സ്ട്രീമിങ്ങിന് മുന്നേ വിവാദങ്ങൾ, Nayanthara Wedding ഡോക്യുമെന്ററി Netflix Release എപ്പോൾ?

HIGHLIGHTS

നയൻതാരയും സംവിധായകൻ വിഘ്നേഷുമായുള്ള വിവാഹ വീഡിയോ ഡോക്യുമെന്ററി റിലീസ് എപ്പോൾ?

ഡോക്യുമെന്ററിയുടെ റിലീസിന് മുന്നോടിയായി ചില വിവാദങ്ങളും ആരംഭിച്ചിട്ടുണ്ട്

നടൻ ധനുഷിനെതിരെ നയൻതാര നടത്തിയ പ്രതികരണം മിനിറ്റുകൾക്കിടയിൽ ചർച്ചയാവുകയാണ്

സ്ട്രീമിങ്ങിന് മുന്നേ വിവാദങ്ങൾ, Nayanthara Wedding ഡോക്യുമെന്ററി Netflix Release എപ്പോൾ?

Nayanthara Wedding Documentary-യ്ക്കായി കാത്തിരിക്കുകയാണോ? സൂപ്പർതാരത്തിന്റെ ജന്മദിനത്തിൽ Nayanthara: Beyond The Fairy Tale സ്ട്രീം ചെയ്യും. ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട സൂപ്പർതാരമാണ് നയൻതാര.

Digit.in Survey
✅ Thank you for completing the survey!

നയൻതാരയും സംവിധായകൻ വിഘ്നേഷുമായുള്ള വിവാഹ വീഡിയോ ഡോക്യുമെന്ററിയായി പുറത്തിറക്കുമെന്ന് മുന്നേ അറിയിച്ചിരുന്നു. സംവിധായകൻ ഗൌതം വാസുദേവ മേനോൻ ഇത് സംവിധാനം ചെയ്യുമെന്നും റിപ്പോർട്ട് വന്നു. എന്നാൽ നയൻതാര-വിഘ്നേഷ് വിവാഹം കഴിഞ്ഞ് 2 വർഷമായിട്ടും ഇതുവരെയും Wedding Documentary എത്തിയില്ല.

Nayanthara Wedding Documentary: റിലീസിന് മുന്നേ വിവാദങ്ങളും

സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്ന ആ വമ്പൻ കല്യാണ വിശേഷം ഒടുവിൽ റിലീസിനെത്തുന്നു. ഇപ്പോഴിതാ, ഡോക്യുമെന്ററിയുടെ റിലീസിന് മുന്നോടിയായി ചില വിവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. നടൻ ധനുഷിനെതിരെ തുറന്ന കത്തിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ് താരം.

ധനുഷ് വൈരാഗ്യബുദ്ധിയുള്ള ആളാണെന്നും, തന്റെ ഡോക്യുമെന്ററി വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും നടി പറഞ്ഞു. വെറും മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നാനും റൗഡി താൻ സിനിമയുടെ ബിടിഎസ് രംഗങ്ങളും ഗാനവും ഉൾപ്പെടുത്തിയതിലാണ് ധനുഷ് പകർപ്പാവകാശം ആവശ്യപ്പെട്ടത്. ഇതിനെതിര നയൻതാര നടത്തിയ പ്രതികരണം മിനിറ്റുകൾക്കിടയിൽ ചർച്ചയാവുകയാണ്.

nayanthara wedding documentary netflix

നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ, സ്ട്രീമിങ് എപ്പോൾ?

എന്നാലും നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ വരും ദിവസങ്ങളിൽ സ്ട്രീം ചെയ്യും. നവംബർ 18-ന് Netflix-ൽ വിവാഹ ഡോക്യുമെന്ററി പ്രീമിയർ ചെയ്യും. വിവാഹം മാത്രമല്ല നയൻസിന്റെ കരിയറും ജീവിതവുമെല്ലാം ഡോക്യുമെന്ററിയിൽ ഭാഗമാകുന്നുവെന്നാണ് സൂചന.

നെറ്റ്ഫ്ലിക്സ് അടുത്തിടെ ഡോക്യുമെന്ററിയുടെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ഉപേന്ദ്ര, തപ്‌സി പന്നു, രാധിക ശരത്കുമാർ, സംവിധായകൻ ആറ്റ്‌ലി തുടങ്ങിയവർ താരത്തെ കുറിച്ച് സംസാരിക്കുന്നത് ഇതിൽ കാണിക്കുന്നു. സംവിധായകൻ ഗൌതം മേനോനല്ല നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിലിന്റെ സംവിധായകൻ.

സംവിധായകൻ അമൃത് കൃഷ്ണനാണ് ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 81 മിനിറ്റാണ് ഇതിന്റെ റൺടൈം. ഇതുവരെ ആഡംബര കല്യാണത്തിന്റെ ചില ചിത്രങ്ങളല്ലാതെ മറ്റൊന്നും പുറംലോകത്തേക്ക് എത്തിയിട്ടില്ല. മാധ്യമങ്ങളെ പോലും വിവാഹം കവർ ചെയ്യുന്നതിനോ, ഫോട്ടോ പകർത്താനോ അനുവദിച്ചിരുന്നില്ല. അതിനാൽ തന്നെ എക്സ്ക്ലൂസീവ് വെഡ്ഡിങ് വീഡിയോയാണ് സ്ട്രീമിങ്ങിന് വരുന്നത്.

ഇന്ത്യൻ സിനിമാമേഖലയിലെ പ്രമുഖർ പങ്കെടുത്ത വിവാഹമായിരുന്നു നയൻതാരയുടേത്. 2021-ൽ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. 2022 ജൂണിലാണ് നയൻസും വിഘ്നേഷും വിവാഹിതരായത്.

Also Read: OTT Release This Week: ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം, ഫ്രീഡം അറ്റ് മിഡ്നൈറ്റ്, ദേവര, ഹിറ്റ്ലർ! കാണാൻ കാത്തിരുന്ന Hit ചിത്രങ്ങൾ

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo