ott release ahead of onam
OTT Release: ഓഗസ്റ്റ് മാസം ഒടിടിയിൽ വമ്പൻ സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. ഈ വാരവും ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം പ്രമാണിച്ചും നിരവധി പുതിയ സിനിമകൾ ഒടിടിയിൽ വരുന്നുണ്ട്. ടൊവിനോ തോമസ് ചിത്രവും അനശ്വര രാജൻ, ദിലീഷ് പോത്തൻ സിനിമകളും ഈ മാസം റിലീസ് ചെയ്യാനൊരുങ്ങുന്നു.
ഹാസ്യം, ഡ്രാമ, സസ്‌പെൻസ് തുടങ്ങിയ സിനിമകൾ ഒടിടി റിലീസിൽ വരുന്നുണ്ട്. നിരൂപക പ്രശംസ നേടിയ സിനിമകളും ബോക്‌സ് ഓഫീസ് ഹിറ്റുകളും കൂട്ടത്തിലുണ്ട്. ഓണത്തിന് മുന്നേ ഒടിടിയിൽ വരുന്ന ചിത്രങ്ങൾ നോക്കിയാലോ!
ടൊവിനോ തോമസ്, ഭാവന എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന സിനിമയാണ് നടികർ. ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം 2024 മെയ് മാസത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാൽ ഒരു വർഷം കഴിഞ്ഞും സിനിമ ഒടിടിയിൽ പ്രവേശിച്ചിട്ടില്ല.
ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് വരുന്നു. സൈന പ്ലേയിലൂടെ ഓഗസ്റ്റ് 8 മുതൽ ചിത്രം സ്ട്രീം ചെയ്യുന്നു.
അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായെത്തിയ വ്യസനസമേതം ബന്ധുമിത്രാദികൾ ഒടിടിയിലേക്ക് വരുന്നു. ഹാസ്യചിത്രം സംവിധാനം ചെയ്തത് എസ് വിപിനാണ്.
അനശ്വര രാജൻ, മല്ലിക സുകുമാരന്‍, ബൈജു സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ഓഗസ്റ്റ് 14 മുതൽ മനോരമ മാക്സിൽ സിനിമ സ്ട്രീമിങ് ആരംഭിക്കും.
സുരേഷ് ഗോപിയുടെ പുതിയ ചിത്രം ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഒടിടിയിലേക്ക് ഈ മാസമെത്തുന്നു. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത JSK ഓഗസ്റ്റ് 15 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കും. അനുപമ പരമേശ്വരൻ, മാധവ് സുരേഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
സംഗീത, പൗളി വത്സന്‍, കേദാര്‍ വിവേക് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണിത്. ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ മനോരമ മാക്സിൽ സ്ട്രീം ചെയ്യും. ഓഗസ്റ്റ് 8 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു.
ദിലീഷ് പോത്തൻ, സായ് കുമാർ, ശ്രീജിത്ത് രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണിത്. ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത സിനിമ ഒരു മുഴുനീള കോമഡി എന്റർടെയ്നറാണ്. മനോരമ മാക്സാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് സ്വന്തമാക്കിയത്. ഓഗസ്റ്റ് 9 മുതൽ മനസാ വാചാ പ്രദർശനം ആരംഭിക്കുന്നു.
Also Read: എന്തുകൊണ്ട് Samsung Galaxy S25 Ultra 5G! Amazon ഡീൽ അവസാനിക്കാറായി…