മാക്സിലൂടെ പൈങ്കിളി ഒടിടി റിലീസിന് എത്തുകയാണ്. ഉടൻ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്ന് മനോരമ മാക്സ് അറിയിച്ചു. എന്നാൽ എന്നായിരിക്കും ഒടിടി റിലീസ് തീയതി എന്ന് ഇതുവരെയും പൈങ്കിളി അണിയറപ്രവർത്തകർ അറിയിച്ചിട്ടില്ല. ഏപ്രിൽ മാസം പൈങ്കിളി ഒടിടിയിൽ എത്തിയേക്കുമെന്നും ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ഇനി കുടുകുടാ ചിരിക്കാൻ മലയാളികൾക്കായി ഒരു കളർഫുൾ ചിത്രമാണ് ഒടിടി റിലീസിലേക്ക് വരുന്നത്.

അനശ്വരയുടെയും സജിൻ ഗോപുവിന്റെയും പൈങ്കിളിക്കഥ

സുകു സുജിത്കുമാറായി സജിൻ ഗോപുവും ഷീബയായി അനശ്വര രാജനും വേഷമിടുന്നു. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, റിയാസ് ഖാൻ തുടങ്ങിയവരെല്ലാം ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സിനിമയിൽ നിർണായക വേഷം ചെയ്യുന്നുണ്ട്.

ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിലാണ് സിനിമ നിർമിച്ചത്. ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളി നിർമിച്ചത്.

Manorama Max മറ്റ് റിലീസുകൾ

മനോരമ മാക്സിൽ റിലീസിനെത്തുന്ന മറ്റൊരു ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ. നിഖില വിമൽ സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എം മോഹനൻ സംവിധാനം ചെയ്ത കോമഡി ചിത്രമാണിത്.

Also Reading: OTT Trending: ലവ് ടുഡേ ഹീറോയുടെ Dragon ഓൺലൈനിലെത്തിയതിന് പിന്നാലെ ട്രെൻഡിങ്ങിലും ഒന്നാമത്…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :