Dolby സപ്പോർട്ട് 500W Bluetooth Soundbar ഇങ്ങനെയൊരു വിലയിൽ നിങ്ങൾ പ്രതീക്ഷിക്കില്ല!

Updated on 30-Jan-2026

വീടിനെ ഹോം തിയേറ്റർ എക്സ്പീരിയൻസിലാക്കാൻ ബോട്ട് 500W Bluetooth Soundbar ലാഭത്തിൽ വാങ്ങാം. 500W ഓഡിയോ സപ്പോർട്ടും ഡോൾബി ഫീച്ചറുമുള്ള ബ്ലൂടൂത്ത് സൗണ്ട്ബാർ ആണിത്. 5.1.2 ചാനൽ കോൺഫിഗറേഷനാണ് ഇതിന്റെ മറ്റൊരു ഹൈലൈറ്റ്.

ആമസോണിൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഓഫറിലൂടെ നിങ്ങൾക്ക് ഓഡിയോ സിസ്റ്റം കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഓഫറിനെ കുറിച്ചും ബോട്ട് സൗണ്ട്ബാറിനെ കുറിച്ചും വിശദമായി അറിയാം.

500W Bluetooth Soundbar Deal on Amazon

boAt Aavante Bar 5500DA മോഡലിലുള്ള 500W ബ്ലൂടൂത്ത് സൗണ്ട്ബാർ ആണിത്. 59,990 രൂപയ്ക്കാണ് ഈ ഓഡിയോ സിസ്റ്റം ഇന്ത്യൻ വിപണികളിൽ ലഭിക്കുന്നത്. എന്നാൽ ആമസോൺ ഇതിന് നിസ്സാര വിലക്കിഴിവല്ല അനുവദിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് ഹോം തിയേറ്റർ സിസ്റ്റത്തിന് 77 ശതമാനം കിഴിവുണ്ട്. ഇത് പരിമിതകാലത്തേക്കുള്ള ഡീലാണ്.

എന്നാലും ഇപ്പോഴത്തെ ഓഫറിലൂടെ സൗണ്ട് ബാർ 13,699 രൂപയ്ക്ക് ലഭിക്കും. പോരാഞ്ഞിട്ട് ഹോം തിയേറ്റർ സിസ്റ്റത്തിന് HDFC, വൺകാർഡ് ക്രെഡിറ്റ് കാർഡിലൂടെ 1500 രൂപയുടെ ഇളവ് ലഭിക്കും. ഇതിലൂടെ ബ്ലൂടൂത്ത് സൗണ്ട് ബാർ 12000 രൂപ റേഞ്ചിൽ വീട്ടിലെത്തിക്കാം. 482 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

boAt Aavante Bar 5500DA Home Theatre System

ബോട്ട് Aavante Bar 5500DA ഉപയോഗിച്ച്, നിങ്ങൾക്ക് വീട്ടിൽ ശക്തമായ ഓഡിയോ എക്സ്പീരിയൻസ് ആസ്വദിക്കാനാകും. ഈ ഓഡിയോ സിസ്റ്റത്തിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുണ്ട്. വെർച്വൽ സിമുലേഷന് പകരം ഡോൾബി ഫീച്ചർ കൂടുതൽ മികച്ചതാണ്. ഇതിൽ ബോട്ട് 8 ഡ്രൈവറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഓഡിയോ ഫയലുകൾ കൂടുതൽ വിശദാംശത്തോടെയും വ്യക്തമായും കേൾക്കാൻ കഴിയും.

Also Read: Samsung Electronics 43 ഇഞ്ച് സ്മാർട്ട് ടിവി 14000 രൂപയോളം വില കുറച്ച് വിൽപ്പനയ്ക്ക്!

ഇതിൽ ബോട്ട് 5.1.2 ചാനൽ സിസ്റ്റമാണ് നൽകിയിരിക്കുന്നത്. കൂടാതെ വയർലെസ് സ്പീക്കറുകളുള്ളതിനാൽ പൂർണമായ സറൗണ്ട് സൗണ്ട് അനുഭവവും ഇതിലുണ്ട്.

ഈ ബോട്ട് സിസ്റ്റം ഒരു മെയിൻ ബാർ, റിയർ സാറ്റലൈറ്റുകൾ, ഒരു വയർഡ് സബ്‌വൂഫർ എന്നിവ സംയോജിപ്പിച്ച് 5.1.2 ചാനൽ സൌണ്ട് തരുന്നു. ലോസ്‌ലെസ് ഓഡിയോ ട്രാൻസ്മിഷനായി ഇത് HDMI eARC പിന്തുണയ്ക്കുന്നുണ്ട്. നിങ്ങളുടെ 4K ടിവികളും സ്ട്രീമിംഗ് ഉപകരണങ്ങളും സുഗമമായി കണക്റ്റ് ചെയ്ത് പ്രവർത്തിപ്പിക്കാം.

ബ്ലൂടൂത്ത്, എച്ച്ഡിഎംഐ എന്നിവയ്ക്ക് പുറമെ AUX, USB, ഒപ്റ്റിക്കൽ തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടും ഇതിനുണ്ട്. വ്യത്യസ്ത ആവശ്യങ്ങൾക്കും നിങ്ങളുടെ ബജറ്റിനും അനുയോജ്യമായ മോഡലാണ് ബോട്ട് ആവാന്റേ സീരീസിലുള്ളത്. ഇതിൽ തന്നെ ബോട്ട് ആവന്റെ ബാർ 5500ഡിഎയുടെ ഇപ്പോഴത്തെ ഓഫർ ശരിക്കും പോക്കറ്റ് ഫ്രണ്ട്ലി ഷോപ്പിങ് ഉറപ്പ് നൽകുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :