Mivi Fort Q120 Soundbar
120W സൗണ്ട് സപ്പോർട്ടുള്ള Mivi Soundbar പരിമിതകാല ഓഫറിൽ വാങ്ങാം. ഇതിനായി ആമസോണിൽ മികച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. രണ്ട് ഇൻബിൽറ്റ് സബ്‌വൂഫറുകളുള്ള സൗണ്ട്ബാറിനാണ് ഓഫർ. 4000 രൂപയ്ക്കും താഴെയാണ് Mivi Fort Q120 Soundbar-ന്റെ ഇപ്പോഴത്തെ വില.
14499 രൂപ വിലയാകുന്ന Mivi Fort Q120 സൌണ്ട്ബാറിനാണ് കിഴിവ്. ഇപ്പോൾ 72 ശതമാനം ഡിസ്കൌണ്ടിൽ ഈ ഓഡിയോ ഡിവൈസ് നിങ്ങൾക്ക് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് ബാങ്ക് ഓഫറൊന്നും ഉൾപ്പെടുത്താതെയുള്ള കിഴിവാണ്. എന്നാൽ 500 രൂപ മുതൽ 1500 രൂപ വരെയുള്ള കിഴിവ് മിവി സൌണ്ട്ബാറിന് ബാങ്ക് ഡിസ്കൌണ്ടായും ലഭിക്കും. ഇങ്ങനെ 3000 രൂപയ്ക്കും താഴെ ഹോം തിയേറ്റർ സിസ്റ്റം സ്വന്തമാക്കാം.
194 രൂപയ്ക്ക് ഇഎംഐയും, 180 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും ഡീലും ലഭിക്കും. ഫ്ലിപ്കാർട്ടിൽ വരെ MIVI സൌണ്ട്ബാർ 6000 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ഈ അവസരത്തിലാണ് വമ്പൻ കിഴിവിൽ ഹോം തിയേറ്റർ സിസ്റ്റം ആമസോണിൽ ലഭിക്കുന്നത്.
120W പീക്ക് പവറുള്ള സൌണ്ട്ബാറാണിത്. ഇതിൽ രണ്ട് 30W ഫുൾ-റേഞ്ച് സ്പീക്കറുകളും രണ്ട് 30W ഇൻബിൽറ്റ് സബ്‌വൂഫറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. Mivi Fort Q120 2.2 ചാനൽ സൗണ്ട്ബാറാണ്. ഇതിൽ വളരെ ക്ലാരിറ്റിയും, മികച്ച ബാസുമുള്ള സൌണ്ട് എക്സ്പീരിയൻസ് ഉറപ്പിക്കാം.
ആകർഷകമായ ഡിസൈനിലാണ് ഇത് നിർമിച്ചിട്ടുള്ളത്. അതിനാൽ നിങ്ങളുടെ ടിവിക്കും ലിവിംഗ് റൂമിനും മികച്ചൊരു ഓഡിയോ ഡിവൈസാണിത്. മിവി Fort Q120 ബാർ ഭിത്തിയിൽ ഘടിപ്പിക്കാനും എളുപ്പമാണ്.
സിനിമകൾക്കും മ്യൂസിക്കിനും വാർത്തകൾക്കും അനുയോജ്യമായ പ്രീസെറ്റ് EQ മോഡുകൾ ഇതിലുണ്ട്. 3D കണ്ടന്റുകൾക്കും ഈ ഇക്യൂ മോഡ് സഹായിക്കും. സൌണ്ട് ക്രമീകരിക്കുന്നതിനും ഇത് സഹായിക്കുന്നു. രണ്ട് ഇൻ-ബിൽട്ട് സബ് വൂഫറുകളും ഇതിനുണ്ട്.
HDMI ARC, ഒപ്റ്റിക്കൽ, Aux-In ഓപ്ഷനുകൾ സൌണ്ട്ബാറിൽ ലഭ്യമാണ്. USB, ബ്ലൂടൂത്ത് v5.1 എന്നിവയുൾപ്പെടെ നിരവധി ഇൻപുട്ട് മോഡുകളും ലഭിക്കും. ഇത് നിങ്ങളുടെ ടിവി, സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് തുടങ്ങിയ വിവിധ ഉപകരണങ്ങളുമായി എളുപ്പത്തിൽ കണക്റ്റിവിറ്റി തരുന്നു.
Mivi Fort സൌണ്ട്ബാറുകൾ മെയ്ഡ് ഇൻ ഇന്ത്യ ഓഡിയോ ഡിവൈസുകളാണ്. മികച്ച ഓഡിയോ അനുഭവം കുറഞ്ഞ വിലയിൽ തരുന്ന കമ്പനിയാണിത്. എംവി ഫോർട്ട് സൌണ്ട്ബാറുകൾക്ക് R,S,H സീരീസുകളിലെല്ലാം ഓഡിയോ ഡിവൈസുകളുണ്ട്. നിങ്ങളുടെ ആവശ്യത്തിനും, മുറിയുടെ വലുപ്പത്തിനും, ബജറ്റും അനുസരിച്ച് ഇവയിൽ മികച്ച സൌണ്ട്ബാറുകൾ തെരഞ്ഞെടുക്കാം.
ബജറ്റിലൊതുങ്ങി സൗണ്ട്ബാർ പർച്ചേസ് ചെയ്യാനാഗ്രഹിക്കുന്നവർക്കുള്ള ഓപ്ഷനാണിത്. ചെറിയ മുറികളിൽ ബെസ്റ്റ് സൌണ്ട് എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്ക് Mivi Fort Q120 തെരഞ്ഞെടുക്കാം. സിനിമയും പാട്ടും കാണാനും കേൾക്കാനും ഇഷ്ടമുള്ളവർക്ക് നല്ല ബാസിൽ എന്റർടെയിൻമെന്റ് ലഭിക്കുന്നു. വിവിധ തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുള്ള സൌണ്ട്ബാർ അന്വേഷിക്കുന്നവർക്കും ഇത് നല്ല ചോയിസാണ്.
Also Read: മികച്ച Samsung Phones 30000 രൂപയ്ക്ക് താഴെ!ക്യാമറയിലെ ജഗജില്ലികൾ നിങ്ങളുടെ ബജറ്റിൽ…