govo gosurround 950, 500w soundbar, home theatre system, amazon offer,
LED ഡിസ്പ്ലേയുള്ള 500W Soundbar പകുതിയോളം വില കുറച്ച് ആമസോണിൽ ഗംഭീര ഇളവ്. 74% ഫ്ലാറ്റ് ഡിസ്കൌണ്ടിലാണ് ആമസോൺ ഈ ഹോം തിയേറ്റർ സിസ്റ്റം വിറ്റഴിക്കുന്നത്. GOVO GOSURROUND 950 സൌണ്ട്ബാറിനാണ് ഇളവ്. 5.1 ചാനൽ ഹോം തിയേറ്റർ സിസ്റ്റമാണിത്. പ്രീമിയം എക്സ്പീരിയൻസിലൂടെ നിങ്ങളുടെ ഇഷ്ട വിനോദപരിപാടികൾ ആസ്വദിക്കാനുള്ള ലാഭകരമായ അവസരമാണിത്. ഓഫറിനെ കുറിച്ച് കൂടുതലറിയാം.
24,999 രൂപയ്ക്കാണ് ഈ സൌണ്ട്ബാർ വിപണിയിൽ എത്തിച്ചത്. ആമസോണിൽ ഇതിന് 74 ശതമാനം ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഗോവോ ഗോസറൌണ്ട് ഓഡിയോ സിസ്റ്റത്തിന്റെ ഇപ്പോഴത്തെ വില 10000 രൂപയ്ക്കും താഴെയാണ്. എന്നുവച്ചാൽ ആമസോൺ ഇതിനിപ്പോൾ നൽകിയിരിക്കുന്ന വില വെറും 6,499 രൂപ മാത്രം. LED ഡിസ്പ്ലേയുള്ള ഈ സൌണ്ട്ബാറിനൊപ്പം നിങ്ങൾക്ക് സബ് വൂഫറും ലഭിക്കുന്നു. റിമോട്ട് കൺട്രോൾ ഫീച്ചർ ലഭിക്കുന്ന ഗോവോ ഓഡിയോ സിസ്റ്റത്തിന് ആകർഷകമായ ഇഎംഐ, ബാങ്ക് കിഴിവുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
1500 രൂപ മുതൽ 4000 രൂപ വരെയുള്ള ഇളവ് ബാങ്ക് ഡിസ്കൌണ്ടിലൂടെ നേടാം. 315 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.
5.1 ചാനൽ ഹോം തിയേറ്റർ സിസ്റ്റമാണ് ഗോവയുടെ ഓഡിയോ ഉപകരണം. 500W പീക്ക് ഔട്ട്പുട്ട് പവറുള്ള സൗണ്ട്ബാറാണിത്. 6.5 ഇഞ്ച് സബ് വൂഫർ സൌണ്ട്ബാറിനൊപ്പമുണ്ട്. കൂടാതെ 3.54 ഇഞ്ച് ഡ്രൈവറുകളുള്ള മൂന്ന് സ്പീക്കറുകൾ, 2.25 ഇഞ്ച് ഡ്രൈവറുകളുള്ള രണ്ട് സാറ്റലൈറ്റ് സ്പീക്കറുകൾ എന്നിവ ഇതിലുണ്ട്. കച്ച ഓഡിയോ ക്വാളിറ്റിയ്ക്കും, ഹോം തിയേറ്റർ സിനിമാ എക്സ്പീരിയൻസിനും ഇത് യോജിക്കുന്നു.
ബ്ലൂടൂത്ത് v5.3 കണക്ടിവിറ്റി സപ്പോർട്ട് ചെയ്യുന്ന ഓഡിയോ സിസ്റ്റമാണിത്. HDMI, AUX, USB, OPT വഴി നിങ്ങൾക്ക് കണക്റ്റിവിറ്റി സപ്പോർട്ട് ലഭിക്കുന്നു. 30 അടി വരെ ദൂരത്തിൽ തടസ്സമില്ലാതെ മ്യൂസിക് ആസ്വദിക്കാനാകും. സ്റ്റൈലിഷ് റിമോട്ട് കൺട്രോൾ ഓപ്ഷനും ഈ സൗണ്ട്ബാറിൽ ലഭിക്കും. ഇങ്ങനെ ബാസും ട്രെബിൾ നിയന്ത്രിക്കാനും സാധിക്കും. 5 ഓട്ടോ ഇക്വലൈസർ മോഡുകളും ഗോവോ ഗോ സറൌണ്ട് ഓഡിയോ സിസ്റ്റത്തിൽ ലഭിക്കും. എളുപ്പത്തിൽ നിയന്ത്രിക്കാൻ സൗകര്യപ്രദമായ ബട്ടണുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ ഹോം തിയേറ്റർ സിസ്റ്റത്തിൽ നിങ്ങൾക്ക് LED ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്.
വാളിൽ മൗണ്ട് ചെയ്യാനുള്ള സൌണ്ട്ബാർ സിസ്റ്റമാണിത്. പ്രീമിയം ഫിനിഷിൽ മികച്ച സ്റ്റൈലൻ സൌണ്ട്ബാറാണിത്.