onam 2025 malayalam movie releases on august mohanlal family drama to fahadh faasil film coming
Onam Release: ഓണത്തിന് വമ്പൻ ചലച്ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. സെപ്തംബർ ആദ്യ വാരം തന്നെ ഓണമായതിനാൽ, ഈ വർഷത്തെ ഓണം ചിത്രങ്ങൾ ഓഗസ്റ്റിൽ റിലീസ് ചെയ്യുകയാണ്. ഒടിടിയിലും തിയേറ്ററുകളിലും ഓണം സ്പെഷ്യൽ റിലീസ് ചലച്ചിത്രങ്ങൾ വരുന്നുണ്ട്.
ലിസ്റ്റിലെ ഒന്നാമത്തെ ചിത്രം ഹൃദയപൂർവം ആണ്. തുടരും എന്ന ഹിറ്റിന് ശേഷം വീണ്ടും കുടുംബപ്രേക്ഷകർക്ക് വേണ്ടി ഹൃദയപൂർവ്വവുമായി മോഹൻലാൽ വരികയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണെന്ന ഹൈപ്പും ഈ മോഹൻലാൽ സിനിമയ്ക്കുണ്ട്. ഫീൽ-ഗുഡ് ചിത്രത്തിന്റെ ടീസർ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. തിയേറ്ററിൽ Hridayapoorvam ഓഗസ്റ്റ് 28-ന് റിലീസ് ചെയ്യുന്നു.
ലോക: ചാപ്റ്റർ വൺ – ചന്ദ്ര: കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയാണിത്. ആദ്യമായി മലയാളത്തിൽ സ്ത്രീ നായികയാകുന്ന സൂപ്പർ ഹീറോ ചിത്രമെത്തുകയാണ്. ഇതിൽ നസ്‌ലിനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ടൊവിനോ, ദുൽഖർ സൽമാൻ ഗസ്റ്റ് റോളിലെത്തുമെന്നും ചില റിപ്പോർട്ടുകളുണ്ട്. സിനിമ ഓഗസ്റ്റ് 28-ന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഓടും കുതിര ചാടും കുതിര: അടുത്തത് ഫഹദ് ഫാസിൽ ചിത്രമാണ്. അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന സിനിമയാണ് Odum Kuthira Chaadum Kuthira. ഇതിൽ കല്യാണി പ്രിയദർശനാണ് നായിക. എന്നാൽ സെപ്തംബറിലാണ് ചിത്രത്തിന്റെ റിലീസ്.
ബാൾട്ടി: ഷെയ്ൻ നിഗത്തിന്റെ പുത്തൻ ചിത്രവും ഈ ഓണത്തിന് തിയേറ്ററുകളിലെത്തുന്നു. കബഡി പ്രമേയമാകുന്ന സ്പോർട്സ് ഡ്രാമ ചിത്രമാണ് Balti. ഉണ്ണി ശിവലിഗം സംവിധാനം ചെയ്യുന്ന മലയാളചിത്രം ഓഗസ്റ്റ് 29-ന് റിലീസ് ചെയ്യും.
മൈനേ പ്യാർ കിയ: ഹൃദു ഹറൂണും പ്രീതി മുകുന്ദനും കേന്ദ്ര കഥാപാത്രമാകുന്ന റൊമാന്റിക് കോമഡി ചിത്രമാണമിത്. ഫൈസൽ ഫസിലുദ്ദീൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. ഓൾ വി ഇമാജിൻ അസ് ലൈറ്റിലെ ഹൃദു ഹറൂണാണ് നായകൻ. ആസ കൂട’ എന്ന വൈറൽ മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധ നേടിയ പ്രീതി മുകുന്ദനാണ് നായിക. Maine Pyar Kiya ഓഗസ്റ്റ് 29-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഒടിടിയിൽ ഓണം കളറാക്കാൻ ഏതൊക്കെ ചിത്രങ്ങളാണ് വരുന്നതെന്ന് ഇനിയും അറിയിപ്പുകൾ വരാനുണ്ട്. എങ്കിലും സൂപ്പർ സിന്ദഗി, സുരഭില സുന്ദര സ്വപ്നം എന്നീ സിനിമകൾ ഈ മാസം ആദ്യം തന്നെ ഒടിടിയിൽ എത്തിക്കഴിഞ്ഞു. ക്രൈം ഡ്രാമ ചിത്രം മായക്കൂട്ടം ഈ വാരമെത്തും. സൺനെക്സ്റ്റിലായിരിക്കും സിനിമ സ്ട്രീം ചെയ്തത്. കഴിഞ്ഞ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ ഓഗസ്റ്റിൽ ഒടിടി റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കാം.