പറഞ്ഞ തീയതിയൊന്നുമല്ല, Mammootty ചിത്രം Turbo OTT റിലീസിലെ Latest അപ്ഡേറ്റ് ഇതാ…

Updated on 09-Jul-2024
HIGHLIGHTS

വൈശാഖ് സംവിധാനം ചെയ്ത Turbo OTT റിലീസ് പ്രഖ്യാപിച്ചു

സിനിമ ഈ വാരം ഒടിടിയിൽ സ്ട്രീം ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്

എന്നാൽ ജൂലൈ മാസം റിലീസിനില്ലെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്

Mammootty നായകനായ പുതിയ ചിത്രം Turbo OTT റിലീസ് പ്രഖ്യാപിച്ചു. വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ-കോമഡി ചിത്രമാണ് ടര്‍ബോ. സിനിമ ഈ വാരം ഒടിടിയിൽ സ്ട്രീം ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. ടർബോയുടെ ഒടിടി അപ്ഡേറ്റ് അണിയറ പ്രവർത്തകർ തന്നെ പുറത്തുവിട്ടു.

Turbo OTT റിലീസ് അപ്ഡേറ്റ്

ടർബോ ജോസായി മമ്മൂട്ടി എത്തിയ ചിത്രത്തിൽ പ്രഗത്ഭ താരനിരയാണുള്ളത്. കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് മറ്റൊരു താരം. സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവരും ചിത്രത്തിലുണ്ട്. അഞ്ജന ജയപ്രകാശ് ആണ് നായിക.

Turbo OTT റിലീസ് അപ്ഡേറ്റ്

ടർബോ ജൂലൈ മാസം റിലീസിനില്ലെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. പകരം സിനിമ ഓഗസ്റ്റിൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവ് വഴിയാണ് സംപ്രേഷണം. സോണി ലിവ് തന്നെയാണ് ഓഗസ്റ്റിൽ ഒടിടി റിലീസുണ്ടാകുമെന്ന് അറിയിച്ചത്. എന്നാൽ റിലീസ് തീയതി

Turbo OTT-യിൽ വിജയിക്കുമോ?

മെയ് 23-നാണ് ടർബോ തിയറ്ററുകളിലെത്തിയത്. മെഗാസ്റ്റാറിന്റെ സിനിമയ്ക്ക് മിഥുന്‍ മാനുവല്‍ തോമസാണ് രചന നിർവഹിച്ചത്. സിനിമ ആദ്യ വാരം തിയേറ്ററുകളിൽ ഹിറ്റായിരുന്നു. ആദ്യ 11 ദിവസത്തിൽ ആഗോള ബോക്സ് ഓഫീസില്‍ ടർബോ 70 കോടി നേടി. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് സിനിമ നിർമിച്ചത്.

മറ്റ് ഒടിടി റിലീസുകൾ

മലയാളത്തിൽ ഇനി വരാനിരിക്കുന്ന ഏറ്റവും പുതിയ റിലീസ് മന്ദാകിനിയാണ്. മനോരമ മാക്സിലാണ് ചിത്രം ഒടിടി റിലീസിന് എത്തുന്നത്. ജൂലൈ 12 മുതൽ മന്ദാകിനിയുടെ ഒടിടി സ്ട്രീമിങ് ആരംഭിക്കും.

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരാണ് പ്രധാന താരങ്ങൾ. ഗണപതി, ജാഫർ ഇടുക്കി, അശ്വതി ശ്രീകാന്ത് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിലെ അഭിനയനിരയിലെ പ്രമുഖർ മലയാളത്തിലെ പ്രിയ സംവിധായകരാണ്.

Read More: High-rated Films: ലിസ്റ്റിൽ 5 Latest മലയാളം ചിത്രങ്ങൾ, മുന്നിൽ സ്കോർ ചെയ്ത് Laapata Ladies

ലാൽ ജോസ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവർ സിനിമയിലുണ്ട്. ജിയോ ബേബിയും അജയ് വാസുദേവും മന്ദാകിനിയിലെ അഭിയനനിരയിൽ അണിനിരന്നു. മെയ് 24നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വിനോദ് ലീലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :