Lokah vs Dies Irae Movie: തിയേറ്ററിനെ പേടിപ്പിച്ചുവിറപ്പിച്ച് പ്രണവ്, ഒടിടിയെ കോരിത്തരിപ്പിക്കാൻ കല്യാണിയും

Updated on 31-Oct-2025

അങ്ങനെ Dies Irae Movie എഫക്റ്റിലാണ് മലയാളി പ്രേക്ഷകർ. സിനിമ അർധരാത്രി തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതോടെ എങ്ങും പ്രണവിന്റെ ഓളമാണ്. ഭൂതകാലം, ചുവന്ന മഴ, ബ്രഹ്മയുഗം സിനിമകൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണിത്. ഹൊറർ സിനിമാരാധകർക്കായി വളരെ വ്യത്യസ്തമായ രീതിയിലാണ് ഡീയസ് ഈറേ അവതരിപ്പിച്ചിരിക്കുന്നത്. വമ്പിച്ച പ്രതികരണം സിനിമ തിയേറ്ററിൽ നിന്ന് നേടി.

തിയേറ്ററിൽ ഡീയസ് ഈറേ ഓളമായപ്പോൾ ഒടിടിയിൽ Kalyani Priyadarshan തകർക്കുകയാണ്. തിയേറ്ററിൽ മലയാളത്തിൽ നിന്ന് ബെഞ്ച് മാർക്കിട്ട സൂപ്പർഹിറ്റ് ചിത്രം Lokah Chapter 1: Chandra OTT സ്ട്രീമിങ് ആരംഭിച്ചു.

Lokah vs Dies Irae Movie: ദുൽഖറിനെ തകർത്ത് പ്രണവ് മുന്നേറുമോ?

ദുൽഖർ സൽമാൻ നിർമിച്ച ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. തെന്നിന്ത്യന്‍ സിനിമയിൽ ഇതാദ്യമായാണ് സ്ത്രീ കേന്ദ്രീകൃത ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 304 കോടി നേടുന്നത്. കൂടാതെ ഇന്ത്യയിൽ സൂപ്പൺ വുമൺ മൂവിയായി എത്തിയെന്ന പ്രത്യേകതയും ഇതിനുണ്ട്. തിയേറ്ററിലെത്തി ഒരാഴ്ച കൊണ്ടാണ് ലോക 100 കോടി അനായാസം നേടിയെടുത്തത്.

Lokah vs Dies Irae Movie

ഇപ്പോഴിതാ പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറേ തിയേറ്ററുകളിൽ പ്രയാണം ആരംഭിച്ചു. സൂപ്പർ ഹീറോ ചിത്രം ലോകയുടെ റെക്കോഡ് വേഗം ഹൊറർ സിനിമ മറികടക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. കാരണം, വ്യത്യസ്തത പിടിക്കുന്ന രാഹുൽ സദാശിവൻ ഡീയസ് ഈറേയിലും നടത്തിയ പരീക്ഷണം വിജയിച്ചുവെന്നതാണ്. എന്തായാലും ഡീയസ് ഈറേ ചിത്രത്തിന്റെ തേരോട്ടം നമുക്ക് കാത്തിരുന്ന് കാണാം.

Lokah Chapter 1 Chandra OTT Release Details

അതേ സമയം കല്യാണിയുടെ സൂപ്പർ ഹീറോ ചിത്രം ലോക ഒടിടിയിൽ ഇപ്പോൾ കാണാം. ഓഗസ്റ്റ് 28നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ബിഗ് സ്ക്രീൻ റിലീസിന് 65 ദിവസം പിന്നിട്ടപ്പോൾ ലോക ഒടിടിയിലുമെത്തി.

Also Read: 2.1 ചാനൽ PHILIPS Dolby DTS ബ്ലൂടൂത്ത് Soundbar പകുതി വിലയ്ക്ക്, അതും വെറും 7000 രൂപയ്ക്ക്!

എന്നാലിപ്പോഴും നിങ്ങൾക്ക് ലോകയെ തിയേറ്ററുകളിലും കാണാമെന്ന പ്രത്യേകതയുമുണ്ട്. അഞ്ച് സിനിമകള്‍ ചേരുന്ന സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സാണ് ലോക. ഇതിന്റെ ഒന്നാം ഭാഗമാണ് ചന്ദ്രയുടേത്.

കല്യണിയ്ക്കൊപ്പെ നസ്ലന്‍, സാന്‍ഡി, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ തുടങ്ങിയവരുമുണ്ട്. കൂടാതെ സിനിമയുടെ നിർമാതാവ് കൂടിയായ ദുൽഖർ, യുവതാരങ്ങൾ ടൊവിനോ തോമസ്, സണ്ണി വെയ്ന്‍ എന്നിവർ അതിഥി വേഷത്തിലുമെത്തുന്നു. അഭിനേത്രിയായ ശാന്തി ബാലചന്ദ്രന്റെ രചനയില്‍ ഡൊമിനിക് അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്തത്.

ഇനി എവിടെയാണ് ലോക റിലീസ് ചെയ്തതെന്ന് അറിയണ്ടേ? സൂപ്പർ വുമൺ ചിത്രം ജിയോഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നു. ഒക്ടോബർ 30 കഴിഞ്ഞുള്ള അർധരാത്രി തന്നെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു. മലയാളത്തിന് പുറമെ കന്നഡ, തെലുഗു, തമിഴ് ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :