Anora OTT Release: Best Movie ഉൾപ്പെടെ 5 OSCAR!സെക്സ് വർക്കറായ അനോറ ഒടിടിയിലുണ്ട്, എവിടെ കാണാം?
Best Movie, Best Actress, മികച്ച തിരക്കഥ, മികച്ച സംവിധായകൻ, മികച്ച എഡിറ്റിങ് എന്നിവയ്ക്കാണ് അനോറയ്ക്ക് അവാർഡ്
ബോങ് ജൂന്‍ ഹോയ്ക്ക് ശേഷം ഒറ്റ ചിത്രത്തിൽ നിരവധി അവാർഡ് വാങ്ങിക്കൂട്ടിയ സംവിധായകനായി ബേക്കർ
ഓസ്കറിൽ റെക്കോഡ് തകർത്ത് വിജയം നേടിയ അനോറ ഒടിടിയിൽ കാണാം
Anora OTT Release: Oscar 2025-ൽ റെക്കോഡ് നേടിയെടുത്ത അനോറ എവിടെ കാണാം? ഇത്തവണ ഓസ്കറിൽ റെക്കോഡ് തകർത്ത് വിജയം നേടിയിരിക്കുകയാണ് അനോറ. Best Movie, Best Actress, മികച്ച തിരക്കഥ, മികച്ച സംവിധായകൻ, മികച്ച എഡിറ്റിങ് എന്നിവയ്ക്കാണ് അനോറയ്ക്ക് അവാർഡ്. 97-ാമത് ഓസ്കറിൽ തിളങ്ങിയത് ശരിക്കും ഈ അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രമാണ്. 77-ാമത് കാൻസ് ഫിലിം ഫെസ്റ്റിവലിലും സിനിമ പ്രദർശിപ്പിച്ചിരുന്നു.
Surveyസീന്‍ ബേക്കറാണ് സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും എഡിറ്ററും ബേക്കർ തന്നെയാണ്. ഇങ്ങനെ ഓസ്കറിൽ നിരവധി അവാർഡുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. കൊറിയന്‍ സംവിധായകന്‍ ബോങ് ജൂന്‍ ഹോയ്ക്ക് ശേഷം ഒറ്റ ചിത്രത്തിൽ നിരവധി അവാർഡ് വാങ്ങിക്കൂട്ടിയ സംവിധായകനായി ബേക്കർ മാറി.

Anora OTT-യിൽ എത്തിയോ?
ലൈംഗിക തൊഴിലാളികളുടെ കഥ പറഞ്ഞ ചിത്രം ദി ബ്രൂട്ടലിസ്റ്റിനെ ഉൾപ്പെടെ കടന്നാണ് പുരസ്കാരം സ്വന്തമാക്കിയത്. ഇത്രയുമധികം അംഗീകാരം നേടിയ അനോറ നിങ്ങൾക്ക് ഓൺലൈനിൽ കാണണോ? എങ്കിലിതാ സിനിമയുടെ ഒടിടി അപ്ഡേറ്റ് അറിയാം.
ബ്രൂക്ലിനിൽ നിന്നുള്ള ലൈംഗിക തൊഴിലാളിയായ അനോറയായി മൈക്കി മാഡിസൺ വേഷമിട്ടു. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ലേഡി ഇൻ ദി ലേക്ക്, സ്‌ക്രീം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് മൈക്കി. ഇപ്പോൾ അനോറയിലൂടെ മികച്ച നടിയായും ഓസ്കർ തെരഞ്ഞെടുത്തിരിക്കുന്നു.
ഒരു റഷ്യൻ കുടുംബത്തിലെ അംഗത്തെ അനി എന്ന അനോറ വിവാഹം കഴിക്കുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. റൊമാന്റിക് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അനോറ ഇനി അവരുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താം.
Also Read: Oscars 2025 Live എവിടെ Free ആയി കാണാം? മികച്ച നടൻ, മികച്ച ചിത്രം, ഇന്ത്യയുടെ നേട്ടം അറിയാം…
അനോറ ഓൺലൈനിൽ ലഭ്യമാണ്. എവിടെയെല്ലാം സിനിമ കാണാനാകുമെന്ന് ഇതാ വിശദീകരിക്കുന്നു.

Anora OTT Release: എവിടെ കാണാം?
അനോറ ഓൺലൈനിൽ കാണാൻ പല ഓപ്ഷനുകളുണ്ട്. സിനിമ ഇപ്പോൾ തന്നെ കാണണമെന്നുള്ളവർക്ക് Zee5 വഴി ചിത്രം ആസ്വദിക്കാം. എന്നാൽ 129 രൂപ അടച്ച് മാത്രമാണ് ഇത് കാണാനാകുക.
എന്നാൽ അനോറ അധിക പണച്ചെലവില്ലാതെ കാണാൻ മറ്റൊരു ഓപ്ഷനുമുണ്ട്. ഈ വരുന്ന മാർച്ച് 17-ന് സിനിമ ഇന്ത്യയിൽ ഓൺലൈനായി പ്രീമിയർ ചെയ്യുന്നുണ്ട്. ഇത് ഇംഗ്ലീഷിലും ഹിന്ദിയിലും നിങ്ങൾക്ക് ആസ്വദിക്കാം. മാർച്ച് 17 മുതൽ ജിയോഹോട്ട്സ്റ്റാറിലാണ് അനോറ സ്ട്രീം ചെയ്യുന്നത്. മലയാളം സിനിമകൾ അറിയാം…
Jio Hotstar സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ
മൂന്ന് തരത്തിലുള്ള പ്ലാനുകളാണ് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്യാൻ ലഭിക്കുന്നത്. 149 രൂപ മുതൽ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ നേടാം. ചാമ്പ്യൻസ് ട്രോഫി Cricket Matches ലൈവ് സ്ട്രീമിങ്ങും ജിയോഹോട്ട്സ്റ്റാറിലാണുള്ളത്.
മൊബൽ പ്ലാൻ: മൊബൈൽ ഒൺലി ആക്സസ്. 149 രൂപയ്ക്ക് 3 മാസം, 499 രൂപയ്ക്ക് ഒരു വർഷത്തേക്ക്.
സൂപ്പർ പ്ലാൻ: 2 ഉപകരണങ്ങളിൽ ആക്സസ്. 299 രൂപയ്ക്ക് 3 മാസം, വർഷം 899 രൂപ.
പ്രീമിയം പ്ലാൻ: 4 ഉപകരണങ്ങളിൽ ആക്സസ്. 299 രൂപയ്ക്ക് ഒരു മാസം, 499 രൂപയ്ക്ക് 3 മാസം, വർഷം 1499 രൂപ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile