malayalam full movie kallanum bhagavathiyum now watch in this free streaming
Malayalam Full Movie: ഈ ഞായറാഴ്ച നിങ്ങൾ വീട്ടിലിരുന്ന് സിനിമ കാണാനുള്ള പ്ലാനിലാണോ? എങ്കിൽ ഒരു ഒടിടി സബ്സ്ക്രിപ്ഷനുമില്ലാതെ Kallanum Bhagavathiyum ഓൺലൈനിൽ കാണാം. ഒടിടി സ്ട്രീമിങ്ങിൽ ഗംഭീര പ്രതികരണം നേടിയ മലയാള സിനിമയാണിത്.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മാണവും സംവിധാനവും നിർവഹിച്ച ചിത്രമാണിത്. വിഷ്ണു ഉണ്ണി കൃഷ്ണൻ, അനുശ്രീ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ബംഗാളി താരം മോക്ഷയാണ് മലയാള ചിത്രത്തിൽ ഭഗവതിയായി എത്തിയത്. സിനിമ തിയേറ്ററുകളിലും ഭേദപ്പെട്ട പ്രതികരണം നേടിയിരുന്നു. മാസങ്ങൾക്ക് മുമ്പ് ഒടിടി റിലീസ് ചെയ്തപ്പോൾ അവിടെയും പ്രേക്ഷകർ സിനിമയ്ക്ക് വമ്പിച്ച പ്രതികരണമാണ് നൽകിയത്.
കള്ളനും ഭഗവതിയും ഇപ്പോഴിതാ യൂട്യൂബിൽ ഓൺലൈൻ സ്ട്രീമിങ് ആരംഭിച്ചു. പ്രൈം വീഡിയോയും ഹോട്ട്സ്റ്റാറും നെറ്റ്ഫ്ലിക്സുമൊന്നും ഇല്ലെങ്കിലും നിങ്ങൾക്ക് സൌജന്യമായി സിനിമ കാണാനുള്ള അവസരമാണിത്. കള്ളനും ഭഗവതിയും ഫ്രീയായി കാണുന്നത് എങ്ങനെയെന്ന് നോക്കാം.
ഫെബ്രുവരി 9 മുതൽ കള്ളനും ഭഗവതിയും യൂട്യൂബിൽ സ്ട്രീമിങ് തുടങ്ങി. ഇത് ഓൺലൈനിൽ കാണേണ്ടവർക്ക് പ്രീമിയം ആക്സസ് ആവശ്യമില്ല. സിനിമയുടെ നിർമാതാവ് ഈസ്റ്റ് കോസ്റ്റിന്റെ യൂട്യൂബി ചാനലിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. കള്ളനും ഭഗവതിയും Full Movie യൂട്യൂബിൽ കാണാം. ഇതിനകം 5 ലക്ഷത്തിലധികം ആളുകളാണ് സിനിമ യൂട്യൂബിൽ കണ്ടത്.
നിങ്ങൾ യൂട്യൂബിൽ കള്ളനും ഭഗവതിയും എന്ന് സെർച്ച് ചെയ്താൽ ഫുൾ മൂവി ലഭിക്കുന്നതാണ്.
ഈ വാരാന്ത്യത്തിലെ സിനിമ കള്ളനും ഭഗവതിയും തന്നെയാകട്ടെ. നിങ്ങളുടെ സ്മാർട് ഫോണിലും സ്മാർട് ടിവിയിലും സിനിമ ഓൺലൈനായി ആസ്വദിക്കാവുന്നതാണ്.
ചെറുപ്പത്തിലെ അമ്മയുടെയും അച്ഛന്റെയും വേർപിരിയലിന് ശേഷം പിന്നീട് കള്ളനായി മാറുന്ന മാത്തപ്പനായാണ് വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നത്. കള്ളൻ എന്ന പേരുണ്ടെങ്കിലും ഇതുവരെ ഒരു മോഷണവും നടത്താൻ മാത്തപ്പനായിട്ടില്ല. മാത്തപ്പന്റെ വീട്ടിൽ താമസിക്കാനെത്തുന്ന ഭഗവതിയും പിന്നീടുള്ള സംഭവങ്ങളുമാണ് കഥ.
സലിം കുമാര്‍, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജോണി ആന്റണി, നോബി തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രിയമണി എന്ന അനുശ്രീയുടെ കഥാപാത്രത്തിന്റെ അമ്മയായി മാല പാർവ്വതിയും വേഷമിടുന്നു.
ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് സിനിമ നിർമിച്ചത്. ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ വി അനിൽ എന്നിവർ ചേർന്ന് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നു.
കള്ളനും ഭഗവതിയും പ്രേക്ഷകർ സ്വീകരിച്ചതിനാൽ സിനിമയുടെ രണ്ടാം ഭാഗം വരുന്നതായും വാർത്തകളുണ്ട്. ചാന്താട്ടം എന്ന പേരില്‍ രണ്ടാം പതിപ്പ് വരുമെന്നാണ് അറിയാൻ കഴിയുന്നത്.
Also Read: Latest in OTT: ഓസ്കറിലെത്തിയ Anuja, വല്യേട്ടൻ 4K, ഇന്ത്യ-പാക് വാശിയേറിയ പോരാട്ടത്തിന്റെ യാഥാർഥ്യവും…