Dolby Atmos സപ്പോർട്ട്, 500W ഔട്ട്പുട്ട് Bluetooth Soundbar 68 ശതമാനം ഇളവിൽ, എക്കാലത്തെയും വമ്പൻ ഓഫർ!
12000 രൂപയ്ക്ക് താഴെ പ്രീമിയം സൗണ്ട്ബാർ പർച്ചേസ് ചെയ്യാം. ബോട്ട് ബ്രാൻഡിൽ നിന്നുള്ള 500W, 5.1CH സപ്പോർട്ട് ലഭിക്കുന്ന Bluetooth Soundbar ആണിത്. Amazon ഇതുവരെ നൽകാത്തൊരു കിടിലൻ ഓഫറാണ് ഹോം തിയേറ്റർ സിസ്റ്റത്തിന് അനുവദിച്ചിരിക്കുന്നത്.
SurveyDolby Atmos Bluetooth Soundbar Price Deal
Bluetooth v5.4 കണക്റ്റിവിറ്റി ലഭിക്കുന്ന സൗണ്ട് ബാറാണിത്. വിപണിയിലെ ഏറ്റവും പുതിയ, 2025 മോഡലാണിത്. boAt Aavante Prime 5.1 5000DA സൌണ്ട്ബാർ 68 ശതമാനം കിഴിവിൽ ലഭ്യമാണ്.
37,990 രൂപയാണ് ബ്ലൂടൂത്ത് ഹോം തിയേറ്റർ സിസ്റ്റത്തിന്റെ വിപണി വില. എന്നാൽ ആമസോണിൽ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ 11,999 രൂപയ്ക്ക് വാങ്ങിക്കാം.

ബോട്ട് അവന്റെ പ്രൈം 5.1 സൌണ്ട്ബാറിന് ആമസോൺ ബാങ്ക് കിഴിവും ലഭ്യമാണ്. ആക്സിസ്, HDFC ബാങ്ക് കാർഡുകളിലൂടെ 1500 രൂപ ഇളവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ 10000 രൂപയ്ക്ക് താഴെ ബോട്ട് സൌണ്ട്ബാർ ലഭ്യമാകും. 582 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഓഫർ ചെയ്യുന്നു.
boAt Aavante Prime 5.1 5000DA 2025
500W RMS പവറും, ഡോൾബി അറ്റ്മോസ് സപ്പോർട്ടുമുള്ള സൗണ്ട്ബാറാണിത്. ഈ ഓഡിയോ സിസ്റ്റത്തിൽ ട്രൂ 5.1 ചാനൽ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ലഭിക്കുന്നു. ഒരു വർഷ വാറണ്ടിയോടെയാണ് ബോട്ട് അവന്റെ പ്രൈം 5.1 സൌണ്ട്ബാർ അവതരിപ്പിച്ചത്.
സ്ലീക്ക് മാറ്റ് ഫിനിഷും നൂതന ഡിസൈനുമുള്ള ബോട്ട് ഓഡിയോ സിസ്റ്റമാണിത്. ഫ്രണ്ട്-ഫയറിംഗ്, സെന്റർ ഡ്രൈവറുകൾ ഈ സൗണ്ട്ബാറിലുണ്ട്. 6.5 ഇഞ്ച് വുഡൻ സബ് വൂഫറും ഇതിനൊപ്പമുണ്ട്. കൂടാതെ ലാഗ്-ഫ്രീ പെർഫോമൻസിനായി ഡ്യുവൽ വയർഡ് റിയർ സാറ്റലൈറ്റുകളും ഉൾപ്പെടുന്നു.
Also Read: Happy New Year Offer: 103 രൂപ മുതൽ Jio വരിക്കാർക്കായി 3 പുത്തൻ പ്ലാനുകൾ, അംബാനി വക!
500W ആംപ്ലിഫയറും ഡോൾബി അറ്റ്മോസ് ടെക്നോളജിയും ഇതിലുണ്ട്. അതിനാൽ തന്നെ മികച്ച ബാസും ക്ലാരിറ്റി ഓഡിയോയും ബോട്ട് ബ്ലൂടൂത്ത് സൗണ്ട് ബാറിൽ ലഭിക്കും.
നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ ഓഡിയോ സിസ്റ്റത്തിലുണ്ട്. ടിവികൾ, കൺസോളുകൾ, സ്മാർട്ട്ഫോണുകൾ എന്നിവയുമായി വേഗത്തിൽ കണക്റ്റ് ചെയ്യാൻ ബ്ലൂടൂത്ത് v5.4 സപ്പോർട്ട് ലഭിക്കും. ഇതിൽ HDMI eARC, USB, AUX, ഒപ്റ്റിക്കൽ ഇൻപുട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളിമുണ്ട്. ഇതുകൂടാതെ മാസ്റ്റർ റിമോട്ട് വഴി മൂവി, മ്യൂസിക്, ന്യൂസ് ഇക്യു മോഡുകൾ മാറ്റി മാറ്റി ഉപയോഗിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile