Onam ഓഫർ! LG 100W Speaker Kit 46 ശതമാനം കിഴിവിൽ ആമസോണിൽ
ഈ ഓണക്കാലത്ത് നിങ്ങളുടെ ലിവിങ് റൂമിനെ ഒരു യഥാർത്ഥ സിനിമാ തിയേറ്ററാക്കി മാറ്റാനാകും. LG 100W Wireless Rear Speaker Kit ആമസോണിലെ ഓണം ഓഫറിലൂടെ സ്വന്തമാക്കാം. യഥാർത്ഥ വിലയേക്കാൾ 46 ശതമാനം കിഴിവിൽ ആമസോണിൽ എൽജി സ്പീക്കർ കിറ്റ് വാങ്ങിക്കാം. ടിവിയിൽ സിനിമ കാണുമ്പോഴും ഗെയിം കളിക്കുമ്പോഴും പശ്ചാത്തല ശബ്ദങ്ങൾ കൃത്യമായി പിന്നിൽ നിന്ന് കേൾക്കാൻ സഹായിക്കുന്ന രണ്ട് ചെറിയ സാറ്റലൈറ്റ് സ്പീക്കറുകളാണിവ. 1000 രൂപയുടെ ബാങ്ക് കിഴിവും സ്പീക്കർ കിറ്റിന് ലഭ്യമാണ്. നിങ്ങളുടെ വീട്ടിലെ എൽജി സൗണ്ട്ബാർ സിസ്റ്റത്തെ മികച്ച ത്രീ-ഡി സറൗണ്ട് സൗണ്ടിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഈ സ്പീക്കറിലൂടെ സാധിക്കും. ഓഫറിനെ കുറിച്ചും എൽജി SPT8-S ഓഡിയോ സിസ്റ്റത്തിനെ കുറിച്ചും വിശദമായി അറിയാം.
SurveyLG 100W Wireless Rear Speaker Kit Specifications
വീട്ടിലെ എൽജി സൗണ്ട്ബാറിനെ മികച്ചൊരു ഹോം തിയേറ്റർ സിസ്റ്റമാക്കി മാറ്റാൻ സഹായിക്കുന്ന അത്യാധുനിക സ്പീക്കർ കിറ്റാണിത്. 100 വാട്സ് കരുത്തുറ്റ ഓഡിയോ ഔട്ട്പുട്ടാണ് ഈ സ്പീക്കർ കിറ്റിലുള്ളത്. എല്ലാ എൽജി സൗണ്ട്ബാറുകളിലും ഈ കിറ്റ് പ്രവർത്തിക്കില്ല. പകരം S70TY, SQ70TY, SG10TY, S77TY, S90TY തുടങ്ങിയ മോഡലുകളിലാണ് എൽജി സൌണ്ട്ബാർ പ്രവർത്തിക്കുന്നത്.

മികച്ച ബേസും വ്യക്തതയുള്ള ഓഡിയോയും ഇതിൽ ലഭിക്കും. 2.0 ചാനൽ സിസ്റ്റം വഴി തിയേറ്ററുകളിലെ പോലെ ഹോം തിയേറ്റർ എക്സ്പീരിയൻസ് ആസ്വദിക്കാം. സൗണ്ട്ബാറിന്റെ പിന്നിൽ സ്ഥാപിച്ച് surround sound അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്ന റിയർ സ്പീക്കറുകളാണിത്.
Also Read: സാംസങ് പ്രിയർക്ക് ഓണ സമ്മാനം! 200MP ക്വാഡ് ക്യാമറ Samsung Galaxy S25 Ultra വിലയിൽ വൻ ഇളവ്
സിനിമകളിലെ കാറ്റിന്റെ ശബ്ദം, കാൽപ്പെരുമാറ്റം, വണ്ടികളുടെ ശബ്ദവുമെല്ലാം പിന്നിൽ നിന്ന് കേൾക്കാനായി രണ്ട് പ്രത്യേക സാറ്റലൈറ്റ് സ്പീക്കറുകളാണ് എൽജി ഓഫർ ചെയ്യുന്നത്. കിറ്റിലുള്ള വയർലെസ് റിസീവർ ബോക്സ് പ്രധാന സൗണ്ട്ബാറുമായി വയർലെസ് ആയി കണക്റ്റ് ചെയ്യാനുള്ളതാണ്. ഒരു ടേബിളിൽ വെക്കാനോ അല്ലെങ്കിൽ ചുമരിൽ ഫിറ്റ് ചെയ്യാനോ സാധിക്കുന്ന ഒതുക്കമുള്ള ഡിസൈനാണ് മറ്റൊരു ഹൈലൈറ്റ്.
എൽജി സ്പീക്കർ കിറ്റിന്റെ ഓഫർ
12,990 രൂപയ്ക്കാണ് എൽജിയുടെ 100 വാട്ട് 2.0 ചാനൽ സ്പീക്കർ കിറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. S70TY, SQ70TY, SG10TY, S77TY, S90TY സപ്പോർട്ട് ചെയ്യുന്ന ഈ സ്പീക്കറിന് ഓഫറിലൂടെ ഇപ്പോൾ വില 6,990 രൂപ മാത്രമാണ്. എസ്ബിഐ കാർഡിലൂടെ 1000 രൂപ കിഴിവും ലഭ്യമാണ്. ഇങ്ങനെ ഓഡിയോ സിസ്റ്റത്തിന്റെ വില 5990 രൂപയിലേക്ക് എത്തും. 246 രൂപയുടെ ആകർഷകമായ ഇഎംഐ ഡീലും സൌണ്ട്സിസ്റ്റത്തിന് ലഭ്യമാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
