33000 രൂപയ്ക്ക് താഴെ 1000W Sony HT Dolby Soundbar! ടോപ് പെർഫോമൻസ് ഹോം തിയേറ്റർ സിസ്റ്റം വിട്ടുകളയല്ലേ!

Updated on 01-Aug-2025
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിലാണ് സോണി എച്ച്ടി സൌണ്ട്ബാറിന് ഓഫർ പ്രഖ്യാപിച്ചത്

സൗണ്ട്ബാർ മാത്രമല്ല സബ് വൂഫറും, സ്പീക്കറുകളും ലഭിക്കുന്നു

SBI കാർഡ് വഴി നിങ്ങൾക്ക് 1250 രൂപ മുതൽ 1500 രൂപ വരെ ഡിസ്കൌണ്ടും ലഭിക്കും

1000W Sony HT Dolby Soundbar ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങിയാലോ? ആമസോണിൽ ഗംഭീര ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. Sony HT-S500RF Real 1000 വാട്ട് സൗണ്ട്ബാറിനാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 33000 രൂപയ്ക്ക് താഴെയാണ് ഇതിന് വിലയാകുന്നത്.

1000W Sony HT Dolby Soundbar: ഓഫർ

43,990 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ആമസോണിൽ 25 ശതമാനം ഡിസ്കൌണ്ടിലാണ് ഇത് വിൽക്കുന്നത്. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിലാണ് സോണി എച്ച്ടി സൌണ്ട്ബാറിന് ഓഫർ പ്രഖ്യാപിച്ചത്. 32,989 രൂപയ്ക്ക് ഇത് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. വിപണി വിലയിൽ നിന്ന് 11,001 രൂപ വെട്ടിക്കുറച്ചിരിക്കുന്നു.

SBI കാർഡ് വഴി നിങ്ങൾക്ക് 1250 രൂപ മുതൽ 1500 രൂപ വരെ ഡിസ്കൌണ്ടും ലഭിക്കും. ഇങ്ങനെ മൊത്തം 12000 രൂപയ്ക്ക് മുകളിൽ കിഴിവ് വിനിയോഗിച്ചുകൊണ്ട് Soundbar വാങ്ങാം. ഇതിന് ആമസോൺ 1,592 രൂപയുടെ ഇഎംഐ ഓഫറും അനുവദിച്ചിരിക്കുന്നു. സൗണ്ട്ബാർ മാത്രമല്ല സബ് വൂഫറും, സ്പീക്കറുകളും ഉൾപ്പെടുന്ന ഹോം തിയേറ്റർ സിസ്റ്റമാണ് മൊത്തത്തിൽ ലഭിക്കുന്നത്. വാങ്ങാനുള്ള ലിങ്ക്.

1000W Sony HT Dolby Soundbar

Sony HT Home Theatre System: പ്രത്യേകതകൾ

സോണി HT-S500RF സൗണ്ട്ബാർ വളരെ മികച്ച ഹോം തിയേറ്റർ സിസ്റ്റമാണ്. 1000W-ന്റെ യഥാർത്ഥ പവർ ഔട്ട്‌പുട്ടാണ് ഇതിൽ നിന്നും ലഭിക്കുന്നത്. അതും ഡോൾബി ഓഡിയോ സപ്പോർട്ട് ചെയ്യുന്ന സൌണ്ട്ബാറാണിത്. ഡോൾബി ഡിജിറ്റൽ, DTS ഫോർമാറ്റുകൾ പിന്തുണയ്ക്കുന്നു. ഹൈ ക്വാളിറ്റിയിൽ സറൗണ്ട് സൗണ്ട് ആസ്വദിക്കാൻ ഈ ഫോർമാറ്റുകൾ സഹായിക്കും.

സൌണ്ട്ബാറിനൊപ്പം വയർഡ് സബ് വൂഫർ, രണ്ട് റിയർ സ്പീക്കറുകളും നൽകിയിട്ടുണ്ട്. ശക്തമായ ബാസ് തരുന്നതിന് 8cm വൂഫർ യൂണിറ്റ് സഹായിക്കും. സൌണ്ട്ബാറിന് മുൻവശത്തെ ട്വീറ്ററുകൾ ശബ്ദത്തിന് കൂടുതൽ വ്യക്തത നൽകും.

5.1 ചാനൽ സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. സിനിമാ, മ്യൂസിക്, സ്റ്റാൻഡേർഡ് തുടങ്ങിയ വിവിധ സൗണ്ട് മോഡുകളും ഇതിലുണ്ട്. ബ്ലൂടൂത്ത്, HDMI ARC, ഒപ്റ്റിക്കൽ ഇൻപുട്ട്, USB പോർട്ട് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യം. USB പ്ലേബാക്ക് സൌകര്യവും നൽകിയിരിക്കുന്നു. HDMI ARC ഉപയോഗിച്ച് ടിവിയുമായി എളുപ്പത്തിൽ കണക്ട് ചെയ്യാനുള്ള ഫീച്ചറും സോണി ഓഡിയോ സിസ്റ്റത്തിനുണ്ട്. ഇതിലെ മറ്റൊരു പ്രത്യേക കണക്റ്റിവിറ്റി Sony അല്ലെങ്കിൽ Music Center ആപ്പ് വഴി നിയന്ത്രിക്കാമെന്നതാണ്.

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിരിക്കുന്നു.

Also Read: UPI New Rule: ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങൾ, Balance Check, പേയ്മെന്റ് ഹിസ്റ്ററി നോക്കുന്നതിന് പരിധി

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :