Onam Release Latest Movie: ഇനി ഒടിടിയിൽ ചിരിപ്പിക്കാൻ ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ എത്തുന്നു

Updated on 08-Sep-2024
HIGHLIGHTS

ബേസിൽ ജോസഫ് നായകനായ മലയാള ചിത്രം OTT Release പ്രഖ്യാപിച്ചു

ജീത്തു ജോസഫ് സംവിധാനം ചെയ്ത കോമഡി എന്റർടെയിനറാണ് Nunakkuzhi

Onam Release ആയി ചിത്രം ഇനി ഒടിടിയിൽ ആസ്വദിക്കാം

ഇത്തവണത്തെ Onam Release പ്രധാന ചിത്രമാണ് ‘നുണക്കുഴി’. ബേസിൽ ജോസഫ് നായകനായ മലയാള ചിത്രം OTT Release പ്രഖ്യാപിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത കോമഡി എന്റർടെയിനറാണ് Nunakkuzhi. ഓണം റിലീസായി ചിത്രം ഇനി ഒടിടിയിൽ ആസ്വദിക്കാം.

Onam Release ചിത്രങ്ങൾ

തിയേറ്ററുകളിൽ നുണക്കുഴിയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ബൈജു, നിഖില വിമൽ, മനോജ് കെ ജയൻ എന്നിവരും ചിത്രത്തിലുണ്ട്. സൈജു കുറുപ്പ്, അൽത്താഫ് സലിം, സ്വാസിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമ തിയേറ്റർ റിലീസിന് ഒരു മാസം ശേഷം ഒടിടിയിലെത്തുകയാണ്.

ട്വെൽത്ത് മാൻ, കൂമൻ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ.ആർ.കൃഷ്ണകുമാറാണ് തിരക്കഥാകൃത്ത്.

Nunakkuzhi Onam Release

ബേസിൽ ജോസഫ് നായകനായ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘നുണക്കുഴി.’ ഓഗസ്റ്റ് 15ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. കോമഡി ഫാമിലി എന്റർടെയ്നറായി ഒരുക്കിയ ചിത്രം റിലീസായി ഒരു മാസത്തിനുള്ളിൽ ഒടിടിയിൽ എത്തുകയാണ്.

Read More: Hurry! OTT, 10GB, സൊമാറ്റോ Gold… Reliance Jio എട്ടാം വാർഷികത്തിൽ Rs 700 വിലയുള്ള ഓഫറുകൾ

വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവരാണ് സിനിമ നിർമിച്ചത്. ആശിർവാദിന്റെ ബാനറിലാണ് നുണക്കുഴി വിതരണത്തിന് എത്തിച്ചത്.

ഒടിടിയിൽ എപ്പോൾ?

സീ ഫൈവിലൂടെ നുണക്കുഴി ഒടിടി റിലീസിന് എത്തിയത്. സീ5 വഴിയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. നുണക്കുഴി സെപ്തംബർ 13ന് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, കന്നട ഭാഷകളിൽ സിനിമ ആസ്വദിക്കാം.

മറ്റ് ഒടിടി ചിത്രങ്ങൾ

ഈ വാരം തന്നെ മലയാളത്തിലെ മറ്റൊരു ഹിറ്റ് ഒടിടിയിലേക്ക് വരുന്നു. ആസിഫ് അലി, ബിജു മേനോൻ എന്നിവർ അഭിനയിച്ച തലവൻ റിലീസിനുണ്ട്. ഒരു ലോക്കൽ പോലീസ് സ്റ്റേഷനെ പശ്ചാത്തലമാക്കി ഒരുക്കിയ ക്രൈം ത്രില്ലറാണ് ചിത്രം. സെപ്തംബർ 12-ന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് തലവൻ സ്ട്രീമിങ് നടത്തുക.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :