EKO Movie OTT
മലയാളത്തിൽ നിന്നൊരു ഇന്റർനാഷണൽ ഫിലിം എന്ന് പറയാം, EKO. കിഷ്കിന്ധാകാണ്ഡം സിനിമയുടെ സംവിധായകനും തിരിക്കഥാകൃത്തും ചേർന്നൊരുക്കിയ പുത്തൻ ചിത്രമാണ് എക്കോ. സിനിമ തിയേറ്ററിലും ഒടിടിയിലും അതിഗംഭീരമായ പ്രതികരണമാണ് നേടിയത്. കിഷ്കിന്ധാകാണ്ഡം സിനിമയെയും എക്കോ മറികടന്നെന്നും പ്രേക്ഷകർ എക്കോയെ പ്രശംസിക്കുന്നു.
സന്ദീപ് പ്രദീപ്, ബിനു പപ്പു, അശോകൻ, വിനീത്, നരേൻ തുടങ്ങി മലയാളത്തിന്റെ പരിചിതമുഖങ്ങൾ സിനിമയിൽ സുപ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. സൗരഭ് സച്ദേവ, ബിയാന മോമിൻ എന്നിവരും എക്കോയിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. അതിഗംഭീര പെർഫോമൻസാണ് പതിവുപോലെ സന്ദീപ് പ്രദീപ് കാഴ്ച വച്ചത്.
എക്കോ ഇനിയും കാണാത്തവർക്ക് നെറ്റ്ഫ്ലിക്സിൽ സിനിമ ലഭ്യമാണ്. ഒപ്പം ആരാധകർക്ക് സന്ദീപ് പ്രദീപിന്റെ വിട്ടുപോയ സിനിമകളുണ്ടെങ്കിൽ അവ എവിടെ കാണാമെന്നും ഞങ്ങൾ പറഞ്ഞുതരാം.
സന്ദീപ് പ്രദീപിന്റെ മറ്റൊരു കിടിലൻ പെർഫോമൻസ് നിങ്ങൾക്ക് പടക്കളം എന്ന സിനിമയിൽ കാണാം. ജിയോഹോട്ട്സ്റ്റാറിൽ പടക്കളം സിനിമ ലഭ്യമാണ്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
Alappuzha Gymkhana OTT പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. സോണിലിവ്, ആമസോൺ പ്രൈം വീഡിയോ, എയർടെൽ എക്സ്ട്രീം പ്ലേ എന്നിവയിൽ ആലപ്പുഴ ജിംഖാന കാണാം. നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരാണ് മറ്റ് താരങ്ങൾ.
Also Read: ഓഫറുകളുടെ ചാകരയുമായി Amazon Great Republic Day Sale, കാത്തിരുന്ന തീയതി പുറത്ത്
ബേസിൽ ജോസഫ് നായകനായ ഫാലിമി എന്ന ചിത്രത്തിലും സന്ദീപ് പ്രദീപ് മുഖ്യവേഷം അവതരിപ്പിച്ചു. സിനിമയിൽ മുഴുനീളമുള്ള കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. ജിയോഹോട്ട്സ്റ്റാറിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
വിപിൻ ദാസ് സംവിധാനം ചെയ്ത Antakshari ആണ് മറ്റൊരു സിനിമ. സൈജു കുറുപ്പ്, വിജയ് ബാബു എന്നിവരും അന്താക്ഷരിയിൽ അഭിനയിച്ചിട്ടുണ്ട്. സോണി ലിവിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
മമ്മൂട്ടി നായകനായ പതിനെട്ടാം പടി എന്ന ചിത്രത്തിലും സന്ദീപ് പ്രദീപ് ഭാഗമായി. ശങ്കർ രാമകൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ആമസോൺ പ്രൈം വീഡിയോയിൽ സിനിമ ആസ്വദിക്കാം.