Latest in OTT: ഈ വാരം Aadujeevitham OTT Release! ഒഫിഷ്യൽ തീയതി എത്തി, എവിടെ കാണാം?

Updated on 15-Jul-2024
HIGHLIGHTS

വൈകിയെങ്കിലും Aadujeevitham OTT Release പ്രഖ്യാപിച്ചു

മാര്‍ച്ച് 28-നാണ് ആടുജീവിതം തിയേറ്ററില്‍ റിലീസ് ചെയ്തത്

150 കോടി രൂപയോളം ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് നേടി

മലയാളത്തിന്റെ ബോക്സോഫീസ് ഹിറ്റ് Aadujeevitham OTT Release പ്രഖ്യാപിച്ചു. ഏറെ നാളായുള്ള കാത്തിരിപ്പിന് ഒടുവിൽ സിനിമ ഡിജിറ്റൽ റിലീസിന് എത്തുന്നു. പൃഥ്വിരാജ്-ബ്ലെസ്സി കൂട്ടുകെട്ടിൽ വന്ന ഹിറ്റ് ചിത്രമാണ് ആടുജീവിതം.

Aadujeevitham OTT Release

ബെന്യാമിന്റെ നോവലിലൂടെ മലയാളികൾക്ക് സുപരിചിതനായ നജീബിന്റെ ജീവിതമാണ് ചിത്രം. സിനിമയിലും പൃഥ്വിരാജും കൂട്ടരും നജീബിന്റെ ആടുജീവിതം ആവിഷ്കരിക്കുന്നതിന് മികവു പുലർത്തി. തിയേറ്ററുകളിൽ മാർച്ച് അവസാനം റിലീസ് ചെയ്ത ചിത്രമാണിത്. തിയേറ്റർ റിലീസ് കഴിഞ്ഞ് മൂന്ന് മാസമാകുമ്പോഴാണ് ഒടിടിയിലേക്ക് ചിത്രം എത്തുന്നത്.

ആടുജീവിതം ഈ വാരം

Aadujeevitham OTT Release എവിടെ? എപ്പോൾ?

ആടുജീവിതം ഈ വാരം ഒടിടി റിലീസിന് വരുന്നു. ജൂലൈ 19-നാണ് മലയാളചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്. നെറ്റ്ഫ്ലിക്‌സിലാണ് സിനിമ ഒടിടി റിലീസ് ചെയ്യുന്നത്.

ഒടിടിയിൽ ദൈർഘ്യമുള്ള ആടുജീവിതം

തിയേറ്ററിലേക്കാൾ ദൈർഘ്യമുള്ള ചിത്രമാണ് ഒടിടിയിൽ വരുന്നത്. 3 മണിക്കൂർ 30 മിനിറ്റായിരിക്കും ഒടിടി പതിപ്പിനുണ്ടാകുക. തിയേറ്റർ റിലീസിൽ സിനിമയിലെ ഏതാനും ഭാഗങ്ങൾ കുറച്ചിരുന്നു. ചുരുക്കിയ സീനുകൾ കൂടി ചേർത്താണ് ഒടിടിയിൽ സിനിമ വരുന്നതെന്ന് ബ്ലെസ്സി അറിയിച്ചതാണ്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ആടുജീവിതം ഒടിടിയിലെത്തുമെന്നാണ് മുമ്പത്തെ റിപ്പോർട്ടുകൾ. പിന്നീട് സിനിമ ഒടിടി റിലീസ് പ്രഖ്യാപിക്കത്താതിലും ആശങ്ക ഉണ്ടായിരുന്നു. മലയാളസിനിമയെ ഒടിടി പ്ലാറ്റ്ഫോമുകൾ നിരാശപ്പെടുത്തുന്നോ എന്നും ചില സംശയങ്ങൾ ഉയർന്നിരുന്നു. അൽപം വൈകിയാലും ഇന്ത്യയിലെ പ്രമുഖ ഒടിടി തന്നെ ആടുജീവിതത്തെ സ്വന്തമാക്കി.

നജീബിന്റെ ആടുജീവിതം

ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചത്. മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവലാണ് ആടുജീവിതം. പ്രസിദ്ധ സംവിധായകൻ ബ്ലെസിയ്ക്കൊപ്പം ചേർന്ന് പൃഥ്വിരാജ് തിയേറ്ററിലും ഇത് ഹിറ്റാക്കി. നജീബാകാനുള്ള പൃഥ്വിരാജിന്റെ മേക്കോവറും പ്രകടനവും വൻപ്രശംസ നേടി. കഥാപാത്രത്തിന് വേണ്ടി 30 കിലോയിൽ കൂടുതൽ താരം ഭാരം കുറച്ചിരുന്നു.

Read More: Maharaja OTT Release: 100 കോടിയിലേക്ക് അടുക്കുന്ന വിജയ് സേതുപതി ചിത്രം റിലീസ് എപ്പോൾ!

മാര്‍ച്ച് 28-നാണ് ആടുജീവിതം തിയേറ്ററില്‍ റിലീസ് ചെയ്തത്. 150 കോടി രൂപയോളം ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് നേടി.

അതിജീവനത്തിന്റെ മരുഭൂമി ജീവിതം തിരശ്ശീലയിൽ

ആലപ്പുഴ സ്വദേശി നജീബിന്റെ പ്രവാസിജീവിതത്തിലെ നേർക്കാഴ്ചകളാണ് ആടുജീവിതം. 82 കോടി ബജറ്റിലാണ് സൂപ്പർഹിറ്റ് ചിത്രം നിർമിച്ചത്. കേരളത്തിലും ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്.

കോവിഡ് ലോക്ക് ഡൌൺ സമയത്ത് സിനിമ ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നു. അതിനാൽ രണ്ട് ഘട്ടമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :