ഏത് മൂഡ്? Onam Mood? സാഹസം ഒടിടി മൂഡിൽ, എവിടെ കാണാം?

Updated on 30-Sep-2025
HIGHLIGHTS

ആഗസ്റ്റ് എട്ടിന് തിയേറ്ററുകളിലെത്തിയ Sahasam ഒടിടിയിലേക്ക്

അജു വർഗീസ്, നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ, റംസാൻ, ഗൗരി കൃഷ്ണ എന്നിവരാണ് പ്രധാന താരങ്ങൾ

ബിബിൻ കൃഷ്ണയാണ് മലയാള സിനിമ സംവിധാനം ചെയ്തിരിക്കുന്നത്

മലയാളത്തിൽ നിന്ന് ട്രെൻഡായ ആ ഓണം പാട്ട് ‘ഓണം മൂഡ്’ ഓർമയില്ലേ? ആഗസ്റ്റ് എട്ടിന് തിയേറ്ററുകളിലെത്തിയ Sahasam എന്ന ചിത്രത്തിലെ വൈറൽ ഓണം പാട്ടാണിത്. ഇപ്പോഴിതാ കാത്തിരുന്ന സിനിമ ഒടിടിയിലെത്തുന്നു. റംസാൻ, ഗൗരി കൃഷ്ണ തുടങ്ങിയവർ അഭിനയിച്ച സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

Sahasam OTT Release അപ്ഡേറ്റ്

21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രമാണ് സാഹസം. ബിബിൻ കൃഷ്ണയാണ് മലയാള സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ അജു വർഗീസ്, നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ, റംസാൻ, ഗൗരി കൃഷ്ണ, മേജർ രവി, വിനീത് തട്ടിൽ, ആൻസലിം തുടങ്ങിയവർ അഭിനയിച്ചു.

ബിബിൻ കൃഷ്ണ തന്നെയാണ് സാഹസത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. വൈശാഖ് സുഗുണൻ, വിനായക് ശശികുമാറിന്റേതാണ് വരികൾ. കിരൺ ദാസാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ബിബിൻ ജോസഫാണ് സംഗീത സംവിധായകൻ.

സാഹസം എന്ന സിനിമയ്ക്ക് ഒടിടി റിലീസും പ്രഖ്യാപിച്ചു. ചിത്രം എവിടെ കാണാമെന്നും, എപ്പോൾ സ്ട്രീമിങ് ആരംഭിക്കുമെന്നും നോക്കാം.

സാഹസം ഒടിടി റിലീസ് എപ്പോൾ? എവിടെ?

സൺ നെക്സ്റ്റിലൂടെ സാഹസം ഒടിടി റിലീസ് ചെയ്യും. ഒക്ടോബർ ഒന്ന് മുതൽ സിനിമ ആസ്വദിക്കാം. യൂട്യൂബില്‍ 30 ദശലക്ഷത്തിലധികം വ്യൂസ് സിനിമയിലെ ഓണം മൂഡിന് കിട്ടിയിരുന്നു. 50,000ത്തിലധികം യൂട്യൂബ് ഷോര്‍ട്ട്‌സിലും പാട്ട് ഉപയോഗിച്ചതാണ്.

മലയാളത്തിലെ മറ്റ് OTT ചിത്രങ്ങൾ

സാഹസം മാത്രമല്ല മലയാളത്തിൽ അടുത്തിടെ നിരവധി സിനിമകൾ ഒടിടി റിലീസ് ചെയ്തു. മോഹൻലാലിന്റെ ഫാമിലി ഡ്രാമ ചിത്രം ഹൃദയപൂർവം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ആമസോൺ പ്രൈമിലാണ് ഹൃദയപൂർവം റിലീസ് ചെയ്തത്. അടുത്തത് സുമതി വളവ് എന്ന ഹൊറർ കോമഡി സിനിമയാണ്. അർജുൻ അശോകൻ നായകനായ സിനിമ സീ5-ലാണ് റിലീസ് ചെയ്തിരിക്കുന്നത്.

Also Read: 7kg BOSCH ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ പകുതി വിലയ്ക്ക് Big Billion ഡേയ്സിൽ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :