OTT Release: അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ഡം, അഗാതോകാക്കൊലോജിക്കല്‍, ഈ മാസം ബോക്സ് ഓഫീസ് ഹിറ്റുകൾ!

Updated on 05-Nov-2024
HIGHLIGHTS

ഈ മാസം മലയാളത്തിന്റെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങൾ വരുന്നു

ആസിഫ് അലിയെ ബോക്സ് ഓഫീസ് നായകനാക്കിയ Kishkindha Kaandam OTT റിലീസിന് ഒരുങ്ങുന്നു

അജയന്റെ രണ്ടാം മോഷണം (ARM) സിനിമ ഒടിടി റിലീസ് പ്രഖ്യാപിച്ചു

OTT Release This Month: ഈ മാസം മലയാളത്തിന്റെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങൾ വരുന്നു. ഓണം റിലീസിനെത്തിയ പുതുപുത്തൻ ചിത്രങ്ങൾ ഒടിടി റിലീസ് ചെയ്യുന്നത് നവംബറിലാണ്. ഇതിൽ അജയന്റെ രണ്ടാം മോഷണം (ARM) സിനിമ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആസിഫ് അലിയെ ബോക്സ് ഓഫീസ് നായകനാക്കിയ Kishkindha Kaandam OTT റിലീസിന് ഒരുങ്ങുന്നു.

ഈ മാസത്തെ OTT Release വമ്പൻ റിലീസുകൾ ഏതൊക്കെയെന്ന് നോക്കാം.

OTT Release This Month

ഈ മാസത്തെ കാത്തിരിക്കുന്ന ഒടിടി റിലീസ് ചിത്രമാണ് A R M. ടൊവിനോ തോമസ് നായകനായ 3ഡി ചിത്രമാണ് Ajayante Randam Moshanam. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് പ്രധാന താരങ്ങൾ. ബേസില്‍ ജോസഫ്, രോഹിണി, അജു വര്‍ഗീസ്, രാജേന്ദ്രൻ, മധുപാല്‍ എന്നിവരും ചിത്രത്തിലുണ്ട്.

ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം ഡിസ്നി + ഹോട്ട്സ്റ്റാർ വഴി ഒടിടിയിലെത്തുന്നു. സിനിമയുടെ സ്ട്രീമിങ് നവംബർ എട്ടിന് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

കിഷ്കിന്ധ കാണ്ഡം OTT Release

ആസിഫ് അലി, വിജയരാഘവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണിത്. കുരങ്ങുകൾ വസിക്കുന്ന ഒരു പ്രദേശത്ത് സംഭവിക്കുന്ന വിചിത്രമായ സംഭവങ്ങളാണ് ചിത്രം. ദിൻജിത്ത് അയ്യത്താൻ സംവിധാനം നിർവഹിച്ച മിസ്റ്ററി ത്രില്ലറാണ് ചിത്രം. അപർണ ബാലമുരളി, ഷെബിൻ ബെൻസൺ, നിഴൽകൾ രവി എന്നിവരാണ് മറ്റ് താരങ്ങൾ. ഈ മലയാള ചിത്രവും ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. എന്നാൽ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

വേട്ടയ്യൻ OTT

രജനികാന്ത് നായകനായ വേട്ടയ്യൻ ഒടിടി റിലീസും ഈ മാസമുണ്ടായേക്കും. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ എന്നിവരും തമിഴ് തമിഴ് ആക്ഷൻ-ത്രില്ലറിലുണ്ട്. രജനികാന്തിനെയും അമിതാഭ് ബച്ചനെയും 33 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌ക്രീനിലെത്തിച്ച ചിത്രമാണിത്.

വേട്ടയ്യൻ ഈ മാസം ആദ്യ വാരം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ് ചിത്രം ആമസോൺ പ്രൈം വീഡിയോ വഴിയായിരിക്കും റിലീസ് ചെയ്യുക.

ബ്ലാക്ക്

തമിഴ് നടൻ ജീവയുടെ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രമാണ് Black. കെജി ബാലസുബ്രഹ്മണി സംവിധാനം ചെയ്ത ചിത്രവും ഒടിടിയിലെത്തുന്നു. പ്രിയ ഭവാനി ശങ്കറാണ് നായിക.

ഹോളിവുഡ് ചിത്രം കോഹറന്‍സിനെ ആസ്പദമാക്കിയാണ് തമിഴ് ചിത്രം ഒരുക്കിയത്. ബോക്‌സ് ഓഫിസില്‍ ഹിറ്റായ ബ്ലാക്ക് ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യുന്നു. നവംബര്‍ ഒന്നിന് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു.

അഗാതോകാക്കൊലോജിക്കല്‍

Agathokakkological നവാഗതനായ വെങ്കിടേഷ് സിഡി സംവിധാനം ചെയ്ത ചിത്രമാണ്. പേര് വിചിത്രമാണെങ്കിലും ഇത് മലയാളത്തിലെ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ്. ലിയോണ ലിഷോയ്, പ്രശാന്ത് മുരളി എന്നിവരാണ് പ്രധാന താരങ്ങൾ.

ബിജിബാലാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. മനോരമ മാക്‌സിൽ സിനിമ സ്ട്രീം ചെയ്യുന്നു. ഒക്ടോബര്‍ 31-നാണ് മലയാള ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്.

ഗുമസ്തൻ

ബിബിൻ ജോർജ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മലയാള ചിത്രമാണിത്. ക്രൈം ത്രില്ലർ ഇഷ്ടപ്പെടുന്നവർക്കുള്ള മികച്ച ചോയിസായിരിക്കും ഗുമസ്തൻ. അമല്‍ കെ.

ജോബി ആണ് ഫാമിലി ത്രില്ലർ സംവിധാനം ചെയ്തത്. സിനിമ തിയേറ്ററുകളിൽ മിശ്രപ്രതികരണം നേടി. ആമസോൺ പ്രൈമിലൂടെ ഗുമസ്തൻ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഈ മാസം തന്നെയായിരിക്കും മലയാള ചിത്രത്തിന്റെ ഒടിടി റിലീസെന്നാണ് ലഭിക്കുന്ന വിവരം.

Also Read: തമിഴിൽ വമ്പൻ റിലീസുകൾ, കാർത്തിയുടെ മെയ്യഴകനും Surprise ഹിറ്റ് ലബ്ബർ പന്തും…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :