Rekhachithram OTT Streaming: എല്ലാവരും കാത്തിരുന്ന Box Office Hit, ആസിഫ് അലിയുടെ രേഖാചിത്രം ഇപ്പോൾ ഒടിടിയിലുണ്ട്…
ആസിഫ് അലിയ്ക്കൊപ്പം മറ്റൊരു നിർണായക വേഷം അവതരിപ്പിച്ചിട്ടുള്ളത് അനശ്വര രാജനാണ്
75 കോടി രൂപയോളം സിനിമ തിയേറ്ററുകളിൽ നിന്ന് കളക്റ്റ് ചെയ്തു
മറുഭാഷകളിലുള്ളവരും രേഖാചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങിനായി കാത്തിരിക്കുകയായിരുന്നു
Rekhachithram OTT Streaming: ഈ വർഷം മലയാള സിനിമയ്ക്ക് ഒരേയൊരു ഹിറ്റാണ് ലഭിച്ചത്. അത് ആസിഫ് അലി നായകനായ രേഖാചിത്രം എന്ന മിസ്റ്ററി ത്രില്ലറാണ്. ഒരു ത്രില്ലറിനേക്കാൾ ആസ്വദിച്ചിരിക്കാവുന്ന വ്യത്യസ്തമായ അവതരണമാണ് ചിത്രത്തിന്റെ പ്രത്യേകത. തിയേറ്ററുകളിൽ പ്രേക്ഷകർ ഇരുകൈയോടും സ്വീകരിച്ച മലയാള ചിത്രം ഇപ്പോൾ ഒടിടിയിലുമെത്തി.
SurveyRekhachithram OTT: അപ്ഡേറ്റ്
ആസിഫ് അലിയ്ക്കൊപ്പം മറ്റൊരു നിർണായക വേഷം അവതരിപ്പിച്ചിട്ടുള്ളത് അനശ്വര രാജനാണ്. 75 കോടി രൂപയോളം സിനിമ തിയേറ്ററുകളിൽ നിന്ന് കളക്റ്റ് ചെയ്തു. മറുഭാഷകളിലുള്ളവരും രേഖാചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ സിനിമ 2 മാസങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ട്രീമിങ്ങും തുടങ്ങി.
Rekhachithram OTT സ്ട്രീമിങ് എവിടെ?

മാർച്ച് 7ന് ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മാർകോ സിനിമ പോലെ രേഖാചിത്രവും അതിന് മുന്നേ റിലീസ് ചെയ്തു. ഏകദേശം 3-4 മണിക്കൂറുകൾക്ക് മുമ്പേ രേഖാചിത്രം ഒടിടിയിലെത്തി. സോണിലിവിലാണ് മിസ്റ്ററി ത്രില്ലർ സ്ട്രീം ചെയ്യുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലും സിനിമ കാണാം.
കൊലുസിട്ട കന്യാസ്ത്രീയും എഐ മമ്മൂട്ടിയും പിന്നെ…
സിനിമ ഇത്രയും സ്വീകാര്യത നേടാൻ ഒരുപാട് കാരണങ്ങളുണ്ട്. അതിൽ വളരെ പ്രത്യേകതയുള്ളവ ഇവിടെ പറഞ്ഞുതരാം. 80-കളിൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന സിനിമയുടെ ലൊക്കേഷൻ രേഖാചിത്രത്തിന്റെ പശ്ചാത്തലമാകുന്നുണ്ട്. അതിനാൽ തന്നെ ആ പള്ളിയും മറ്റും വീണ്ടും സൃഷ്ടിച്ചെടുക്കാൻ അണിയറപ്രവർത്തകർ ശ്രമിച്ചു.
അക്കാലത്തെ നമ്മുടെ യുവാവ് മമ്മൂട്ടിച്ചേട്ടനെയും സിനിമയിൽ പുനരാവിഷ്കരിച്ചു. എഐ ടെക്നോളജി ഉപയോഗിച്ച് വളരെ ഭംഗിയായാണ് മമ്മൂട്ടിയെ കാണിച്ചിരിക്കുന്നത്. ഇത് തിയേറ്ററുകളിലും ആളെ കൂട്ടാൻ സഹായിച്ച ഘടകമാണ്.
മറ്റൊന്ന് ജോൺ പോൾ പോലുള്ള ഇതിഹാസ സിനിമാക്കാരെയും നിങ്ങൾക്ക് ചിത്രത്തിൽ കണ്ടുമുട്ടാം. കൊലുസിട്ട കന്യാസ്ത്രീ പോലുള്ള ഡയലോഗുകൾ കേൾക്കുമ്പോൾ ഇത് നമ്മുടെ ജോൺ പോളെങ്ങനെ, കൺമറഞ്ഞിട്ടും രേഖാചിത്രത്തിലെത്തി എന്ന് നോക്കണ്ട. അതും എഐ മികവിലാണ് കാണിച്ചിരിക്കുന്നത്.
ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ ജയൻ, സിദ്ധീഖ്, ഇന്ദ്രൻസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. സായികുമാർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, നിഷാന്ത് സാഗർ, സെറിൻ ശിഹാബ്, ഹരിശ്രീ അശോകൻ എന്നിവരും ചിത്രത്തിലുണ്ട്. ഓരോരുത്തരും അവരുടെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുമുണ്ട്.
Read More: റോഷൻ ആൻഡ്രൂസിന്റെ Shahid Kapoor ചിത്രം, മുംബൈ പൊലീസ് Hindi Remake ഒടിടിയിലേക്ക്!
ദി പ്രീസ്റ്റ് ഒരുക്കിയ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിച്ചു. 2025-ലെ ഒരേയൊരു മലയാളം ഹിറ്റ് ചിത്രമാണിത്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് രേഖാചിത്രം നിർമിച്ചത്. 8.5 കോടി രൂപയാണ് സിനിമയുടെ ബജറ്റ്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile