Watch now in OTT: എടാ മോനേ, Aavesham ഒടിടിയിലെത്തി, ഇപ്പോൾ കാണാം

Updated on 09-May-2024
HIGHLIGHTS

മെയ് 9നാണ് ആവേശം ഒടിടി റിലീസിന് എത്തുന്നതെന്ന് അറിയിച്ചത്

മെയ് 8 കഴിഞ്ഞ് അർധരാത്രിയിൽ തന്നെ Aavesham സ്ട്രീമിങ് ആരംഭിച്ചു

ഫഹദിന്റെയും സഹതാരങ്ങളുടെയും പ്രകടനത്തിന് ഗംഭീര പ്രതികരണമായിരുന്നു തിയേറ്ററിൽ ലഭിച്ചത്

Fahadh Faasil നായകനായ ബോക്സ് ഓഫീസ് ഹിറ്റ് Aavesham ഒടിടിയിലെത്തി. ജിത്തു മാധവൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണിത്. വളരെ യാദൃശ്ചികമായാണ് ആവേശം OTT Release പ്രഖ്യാപിച്ചത്. തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രം ഇനി ഒടിടിയിലും കാണാം.

Aavesham ഒടിടിയിൽ

മെയ് 9നാണ് ആവേശം ഒടിടി റിലീസിന് എത്തുന്നതെന്ന് അറിയിച്ചത്. മെയ് 8 കഴിഞ്ഞ് അർധരാത്രിയിൽ തന്നെ Aavesham സ്ട്രീമിങ് ആരംഭിച്ചു. ഫഹഹ് ഫാസിൽ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ ശൈലിയാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഫഹദിന്റെയും സഹതാരങ്ങളുടെയും പ്രകടനത്തിന് ഗംഭീര പ്രതികരണമായിരുന്നു തിയേറ്ററിൽ ലഭിച്ചത്. ഇനി ഒടിടിയിലും ആവേശം തരംഗമാകുമെന്ന് പ്രതീക്ഷിക്കാം.

Aavesham ഒടിടിയിൽ

Aavesham എവിടെ കാണാം?

റിപ്പോർട്ടുകളിൽ പറഞ്ഞ ആമസോൺ പ്രൈമിലാണ് ആവേശം റിലീസ് ചെയ്തിരിക്കുന്നത്. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ചിത്രം ഒടിടിയിൽ ആസ്വദിക്കാം.

ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രവും തിയേറ്ററുകളിൽ ആവേശം നിറച്ചു. രോമാഞ്ചം എന്ന ഹൊറർ- കോമഡിയാണ് സംവിധായകൻ ആദ്യം ഒരുക്കിയത്. ഇതിന് തിയേറ്ററുകളിൽ ഗംഭീര ആവേശമായിരുന്നു.

ഏപ്രിൽ 11-നാണ് ആവേശം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. തിയേറ്ററുകളിൽ നിന്ന് കൃത്യം 29-ാം ദിവസം ഒടിടിയിൽ സംപ്രേഷണം ആരംഭിച്ചു. 150 കോടി കടന്ന് സിനിമ കളക്ഷനിൽ മുന്നേറി. ഈ സമയത്താണ് ആവേശം ഒടിടി റിലീസും പ്രഖ്യാപിച്ചത്.

ആമസോൺ പ്രൈം വലിയ ഡീലിലാണ് ആവേശത്തെ സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. 35 കോടി രൂപ ഒടിടി റൈറ്റിസിന് നൽകിയെന്നാണ് ലഭിക്കുന്ന വിവരം.

ആവേശം വിശേഷങ്ങൾ

ഫഹദ് ഫാസിലിന്റെ കോമഡി, മാസ് പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. അംബാനായെത്തിയ സജീൻ ഗോപുവും മാസും ചിരിയുമൊരുക്കി. ഹിപ്സ്റ്റർ, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ്, എന്നിവരാണ് മറ്റ് താരങ്ങൾ. മിഥൂട്ടിയുടെ പ്രതിനായക വേഷവും ശ്രദ്ധിക്കപ്പെട്ടു.

READ MORE: പ്രൈവറ്റ് ടെലികോമുകളേക്കാൾ നല്ലത് BSNL AirFiber ആണോ? വേഗതയും സർവ്വീസും നോക്കാം| TECH NEWS

ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവൻ തന്നെയാണ് രചന നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ & ഫ്രെണ്ട്സ്, അൻവർ റഷീദ് എന്റർടെയിൻമെന്റ് ബാനറിലാണ് നിർമിച്ചത്. നസ്രിയ നസീമും അൻവർ റഷീദുമാണ് ആവേശത്തിന്റെ നിർമാതാക്കൾ. സമീർ താഹിർ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. വിവേക് ഹർഷൻ ആണ് ആവേശത്തിന്റെ എഡിറ്റർ.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :