നാരായണീന്റെ മൂന്നാണ്മക്കൾ Kishkindha Kaandam നിർമാതാക്കളുടെ പുതിയ ചിത്രം
Sunday Special: ഇന്ന് വീട്ടുകാരുമൊത്ത് വീട്ടിലിരുന്ന് സിനിമ ആസ്വദിക്കാനുള്ള പ്ലാനുണ്ടോ? എങ്കിൽ Kishkindha Kaandam നിർമാതാക്കളുടെ പുതിയ ചിത്രം ഒടിടിയിലെത്തി. സുരാജ് വെഞ്ഞാറമൂട്- ജോജു ജോർജ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച Narayaneente Moonnaanmakkal ഒടിടിയിൽ സ്ട്രീം ചെയ്യുന്നു.
ഫെബ്രുവരി 7ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കൾ. ശരണ്‍ വേണുഗോപാൽ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നാരായണീന്റെ മൂന്നാൺമക്കളായി വേഷമിട്ടത് സുരാജും ജോജു ജോർജ്ജും അലൻസിയറുമാണ്. സിനിമ ഇപ്പോഴിതാ ഒടിടിയിൽ എത്തി.
ബ്രൊമാൻസ്, ഓഫീസർ ഓൺ ഡ്യൂട്ടി, പൈങ്കിളി തുടങ്ങി നിരവധി ഫെബ്രുവരി ചിത്രങ്ങൾക്കൊപ്പമാണ് ഇതും തിയേറ്ററുകളിൽ എത്തിയത്. ബിഗ് സ്ക്രീനിൽ സിനിമയ്ക്ക് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. മലയാള ചിത്രം ഇപ്പോൾ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുന്നു.
ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇതിന് പുറമെ ഹലോ മമ്മി എന്ന ഹൊറർ- കോമഡി ചിത്രവും ആമസോൺ പ്രൈമിലുണ്ട്.
ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം മലയാളം കടന്നും പ്രശസ്തി നേടിയ ചിത്രമാണ്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്റെ ബാനറിൽ ജോബി ജോര്‍ജ്ജ് തടത്തില്‍ ആണ് സിനിമ നിർമിച്ചത്. നാരായണീന്റെ മൂന്നാണ്മക്കളുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു പ്രഭാകറാണ്. രാഹുല്‍ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ഒരു നാട്ടിൻ പുറത്തെ തറവാടും, അവിടെ അരങ്ങേറുന്ന രസകരമായ സംഭവങ്ങളുമാണ് കഥാപശ്ചാത്തലം.
വൈശാഖ് എലൻസ് സംവിധാനം ചെയ്ത ഹൊറർ- കോമഡി ചിത്രമാണ് ഹലോ മമ്മി. ഈ പുത്തൻ സിനിമയും ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയുമാണ് ഹലോ മമ്മിയിലെ പ്രധാന അഭിനേതാക്കൾ.
ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കർ, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മരണശേഷവും തന്റെ മകളെ വിട്ടുപോകാത്ത ഒരമ്മയുടെ കഥയാണ് ഹലോ മമ്മിയിൽ അവതരിപ്പിച്ചിട്ടുള്ളത്.
Also Read: Hello Mummy ഹൊറർ കോമഡി മുതൽ നീരജ് മാധവന്റെ വെബ് സീരീസും സംക്രാന്തികി വസ്തുനം ഹിറ്റ് ചിത്രം വരെ…