asif ali box office hit rekhachithram ott release date announced
Rekhachithram OTT Release: ഈ വർഷം മലയാള സിനിമയിൽ ഒരേയൊരു ബോക്സ് ഓഫീസ് ഹിറ്റ് മാത്രമായിരുന്നു പിറന്നത്. അത് Asif Ali-യുടെ രേഖാചിത്രമാണ്. തിരോധാനവും ദുരൂഹതയും നിറഞ്ഞ മിസ്റ്ററി ചിത്രം മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമയാണെന്ന് പറയാം.
ആസിഫ് അലിയും അനശ്വര രാജനും മുഖ്യവേഷങ്ങളിൽ എത്തിയ ചിത്രമാണിത്. ഇരുവരുടെയും പ്രകടനം സിനിമയ്ക്ക് മികച്ച പ്രശംസ നേടിക്കൊടുത്തു. പോരാഞ്ഞിട്ട് രേഖാചിത്രത്തിന്റെ കഥയും അത് അവതരിപ്പിച്ച രീതിയും ശ്രദ്ധ നേടി. ആസിഫ് അലിയുടെ 75 കോടി കളക്ഷൻ നേടിയ ആദ്യ സിനിമയും രേഖാചിത്രമാണ്.
ഇനി ഒടിടി പ്രേക്ഷകർക്ക് വേണ്ടിയും സിനിമ ഓൺലൈനിലേക്ക് വരികയാണ്. രേഖാചിത്രം സോണിലിവിലൂടെയാണ് റിലീസിനെത്തുന്നത്. ഇതിന് പുറമെ എപ്പോൾ ചിത്രം ഒടിടി റിലീസ് ചെയ്യുമെന്നും വാർത്തകൾ വരുന്നു.
പണി ഉൾപ്പെടെയുള്ള സിനിമകൾ ഓൺലൈൻ റിലീസിനെത്തിയ പ്ലാറ്റ്ഫോമാണ് സോണിലിവ്. ആസിഫ് അലിയുടെ പുത്തൻ ഹിറ്റ് സിനിമയും ഇതേ ഒടിടിയിലേക്കാണ് വരുന്നത്. രേഖാചിത്രം സോണിലിവിൽ അടുത്ത മാസം റിലീസിന് എത്തിയേക്കും.
മാർച്ച് മുതലാണ് ഒടിടി സ്ട്രീമിങ്. ഫെബ്രുവരി അവസാനം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസിനായി കാത്തിരുന്നവർക്ക് ഇത് നിരാശ വാർത്തയാണ്. മാർച്ച് 7 മുതൽ രേഖാചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. സോണി ലിവ് തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെെ അറിയിച്ചിട്ടുണ്ട്.
അടുത്തിടെ റിലീസ് ചെയ്ത മാർകോ, പണി തുടങ്ങിയ സിനിമകളും സോണിലിവിലാണ് സ്ട്രീം ചെയ്യുന്നത്.
ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയാണിത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും സിനിമ ഗംഭീര പ്രതികരണം നേടി. ഇപ്പോഴും തിയേറ്ററുകളിൽ പലയിടങ്ങളിൽ സിനിമ പ്രദർശനം തുടരുന്നു.
90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണ് രേഖാചിത്രം സ്ട്രീമിങ് നടത്തിയത്. വിവേക് ഗോപിനാഥ് എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് സിനിമയിൽ ആസിഫ് അലി നിർവഹിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമയിൽ കാതോട് കാതോരം സിനിമയിലെ മമ്മൂട്ടി എഐ സാങ്കേതിക വിദ്യയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്.
Also Read: Valentines Day Special: പ്രണയിക്കാനും മാസ്സാകാനും ഒടിടിയിൽ Marco മുതൽ മനോരാജ്യം വരെയെത്തി!
അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിച്ച സിനിമയാണിത്. ജോൺ മന്ത്രിക്കലാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.