Latest Malayalam Release: ഉർവ്വശി- പാർവ്വതി തിരുവോത്ത് ചിത്രം ഉള്ളൊഴുക്ക് ഒടിടിയിൽ കാണാം
Latest Malayalam Release: ഉർവശിയും, പാർവതി തിരുവോത്തും മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് ഉള്ളൊഴുക്ക് (Ullozhukku). ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രം OTT റിലീസ് ചെയ്തു. മലയാളി പ്രേക്ഷകർ കാത്തിരുന്ന പുതിയ മലയാള ചിത്രമാണിത്.
മനുഷ്യബന്ധങ്ങളിലേക്കും സാമൂഹിക മാനദണ്ഡങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രമാണിത്. കുട്ടനാടിന്റെ വെള്ളപ്പൊക്കമാണ് ഉള്ളൊഴുക്ക് സിനിമയുടെ കഥാപശ്ചാത്തലം. വെള്ളപ്പൊക്കം കഴിഞ്ഞ് മകന്റെ സംസ്കാരം നടത്താൻ കാത്തിരിക്കുന്ന അമ്മയുടെ വേഷമാണ് ഉർവ്വശിയുടേത്. അഞ്ജു എന്ന മരുമകളുടെ കഥാപാത്രത്തെ പാർവ്വതി തിരുവോത്തും അവതരിപ്പിച്ചിരിക്കുന്നു.
ഇപ്പോഴിതാ ഉള്ളൊഴുക്ക് സിനിമ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. മലയാള ചിത്രം ആമസോൺ പ്രൈമിലാണ് സംപ്രേഷണം ചെയ്യുന്നത്. ഓഗസ്റ്റിൽ സിനിമ റിലീസ് ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ വലിയ പ്രഖ്യാപനമൊന്നുമില്ലാതെയാണ് ഉള്ളൊഴുക്ക് ഡിജിറ്റൽ റിലീസ് ചെയ്തത്.
അർജുൻ രാധാകൃഷ്‍ണൻ, വീണാ രാധാകൃഷ്‍ണൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷെഹ്‍നാദ് ജലാലാണ് ഉള്ളൊഴുക്കിന്റെ ക്യാമറ കൈകാര്യം ചെയ്തത്. സുഷിൻ ശ്യാം ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
ദ ഫ്യൂണറൽ എന്ന തിരക്കഥയ്ക്ക് ക്രിസ്റ്റോ ടോമി അഖിലേന്ത്യ തലത്തിൽ അംഗീകരിക്കപ്പെട്ടിരുന്നു. ദി ഫ്യൂണറൽ ആണ് പിന്നീട് ഉള്ളൊഴുക്ക് എന്ന ചിത്രമായത്. സിനിമ തിയേറ്ററുകളിൽ നിരൂപക പ്രശംസ പിടിച്ചു പറ്റി. പാർവ്വതിയുടെയും ഉർവ്വശിയുടെയും പ്രകടനവും മാറ്റുരക്കുന്നതായിരുന്നു. തിയേറ്ററുകളിൽ ഉള്ളൊഴുക്ക് 4.46 കോടി രൂപ നേടി. ഇന്ത്യയൊട്ടാകെയുള്ള കളക്ഷനാണിത്.
RSVP ഫിലിംസ് & മാക്ഗഫിൻ പിക്‌ചേഴ്‌സിന് കീഴിലാണ് സിനിമ നിർമിച്ചത്. റോണി സ്‌ക്രൂവാല, ഹണി ട്രെഹാൻ, അഭിഷേക് ചൗബെ എന്നിവരാണ് നിർമാതാക്കൾ.