Dragon OTT Release
Dragon OTT Release: പ്രദീപ് രംഗനാഥൻ ഇന്നത്തെ തമിഴ് സിനിമയുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയാണ്. കോമാളി സിനിമയിലൂടെ സംവിധാനത്തിലും, ലവ് ടുഡേയിലൂടെ അഭിനയത്തിലും മികവ് കാണിച്ച പ്രതിഭ. കാലത്തിന് അനുസരിച്ചുള്ള പ്രമേയത്തിൽ തമിഴകത്തിന് പുത്തൻ റൊമാന്റിക് ചിത്രങ്ങൾ കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. Love Today ഹീറോയുടെ ഏറ്റവും പുതിയ തമിഴ് ചിത്രവും ബോക്സ് ഓഫീസ് തരംഗമാവുകയാണ്.
ഇന്ത്യയില്‍ മാത്രം 100 കോടി കളക്ഷനെടുത്തിരിക്കുകയാണ് ഡ്രാഗൺ. തലയുടെയും തലൈവയുടെയും ഹിറ്റ് കളക്ഷനുകളെ തിരുത്തിക്കുറിച്ചെന്ന് പറയാം. ആഗോളതലത്തിൽ ചിത്രം 132 കോടി കളക്ഷനുമെടുത്തു. ഇപ്പോഴും തിയേറ്ററുകളിൽ ചിത്രം മുന്നേറുന്നു. എന്നാലും സിനിമയുടെ ഒടിടി റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടോ?
അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍, പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. അനുപമ പരമേശ്വരനാണ് നായിക.
ഡ്രാഗണിന്റെ തെലുഗു വേർഷൻ ഉടൻ ഒടിടിയിലേക്ക് വരുന്നതായാണ് റിപ്പോർട്ട്. റിട്ടേൺ ഓഫ് ദി ഡ്രാഗൺ ഈ മാസം തന്നെ ഒടിടിയിൽ റിലീസ് ചെയ്യും. മാർച്ച് 28 ന് നെറ്റ്ഫ്ലിക്സിൽ തെലുഗു വേർഷൻ പ്രദർശിപ്പിക്കും. എങ്കിലും ഇക്കാര്യത്തിൽ ഇനിയും നെറ്റ്ഫ്ലിക്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടതുണ്ട്. സിനിമയുടെ തമിഴ് പതിപ്പ് എപ്പോൾ ഒടിടിയിൽ എത്തുമെന്ന് ഇനിയും അറിയാൻ സാധിച്ചിട്ടില്ല.
ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയിൻമെന്റ് ആണ് സിനിമ നിർമിച്ചത്. ഗൗതം വാസുദേവ് മേനോൻ, മിഷ്‍കിൻ തുടങ്ങിയ സംവിധായകർ ചിത്രത്തിന്റെ അഭിനയനിരയിലുണ്ട്. കെഎസ് രവികുമാര്‍, മുരുഗേശൻ, ഇന്ദുമതി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലുള്ളത്.
ലിയോണ്‍ ജെയിംസ് ഡ്രാഗണിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നു. സിനിമയിലെ പാട്ടുകൾ ഇതിനകം യൂട്യൂബ് ഷോർട്സുകളിൽ ട്രെൻഡായി മാറിയിട്ടുണ്ട്. വമ്പൻ സിനിമകളെയെല്ലാം വീഴ്ത്തിയാണ് ഡ്രാഗൺ തിയേറ്ററുകളെ ഭരിച്ചത്. അജിത്തിന്റെ വിടാമുയർച്ചിയ്ക്ക് പോലും ഡ്രാഗൺ എഫക്റ്റിൽ പിടിച്ചുനിൽക്കാനായില്ല. തമിഴിൽ ഒരു പുതിയ സൂപ്പർ സ്റ്റാർ ഉദിച്ചെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇതിന് പുറമെ നിങ്ങൾക്ക് സായ് പല്ലവിയുടെ തണ്ടേൽ എന്ന ചിത്രവും ഇപ്പോൾ ഒടിടിയിൽ കാണാം. സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്.
Also Read: Hello Mummy ഹൊറർ കോമഡി മുതൽ നീരജ് മാധവന്റെ വെബ് സീരീസും സംക്രാന്തികി വസ്തുനം ഹിറ്റ് ചിത്രം വരെ…