Maranamass OTT
Maranamass OTT Review: ബേസിൽ ജോസഫ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. വിഷു റിലീസായി തിയേറ്ററിലെത്തിയ മലയാളം കോമഡി സൈക്കോളജിക്കൽ ചിത്രമാണിത്. ഇപ്പോഴിതാ മരണമാസ് എന്ന സിനിമ ഒടിടിയിലും റിലീസ് ചെയ്തിരിക്കുന്നു.
ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ മലയാള ചിത്രമാണിത്. മിന്നൽ മുരളിയും ഗോദയും ബേസിലിന്റെ സംവിധാനത്തിലായിരുന്നെങ്കിൽ, മരണമാസിൽ നായകൻ ബേസിലാണ്. ടൊവിനോ തോമസാണ് സിനിമ നിർമിച്ചിരിക്കുന്നത്. നവാഗതനായ ശിവപ്രസാദ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചു. ശിവപ്രസാദിനൊപ്പം നടൻ കൂടിയായ സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മരണമാസ് എന്ന ചിത്രം തിയേറ്ററുകളിൽ നിർഗുണ പടമെന്ന റിവ്യൂവിലാണ് ഓടിയത്. 18.96 കോടി രൂപയിലധികം കളക്ഷൻ സിനിമ തിയേറ്ററുകളിൽ നേടി. എന്നാൽ ഒടിടിയിൽ സിനിമ ഗംഭീര പ്രതികരണം നേടുകയാണ്. ഡിജിറ്റൽ പ്രീമിയർ ആരംഭിച്ചതിന് ശേഷം, മരണമാസിന് മലയാളത്തിന് പുറത്ത് തമിഴിലും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
ഡാര്‍ക്ക് കോമഡിയും സ്പൂഫും, സിറ്റുവേഷണല്‍ കോമഡികളും രസകരമായി ഒരു ചരടിലാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കിടിലൻ എന്റർടൈനർ വൈബ് പടമെന്നാണ് ഒടിടി പ്രേക്ഷകർ പറയുന്നത്. തുടക്കത്തിൽ ഒരു കോമഡി സ്പൂഫായിട്ട് തോന്നുമെങ്കിലും പിന്നീട് വേറെ ട്രാക്കിലൂടെ സഞ്ചരിക്കുന്നു. സിനിമയിൽ ഇടയ്ക്കിടെ ലാഗ് വരുന്നുണ്ടെങ്കിലും, കണ്ടിരിക്കാൻ ആസ്വാദ്യകരമായ ചിത്രമാണിതെന്ന് പ്രേക്ഷകർ അഭിപ്രായം പങ്കുവക്കുന്നു.
മരണമാസ് സോണി ലിവിലാണ് സ്ട്രീമിങ് നടത്തിയത്. ഫൺ കോമിക് കാരിക്കേച്ചറായി ഒരുക്കിയ സിനിമ നിങ്ങൾക്ക് ഓൺലൈനായി ഇങ്ങനെ കാണാം.
ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്‌ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവരുടെ ബാനറിലാണ് സിനിമ നിർമിച്ചത്. ടൊവിനോയക്കൊപ്പം ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരും നിർമാണത്തിൽ പങ്കാളിയായിട്ടുണ്ട്.
ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ തുടങ്ങിയവരും നിർണായക വേഷത്തിൽ എത്തി. നീരജ് രവിയാണ് കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ചമൻ ചാക്കോ എഡിറ്റിങ്ങും, ജയ് ഉണ്ണിത്താൻ സംഗീതവും നിർവഹിച്ചിരിക്കുന്നു.
Also Read: BSNL 2 Months Plan: Unlimited കോളിങ്ങും ബൾക്ക് ഡാറ്റയും, ദിവസച്ചെലവ് 5 രൂപയ്ക്കും താഴെ!