ഒരു ഒന്നൊന്നര ഓഫർ! 660W True Dolby Audio Soundbar 9000 രൂപയ്ക്കും താഴെ

Updated on 27-Jan-2026

660W True Dolby Audio Soundbar നിങ്ങൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാം. കഴിഞ്ഞ മെയ് മാസം ഇന്ത്യൻ വിപണിയിൽ എത്തിയ ഓഡിയോ സിസ്റ്റമാണിത്. സിനിമാറ്റിക് ഓഡിയോ എക്സ്പീരിയൻസിനായി പ്രത്യേകം ഡിസൈൻ ചെയ്‌തിരിക്കുന്ന Govo ബ്രാൻഡിൽ നിന്നുള്ള സൗണ്ട്ബാറിന് 78 ശതമാനം ഇളവുണ്ട്. ഗോവോ ഗോസർറൗണ്ട് 999 എന്ന മോഡലിലാണ് ഇത് വരുന്നത്. ഈ ഗോസർറൗണ്ട് 999 ഓഡിയോ സിസ്റ്റത്തിന്റെ പ്രത്യേകതകളും ഓഫറുകളും വിശദമായി അറിയാം.

660W True Dolby Audio Soundbar Deal

ഗാർഹിക വിനോദത്തിനായി ഡിസൈൻ ചെയ്ത ഹോം തിയേറ്റർ സിസ്റ്റമാണ് ഗോസർറൗണ്ട് 999. ഇതിൽ ഗോവോ നൂതന സാങ്കേതികവിദ്യയും ആകർഷകമായ ഡിസൈനുമാണ് നൽകിയിരിക്കുന്നത്. ആഴത്തിലുള്ള ശബ്ദം ഗോവോ ഗോസറൗണ്ട് സൗണ്ട്ബാറിൽ ഉറപ്പിക്കാം.

ഈ പവർഹൗസ് ഓഡിയോ സിസ്റ്റത്തിന്റെ ലോഞ്ച് വില 45,999 രൂപയാണ്. എന്നാൽ ആമസോൺ ഇതിന് 78 ശതമാനം കിഴിവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ നിങ്ങൾക്ക് 10000 രൂപയിലും താഴെ ട്രൂലി ഡോൾബി ഓഡിയോ സപ്പോർട്ടുള്ള സിസ്റ്റം വാങ്ങിക്കാം.

9,999 രൂപയ്ക്കാണ് സൗണ്ട് ബാർ ആമസോണിൽ വിൽക്കുന്നത്. Axis, എച്ച്ഡിഎഫ്സി കാർഡിലൂടെ 1500 രൂപ ലാഭിക്കാം. ഇങ്ങനെ ഗോവോ ഓഡിയോ സിസ്റ്റം നിങ്ങൾക്ക് 9000 രൂപയ്ക്കും താഴെ വാങ്ങാം. 352 രൂപയുടെ ഇഎംഐ ഡീലും 660W. 5.2 ചാനൽ സിസ്റ്റത്തിൽ ലഭിക്കുന്നു.

GOVO GOSURROUND 999 Features

5.2 ചാനൽ സൗണ്ട് ഓഡിയോ സപ്പോർട്ടാണ് ഗോവോ ഓഡിയോ സിസ്റ്റത്തിലുള്ളത്. ഇത് ഡോൾബി അറ്റ്‌മോസും ഡിഎസ്‌പിയും ഉപയോഗിച്ച് ശക്തമായ 660W പീക്ക് ഔട്ട്‌പുട്ട് നൽകുന്നു. 3.54″ + 2 x 6.5 സ്പീക്കറുകളാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്.

3 ഇക്വലൈസർ മോഡുകൾ ഗോവോ ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്. ഇതിൽ ഇഷ്ടാനുസൃതമാക്കിയ ഹോം സിനിമാ അനുഭവത്തിനായി മൂവി, വാർത്ത, സംഗീത മോഡുകളാണുള്ളത്.

Also Read: Samsung Galaxy S26 Ultra: ഫോണുകളിലെ ഗജരാജൻ വരുന്നത് 6 പുത്തൻ കളറുകളിൽ, പ്രതീക്ഷിക്കാനേറെ?

ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. അതായത് HDMI (ARC), AUX, USB, OPT, അല്ലെങ്കിൽ ബ്ലൂടൂത്ത് 5.3 വഴി ബന്ധിപ്പിക്കാനാകും. നിങ്ങളുടെ മൊബൈൽ ഫോണും സൌണ്ട് ബാറുമായി ഓട്ടോമാറ്റിക്കായി ജോടിയാക്കാൻ ഈ ഫീച്ചറുകൾ സഹായിക്കും.

ഇതിൽ ഗോവോ LED ഡിസ്പ്ലേ നൽകിയിരിക്കുന്നു. സൗണ്ട്ബാറിന്റെ കീ പാനൽ വഴി പ്ലേബാക്കുണ്ട്. LED ഡിസ്പ്ലേ ഉപയോഗിച്ച് അതിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.

ബിൽഡ് ക്വാളിറ്റി ശരാശരി ആണെങ്കിലും, ഹൈ-സ്പീഡ് ബ്ലൂടൂത്ത് v5.3 കണക്റ്റിവിറ്റി ഇതിന്റെ പ്ലസ് പോയിന്റാണ്. കൂടാതെ ഡ്യുവൽ സബ് വൂഫറുള്ള ഡീപ് ബാസ് സപ്പോർട്ട് ഗോവോ ഹോം തിയേറ്ററിലുണ്ട്. ഒരു ബജറ്റ് സൗണ്ട്ബാറിൽ എൽഇഡി ഡിസ്പ്ലേയുണ്ടെന്നതും മറ്റൊരു ഹൈലൈറ്റാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :